പകർച്ചവ്യാധി പ്രതിരോധം: ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

പകർച്ചവ്യാധി പ്രതിരോധം: ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
പകർച്ചവ്യാധി പ്രതിരോധം: ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
Share  
എഴുത്ത്

News desk

2026 Jul 19, 06:28 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: മഴക്കാല രോഗങ്ങളും മറ്റ് പകർച്ചവ്യാധികളും പടരുന്നത് തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ഇന്നലെ മാത്രം ജില്ലയിലെ 9,653 വീടുകൾ നേരിട്ട് സന്ദർശിച്ച് പ്രതിരോധ നടപടികൾ ഉറപ്പാക്കി. ജലജന്യ രോഗങ്ങൾ തടയുന്നതിനുള്ള കർശന നടപടികളാണ് നിലവിൽ സ്വീകരിച്ചു വരുന്നത്.


​ഇന്നലത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 2,259 കിണറുകൾ ക്ലോറിനേഷനും 386 കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേഷനും നടത്തി. ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ 60 സാമ്പിളുകൾ ക്ലോറോസ്കോപ്പ് ഉപയോഗിച്ചും 49 സാമ്പിളുകൾ വിശദമായ ലാബ് പരിശോധനയ്ക്കായും ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി 168 അങ്കണവാടികളിലും 31 സ്കൂളുകളിലും ആരോഗ്യ പ്രവർത്തകർ പ്രത്യേക സന്ദർശനം നടത്തി. ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കൊതുകുകളുടെ 12,343 ഉറവിട നശീകരണ പ്രവർത്തനങ്ങളാണ് ജില്ലയിൽ വിജയകരമായി പൂർത്തിയാക്കിയത്.


​എലിപ്പനി സാധ്യത കണക്കിലെടുത്ത് ഉയർന്ന മുൻഗണനയുള്ള 611 പേർക്ക് പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ വിതരണം ചെയ്തു. വയറിളക്ക രോഗ പ്രതിരോധത്തിനായി 203 ഒആർഎസ് പാക്കറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി 103 ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ സംഘടിപ്പിക്കുകയും 1,796 ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്തു. ഇതിനൊപ്പം ശുചിത്വം ഉറപ്പാക്കാൻ 106 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും അതിഥി തൊഴിലാളികളുടെ 19 വാസസ്ഥലങ്ങൾ സന്ദർശിച്ച് 74 പേർക്ക് പകർച്ചവ്യാധി പരിശോധന നടത്തുകയും ചെയ്തു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N