കോഴിക്കോട്: ജില്ലയിൽ 14 വയസ്സുള്ള 12,467 പെൺകുട്ടികൾ എച്ച്.പി.വി (HPV) വാക്‌സിൻ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ വാക്‌സിനേഷൻ ക്യാമ്പയിനിലൂടെ മാത്രം 1,307 കുട്ടികൾക്കാണ് കുത്തിവെപ്പ് നൽകിയത്. വാക്‌സിനേഷൻ ക്യാമ്പയിൻ ആഗസ്റ്റ് 31 വരെ തുടരുന്നതിനാൽ അർഹരായ മുഴുവൻ കുട്ടികളും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് ഡി.എം.ഒ അഭ്യർത്ഥിച്ചു.
ദേശീയ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 14 വയസ്സുള്ള പെൺകുട്ടികൾക്ക് സർക്കാർ സൗജന്യമായി എച്ച്.പി.വി വാക്‌സിൻ നൽകുന്നത്. വിപണിയിൽ ഏകദേശം 4,000 രൂപ വിലമതിക്കുന്ന ഈ വാക്‌സിനാണ് സൗജന്യമായി ലഭ്യമാക്കുന്നത്. സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനത്തുള്ള ഗർഭാശയഗള (സെർവിക്‌സ്) ക്യാൻസറുകളിൽ 99.7 ശതമാനവും ഹ്യൂമൻ പാപ്പിലോമ വൈറസ് കാരണമാണ് ഉണ്ടാകുന്നത്. സമയബന്ധിതമായ വാക്‌സിനേഷനിലൂടെ ഈ അണുബാധയ്‌ക്കെതിരെയുള്ള ആന്റിബോഡികൾ ശരീരത്തിൽ സൃഷ്ടിക്കപ്പെടുകയും രോഗസാധ്യത കാര്യക്ഷമമായി കുറയ്ക്കാനും സാധിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































