വടകര : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കായി ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റിയും വടകര ഡയമണ്ട് ഹെൽത്ത് കെയറും തൃപ്പൂണിത്തുറ റോയൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യമായി നൽകുന്ന സി.ജി.എം. സെൻസറുകളുടെ (കണ്ടിനസ് ഗ്ലൂക്കോസ് മോണിറ്റർ) വിതരണോദ്ഘാടനം ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. സംസ്ഥാനത്തെ 1001 കുട്ടികൾക്ക് സി.ജി.എം. നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഇരുനൂറോളം കുട്ടികൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കാൻ വിദഗ്ധരടങ്ങുന്ന സംഘത്തോട് മന്ത്രി വേദിയിൽ വെച്ച് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
ദിനംപ്രതി പത്തുതവണയെങ്കിലും വിരൽ തുമ്പിൽ കുത്തി രക്തം പരിശോധിച്ച് ഇൻസുലിൻ അളവ് നിശ്ചയിക്കേണ്ടി വരുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ ആശ്വാസമേകുന്നതാണ് ഈ ഉപകരണം. നാലായിരത്തോളം രൂപ വിലവരുന്ന ഈ സെൻസർ ശരീരത്തിൽ ഘടിപ്പിച്ചാൽ ഗ്ലൂക്കോസ് നിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ രക്തം പരിശോധിക്കാതെ തന്നെ മാതാപിതാക്കളുടെ ഫോണിൽ അലാം വഴി അറിയാൻ സാധിക്കും. പതിനഞ്ച് ദിവസം കാലാവധിയുള്ള രണ്ട് യന്ത്രങ്ങളാണ് ഒരു കുട്ടിക്ക് ഒരു മാസത്തേക്ക് ആവശ്യമായി വരുന്നത്. വൺ ടൈം സഹായത്തിന് ശേഷം അടുത്ത മാസങ്ങളിൽ എന്തുചെയ്യുമെന്ന രക്ഷിതാക്കളുടെ ആശങ്കയ്ക്ക് മറുപടിയായാണ് ഈ വിഷയത്തെ ഗൗരവമായി കണ്ട് ആരോഗ്യവകുപ്പ് കുട്ടികൾക്കൊപ്പം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയത്.
ചടങ്ങിൽ കെ.കെ. രമ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉപകരണ വിതരണം നടത്തി. സൊസൈറ്റി ഉപദേശകസമിതി അംഗം ഡോ. മുഹമ്മദ് അഫ്രോസ്, നിഷിൽ മഠത്തിൽ, വടകര നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി, സി.ഡി. ഷാന, ഡോ. യു.കെ. അബ്ദുൾനാസർ, രാമചന്ദ്രൻ പോറ്റി, ടി.ആർ. വിജേഷ്, ഡോ. എം. മുരളീധരൻ, പ്രശാന്ത് മണി, ഋദ്ദി മോദി, പി.പി. രാജൻ, ഡോ. എം.കെ. ഗീത, പി.കെ.സി. അഫ്സൽ, പി.ടി. അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം രോഗത്തിന്റെ കാരണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































