ഹെയർ ഡൈ ഉപയോഗിക്കുന്നവരും സൗന്ദര്യവർദ്ധക കുത്തിവെപ്പുകൾ നടത്തുന്നവരും ജാഗ്രത പാലിക്കുക:

ഹെയർ ഡൈ ഉപയോഗിക്കുന്നവരും സൗന്ദര്യവർദ്ധക കുത്തിവെപ്പുകൾ നടത്തുന്നവരും ജാഗ്രത പാലിക്കുക:
ഹെയർ ഡൈ ഉപയോഗിക്കുന്നവരും സൗന്ദര്യവർദ്ധക കുത്തിവെപ്പുകൾ നടത്തുന്നവരും ജാഗ്രത പാലിക്കുക:
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Aug 28, 04:04 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വിപണിയിലെ അപകടങ്ങളെക്കുറിച്ച്

കേന്ദ്ര മുന്നറിയിപ്പ്........

വിപണിയിൽ സുലഭമായി ലഭിക്കുന്ന ഹെയർ ഡൈകളുടെ ഉപയോഗവും, അനിയന്ത്രിതമായി വർദ്ധിച്ചുവരുന്ന സൗന്ദര്യവർദ്ധക കുത്തിവെപ്പുകളും ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) കർശനമായ മുന്നറിയിപ്പും സർക്കുലറും പുറപ്പെടുവിച്ചിരിക്കുകയാണ്.


പ്രായഭേദമന്യേ പുരുഷന്മാരും സ്ത്രീകളും നരച്ച മുടിയും താടിയും കറുപ്പിക്കാൻ ഹെയർ ഡൈകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ വിപണിയിലുള്ള പ്രമുഖവും അല്ലാത്തതുമായ ഭൂരിഭാഗം ബ്രാൻഡുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. ഗുരുതരമായ നിയമ നിർദ്ദേശങ്ങൾ ചേരുവകൾ കൃത്യമായി വ്യക്തമാക്കണം: ഹെയർ ഡൈകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ വിവരങ്ങൾ ഉപഭോക്താക്കൾക്ക് വായിക്കാൻ കഴിയുന്ന വിധത്തിൽ വ്യക്തമായി ലേബലിൽ ചേർത്തിരിക്കണം.


BIS മാനദണ്ഡങ്ങൾ പാലിക്കണം: സൗന്ദര്യവർദ്ധക വസ്തു നിയമവും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാവൂ. നിയമവിരുദ്ധമായി പുറത്തിറക്കുന്ന വ്യാജ ഡൈകൾ പിടിച്ചെടുക്കാനും കർശന നടപടികൾ സ്വീകരിക്കാനും അധികാരികൾക്ക് അനുമതിയുണ്ട്. ഹെയർ ഡൈകളിലെ അപകടകാരികളായ രാസവസ്തുക്കൾ PPD (പാരാഫിനൈൽ ഡയാമിൻ): ചർമ്മത്തിൽ കഠിനമായ അലർജി, ചൊറിച്ചിൽ, തടിപ്പ്, ശ്വാസതടസ്സം എന്നിവ ഉണ്ടാക്കുന്നു. അമോണിയ (Ammonia): മുടിയുടെ ബാഹ്യപാളി ഭേദിച്ച് നിറം ഉള്ളിലേക്ക് കടത്തിവിടാൻ അമോണിയ സഹായിക്കുന്നു. എങ്കിലും ഇത് ചർമ്മത്തിൽ പുകച്ചിൽ, തടിപ്പ്, വിട്ടുമാറാത്ത ചുമ, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുന്നു.


