പരമ്പരാഗത ചികിത്സാരംഗത്ത് മാറ്റത്തിന്റെ 18 വർഷങ്ങൾ: സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം

പരമ്പരാഗത ചികിത്സാരംഗത്ത് മാറ്റത്തിന്റെ 18 വർഷങ്ങൾ: സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം
പരമ്പരാഗത ചികിത്സാരംഗത്ത് മാറ്റത്തിന്റെ 18 വർഷങ്ങൾ: സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം
Share  
ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്) എഴുത്ത്

ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്)

2026 Aug 26, 07:08 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ ചികിത്സാരംഗത്തെ സാമ്പത്തിക ചൂഷണങ്ങൾക്കെതിരെയും പാരമ്പര്യ വൈദ്യത്തിന്റെ സംരക്ഷണത്തിനായും രൂപംകൊണ്ട സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം സേവന പാതയിൽ 18-ാം വർഷത്തിലേക്ക്. മഹാത്മാ ദേശസേവാ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രം, വടകര ഭജനമഠത്തിന് സമീപം കരിമ്പനപ്പാലത്താണ് ആസ്ഥാനമായി പ്രവർത്തിക്കുന്നത്.

2008-ൽ എം. പ്രേംജിത്ത് അനുസ്മരണ സമിതി സംഘടിപ്പിച്ച സെമിനാറിന്റെ തുടർച്ചയായാണ് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിനും മഹാത്മാ ദേശസേവാ ട്രസ്റ്റിനും തുടക്കമിട്ടത്. അന്നത്തെ വടകര നഗരസഭ ചെയർമാൻ ടി.പി. ചന്ദ്രൻ, ഡോ. ജേക്കബ് വടക്കഞ്ചേരി, ഡോ. ഗോകുൽദാസ്, ഡോ. കെ.എം. മധു, ആചാര്യ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത സെമിനാറാണ് പാരമ്പര്യ വൈദ്യരംഗത്തെ സജീവ ഇടപെടലുകൾക്ക് വഴിയൊരുക്കിയത്.

പ്രധാന നാഴികക്കല്ലുകളും പ്രവർത്തനങ്ങളും:

നാട്ടുവൈദ്യ സംരക്ഷണം: പാരമ്പര്യ വൈദ്യന്മാരുടെ അവകാശ സംരക്ഷണം മുൻനിർത്തി തിരുവനന്തപുരം സെക്രട്ടറിയേറ്റ് ധർണ്ണ, വടകര, തൃശൂർ എന്നിവിടങ്ങളിൽ നിരാഹാര സത്യാഗ്രഹങ്ങൾ എന്നിവ സംഘടിപ്പിച്ചു.

ഹരിതാമൃതം & ജൈവകലവറ: 2010 മുതൽ വടകര ടൗൺഹാളിൽ സംഘടിപ്പിച്ചു വരുന്ന ജൈവ കാർഷിക-വൈദ്യ പ്രചാരണ പദ്ധതികളിൽ സജീവ സാന്നിധ്യം.

സംസ്ഥാനതല ജാഥകൾ: പരമ്പരാഗത ചികിത്സാ രീതികളും ജൈവ ജീവിതചര്യകളും പ്രചരിപ്പിക്കുന്നതിനായി വാഹന പ്രചാരണ ജാഥകളും വൈദ്യമഹാ സമ്മേളനങ്ങളും സംഘടിപ്പിച്ചു.

വിദഗ്ധ വൈദ്യന്മാരുടെ സേവനം: കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ പാരമ്പര്യ വൈദ്യന്മാരുടെ സേവനം സമുദ്രയിൽ ലഭ്യമാണ്.

മർമ്മ ചികിത്സ: എ.കെ. പ്രകാശൻ ഗുരുക്കൾ (ഔഷധരഹിത മർമ്മ ചികിത്സ), പി.പി. ധനരാജ് ഗുരുക്കൾ (കളരി മർമ്മ ചികിത്സ).

വിവിധ രോഗങ്ങൾക്കുള്ള പാരമ്പര്യ ചികിത്സ: കെ. തങ്കച്ചൻ വൈദ്യർ (മാലോം), എം.വി. ജനാർദ്ദനൻ വൈദ്യർ (മഞ്ചേരി), വൈദ്യൻ എം. അബ്ദുള്ള (തലശ്ശേരി), വൈദ്യൻ എ. നടരാജ സാമി (കോയമ്പത്തൂർ), ബീന ടി.കെ. ചന്ദ്രോത്ത് (മുക്കാളി), എസ്. ശുകൻ വൈദ്യർ (കൂത്തുപറമ്പ്), വൈദ്യ പുഷ്പ കാനാട് (ബാംഗ്ലൂർ), ഇ. പത്രോസ് വൈദ്യർ (കൊണ്ടോട്ടി), കെ.എം. രാജമ്മ വൈദ്യർ (ഇരിട്ടി).

ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക ചികിത്സ: ആദിവാസി വൈദ്യ ഉപാസകൻ എം.ഐ. മാത്യൂസ് വൈദ്യർ (മണ്ണാർക്കാട്) നയിക്കുന്ന പ്രത്യേക ചികിത്സാ സൗകര്യം.

ഇന്റഗ്രേറ്റഡ് ആയുർവേദ സേവനം: ഡോ. അസീം ഹാഫിസ് (BAMS), ഡോ. പി.കെ. സുബ്രഹ്മണ്യൻ (ഡയറക്ടർ), ഡോ. അശ്വതിരാജ് (അസി. ഡയറക്ടർ).

മാനസികാരോഗ്യം & മെഡിറ്റേഷൻ: ഷേർലി ശുകൻ നയിക്കുന്ന മൈൻഡ് പവർ പ്രോഗ്രാമുകൾ.

വ്യാജ പ്രചാരണങ്ങളിലും അശാസ്ത്രീയ ആരോപണങ്ങളിലും തളരാതെ, ആധുനിക ചികിത്സകൾ ഉപേക്ഷിച്ച നിരവധി രോഗികൾക്ക് ഭേദമുണ്ടാക്കാനും പാരമ്പര്യ വൈദ്യത്തിന്റെ പ്രൗഢി വീണ്ടെടുക്കാനും സാധിച്ചു.

sr-vasan_1787751300

പ്രജാക്ഷേമതല്പരനായ ഭരണാധികാരി ത്യാഗത്തിന്റെയും സഹനത്തിന്റെയും മൂർത്തിമദ്ഭാവമായ

മഹാബലിതമ്പുരാന്റെ സ്മരണയിൽ, ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന മനോവിഷമങ്ങളും

വാർത്തമാനകാലത്തെ ദുരിതപർവങ്ങളെയുമെല്ലാം ത്യാഗോജ്വലമായ സഹനജീവിതത്തിലൂടെ അതിജീവിച്ചു മുന്നേറുന്ന എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹോഷ്‌മളമായ ഓണാശംസകൾ : ടി.ശ്രീനിവാസൻ

samudar
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w