മാഹി: വിദഗ്ധനായ ഒരു ഡോക്ടർക്ക്, പ്രൊഫഷണൽ യോഗ്യതക്കുമപ്പുറം മാനുഷിക മൂല്യങ്ങളും അത്യന്താപേക്ഷിതമാണെന്നും, നിരന്തര പഠനവും,ആശയവിനിമയ ശേഷിയും അനിവാര്യമാണെന്നും പ്രമുഖ പ്രഭാഷകനും, നാടൻ കലാ ഗവേഷകനുമായ കെ.കെ. മാരാർ അഭിപ്രായപ്പെട്ടു
ലണ്ടൻ ,എഡിൻബറോ എന്നിവിടങ്ങളിൽ നിന്നായി ഫെല്ലോഷിപ്പും. , അന്തർദേശീയ അവാർഡുകളും നേടിയ പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ: സന്ദീപ് ശ്രീധരന് മലയാള കലാഗ്രാമത്തിൽ നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ. മാരാർ.
അസീസ് മാഹി അദ്ധ്യക്ഷത വഹിച്ചു കെ.കെ. മാരാർ ഉപഹാര സമർപ്പണം നടത്തി ഡോ: മഹേഷ് മംഗലാട്ട് ,ഡോ .എ. വത്സലൻ , ചാലക്കര പുരുഷു സംസാരിച്ചു ഡോ: സന്ദീപ് ശ്രീധരൻ മറുമൊഴി രേഖപ്പെടുത്തി. പി.ജയരാജൻ സ്വാഗതവും, പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു
ചിത്രവിവരണം: ഡോ: സന്ദീപ് ശ്രീധരന് കലാഗ്രാമത്തിൻ്റെ ഉപഹാരം കെ.കെ. മാരാർ സമ്മാനിക്കുന്നു.
കൊമ്മലിൽ ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട്; കായികോത്സാഹത്തിന് നവോദയയുടെ വേദി
മാഹി: നവോദയ കൊമ്മലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ആവേശകരമായി സമാപിച്ചു.
മാഹി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രജീഷ് മത്സരം ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ കായിക സംസ്കാരവും സൗഹൃദവും വളർത്തുന്നതിന് ഇത്തരം പരിപാടികൾ സഹായകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
നവോദയ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി റീജേഷ് രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ശ്രീകാന്ത് നേരോത്ത് സ്വാഗതം ആശംസിച്ചു.
ബാലവേദി, വനിതാ വേദി, ട്രസ്റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്ത മത്സരത്തിൽ നിരവധി മത്സരാർത്ഥികൾ തങ്ങളുടെ കഴിവ് തെളിയിച്ചു. മത്സരങ്ങൾ കാണാൻ കായികപ്രേമികളുടെ വലിയ സാന്നിധ്യവും ഉണ്ടായിരുന്നു.
പരിപാടിയിൽ ട്രസ്റ്റ് ഭാരവാഹികൾ, അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി. രാജേഷ് നന്ദി രേഖപ്പെടുത്തി. ആവേശപൂർവമായാണ് പരിപാടി സമാപിച്ചത്.
ജവഹർ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
മാഹി:ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനായുള്ള സെലക്ഷൻ ടെസ്റ്റിന് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. പ്രവേശന പരീക്ഷ നവംബർ 28-ന് നടത്തുന്നതാണ്.
https://cbseitms.rcil.gov.in/nvs/ എന്ന ഔദ്യോഗിക ലിങ്ക് വഴി പ്രവേശന പരീക്ഷയ്ക്കായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
നാക്കും , വാക്കും
.
നാക്കുകൾ വില്ലുകൾ
വാക്കുകളമ്പുകൾ
തൊടുക്കുന്നവയോരോന്നും
തറയ്ക്കുന്നതേതോ നെഞ്ചുകളിൽ
സ്നേഹ ശരങ്ങളായും
പൂവമ്പുകളായും
പരിണമിക്കുന്നവ
പ്രണയാർദ്രതകളിലും,
വാത്സ്യല്യ തലങ്ങളിലും
പുതിയ ലക്ഷ്യങ്ങൾ നേടുന്നു
അറിവിന്റെ സ്രോതസ്സുകളിൽ തറച്ച്
ഉറവകൾ ചുരത്തുന്നു.
അനുഗ്രഹാശിസ്സുകളും
സാന്ത്വനങ്ങളുമായി
പുതു മാനങ്ങൾ നേടുന്നു
സുദൃഢ ബന്ധങ്ങളെ
തകർത്തു കളയാനും ,
വിരോധങ്ങളുടെ
ശരപഞ്ജരങ്ങൾ തീർക്കുവാനും
കാരണങ്ങളാകുന്നു
ഉന്നം തെറ്റിയവ
തൊടുത്തവനിലേക്കുതന്നെ
തിരിഞ്ഞു പറന്ന്
തുളഞ്ഞു കയറുന്നു .....
.... ആനന്ദകുമാർ പറമ്പത്ത് ....
സ്വച്ഛതാ പഖ്വാഡ: തലശ്ശേരി–മാഹി സൈക്ലോത്തോൺ സംഘടിപ്പിച്ചു
മാഹി: സ്വച്ഛതാ പഖ്വാഡയുടെ ഭാഗമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ
കെവലിയേർസ് ദ് മാഹി ക്ലബ്ബിന്റേയും, തലശ്ശേരി സൈക്കിളിങ്ങ് ക്ലബ്ബിന്റേയും
സഹകരണത്തോടെ തലശ്ശേരിയിൽ നിന്ന് മാഹിയിലേക്ക് സൈക്ലോത്തോൺ സംഘടിപ്പിച്ചു.
തലശ്ശേരി കടൽപ്പാലം പരിസരത്ത് നിന്ന് തലശ്ശേരി എസ്.ഐ. അശ്വതി ജിജി ഫ്ലാഗ് ഓഫ് ചെയ്ത 9 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ റാലിയെ മാഹി വാക്ക് വേയിൽ എം.എൽ.എ അഡ്വ. അശോക് കുമാർ സ്വീകരിച്ചു.
ഇരു ക്ലബുകളിലെയും 28 അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ ശുചിത്വമുള്ള പരിസ്ഥിതി സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
ടാഗോർ പാർക്കിൽ നടന്ന സമാപന ചടങ്ങിