ഡോ. പി.കെ. ജമീലയ്ക്ക് 'ഡോക്ടർ ഓഫ് ദി ഇയർ' പുരസ്കാരം

ഡോ. പി.കെ. ജമീലയ്ക്ക് 'ഡോക്ടർ ഓഫ് ദി ഇയർ' പുരസ്കാരം
ഡോ. പി.കെ. ജമീലയ്ക്ക് 'ഡോക്ടർ ഓഫ് ദി ഇയർ' പുരസ്കാരം
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jul 17, 11:54 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പാലക്കാട്: ആരോഗ്യരംഗത്തെ സ്തുത്യർഹമായ സമഗ്ര സംഭാവനകളെ മുൻനിർത്തി, സംസ്ഥാന ആരോഗ്യവകുപ്പ് മുൻ ഡയറക്ടറും പ്രമുഖ ശിശുരോഗ വിദഗ്ദ്ധയുമായ ഡോ. പി.കെ. ജമീലയെ ‘ഡോക്ടർ ഓഫ് ദി ഇയർ 2026’ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. 

പാലക്കാട് ജില്ലാ ആശുപത്രി മുൻ ഡെപ്യൂട്ടി സൂപ്രണ്ടും ഗൈനക്കോള ജിസ്റ്റുമായിരുന്ന ഡോ. ഇന്ദിരാ രാജഗോപാലിന്റെ സ്മരണാർത്ഥം കെ.സി. രാജഗോപാൽ-ഇന്ദിരാ രാജഗോപാൽ ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെ ടുത്തിയിട്ടുള്ളത്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.


കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വമാണ് ഡോ. പി.കെ. ജമീല. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദവും (MBBS), തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ശിശുരോഗ വിഭാഗത്തിൽ ഉപരിപഠനവും (MD, DCH) പൂർത്തിയാക്കിയ അവർ 1982-ലാണ് സർക്കാർ സർവീസിൽ പ്രവേശിക്കുന്നത്. പാലക്കാട് ജില്ലയിലെ കൊടുവായൂർ, മേലാമുറി, മലമ്പുഴ തുടങ്ങിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സേവനത്തിനു ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ 16 വർഷത്തോളം ശിശുരോഗ വിദഗ്ദ്ധയായി സേവനമനുഷ്ഠിച്ചു. തുടർന്ന് ഇതേ ആശുപത്രി യുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെയും പ്രഥമ സൂപ്രണ്ടായും ചുമതല വഹിച്ചു.


ആശുപത്രി ഭരണരംഗത്തെ മികവിന് 2005-ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സൂപ്രണ്ടിനുള്ള ആരോഗ്യവകുപ്പിന്റെ പുരസ്കാരം ഇവർക്ക് ലഭിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർ ത്തിക്കുന്ന ബ്ലഡ് ബാങ്ക്, ആധുനിക മോർച്ചറി, അത്യാഹിത വിഭാഗം, ആർ.ഡി.സി ലാബ് എന്നിവ യാഥാർത്ഥ്യമാക്കിയതും മാലിന്യ സംസ്കരണത്തിനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം നേടിയെടുത്തതും ഇവരുടെ ഭരണമികവിലാണ്. മലപ്പുറം ഡി.എം.ഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


പിന്നീട് ആരോഗ്യവകുപ്പിൽ അഡീഷണൽ ഡയറക്ടറായും (ഫാമിലി വെൽഫെയർ) തുടര്‍ന്ന് മൂന്നര വർഷത്തോളം ആരോഗ്യവകുപ്പ് ഡയറ ക്ടറായും (DHS) മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ഈ കാലയളവിലാണ് രാജ്യത്ത് ആദ്യമായി സർക്കാർ തലത്തിൽ കുട്ടികൾക്കായുള്ള 'പെന്റാ വാലന്റ് വാക്സിൻ' പദ്ധതി കേരളത്തിൽ വിജയകരമായി നടപ്പിലാക്കുന്നത്. മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നിരന്തര പരിശീലന പരിപാടികൾക്ക് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇവർ നേതൃത്വം നൽകി.


33 വർഷത്തെ ദീർഘമായ ഔദ്യോഗിക ജീവിതത്തിൽ നിന്നും 2015-ൽ വിരമിച്ച ശേഷം, സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ 'ആർദ്രം മിഷന്റെ' സ്റ്റേറ്റ് കൺസൾട്ടന്റായി നിയമിതയായി. കേരളത്തിലെ കുടും ബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികളെ ജനസൗഹൃദവും ആധുനികവുമാക്കുന്നതിൽ ആർദ്രം മിഷൻ വഴി ഇവർ നിർണായക പങ്കുവഹിച്ചു. 2021 മുതൽ 2026 മെയ് വരെ സംസ്ഥാന ആസൂത്രണ ബോർഡിന്റെ വിദഗ്ദ്ധ സമിതി അംഗമായും പ്രവർത്തിച്ചു.


തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങ ൾ ഡോ. പി.കെ. ജമീലയെ തേടിയെത്തിയിട്ടുണ്ട്.

ayur-mantra
thanachan-samudra-new_1774065014
neethi-lab-mukkali_1784221762
ayurmathra2_1784185350
neethi-lab-mukkaali
MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N