അമോണിയ അടങ്ങിയിട്ടുണ്ടെങ്കിൽ അത് ലേബലിൽ വലുതായി രേഖപ്പെടുത്തണം. ഹൈഡ്രജൻ പെറോക്സൈഡ് (Hydrogen Peroxide): ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്ന ഇത് തലയോട്ടിയിൽ പൊള്ളൽ ഏൽക്കുന്നതിനും മറ്റ് ചർമ്മരോഗങ്ങൾക്കും വഴിവെക്കുന്നു. റിസോർസിനോൾ (Resorcinol): സ്വാഭാവിക നിറം ലഭിക്കാൻ സഹായിക്കുന്ന ഈ രാസവസ്തു ടെസ്റ്റോസ്റ്റിറോൺ ഉൾപ്പെടെയുള്ള ഹോർമോൺ സന്തുലിതാവസ്ഥയെ തകരാറിലാക്കുന്നു.


എത്തനോൾ (Ethanol): അമോണിയ ഫ്രീ ഡൈകളിൽ മണമില്ലാത്ത രാസവസ്തുവായി ചേർക്കുന്ന ഇത് കഠിനമായ ചർമ്മരോഗങ്ങൾ ഉണ്ടാക്കാം. TDA (ടോലുവിൻ-2,5-ഡയാമിൻ): കോശങ്ങളിലെ DNA ഘടനയിൽ മാറ്റം വരുത്താൻ ശേഷിയുള്ള ഇത് ജനിതക വൈകല്യങ്ങൾ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് ഇടയാക്കുന്നു. ലെഡ് അസറ്റേറ്റ് (Lead Acetate): പാശ്ചാത്യ രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള ഈ രാസവസ്തു ഇന്ത്യൻ വിപണിയിലെ പല ഡൈകളിലും കണ്ടെത്താനായിട്ടുണ്ട്.


ഇത് ഓർമ്മക്കുറവ്, വൃക്ക തകരാറുകൾ, ഹൃദ്രോഗങ്ങൾ, അസ്ഥിരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഗർഭിണികൾ ഉപയോഗിച്ചാൽ ഗർഭസ്ഥ ശിശുവിനെപ്പോലും ബാധിക്കും. കോൾ ടാർ ഡെറിവേറ്റീവുകൾ: ഡൈയുടെ നിറം മാസങ്ങളോളം മങ്ങാതെ നിലനിൽക്കാൻ ചേർക്കുന്ന ഇവയും ഗുരുതരമായ ചർമ്മരോഗങ്ങൾക്ക് കാരണമാണ്. (ശ്രദ്ധിക്കുക: ഈ രാസവസ്തുക്കൾ ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി അനുസരിച്ച് വ്യത്യസ്തമായ തോതിലായിരിക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുക). സൗന്ദര്യവർദ്ധക കുത്തിവെപ്പുകൾ (Injections): അറിയേണ്ട വിവരങ്ങൾ നിറം വർദ്ധിപ്പിക്കാൻ നടത്തുന്ന ഗ്ലൂട്ടത്തയോൺ (Glutathione) ഐ.വി ഡ്രിപ്പുകൾ, യൗവനം നിലനിർത്താനും ചുളിവുകൾ മാറ്റാനും ഉപയോഗിക്കുന്ന ബോട്ടോക്സ് (Botox), ഫില്ലേഴ്സ് (Fillers) തുടങ്ങിയ കുത്തിവെപ്പുകൾ ഇന്ത്യയിലെ സൗന്ദര്യവർദ്ധക വസ്തു നിയമത്തിന്റെ (Cosmetics Rules) പരിധിയിൽ വരുന്നതല്ല.


ഇവ മെഡിക്കൽ ബിരുദമുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രം ചെയ്യേണ്ട പ്രക്രിയകളാണ്. അല്ലാത്തപക്ഷം, ഇത്തരം വാഗ്ദാനങ്ങളിൽ വഞ്ചിതരായി അപരിചിതമായ ക്ലിനിക്കുകളിൽ നിന്ന് കുത്തിവെപ്പുകൾ എടുത്താൽ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വ്യക്തികൾ തന്നെയായിരിക്കും ഉത്തരവാദികൾ. 

കടപ്പാട്: സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) സർക്കുലറും ബോധവൽക്കരണ വിവരങ്ങളും.

manna-advt-vaidoorya-revised
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w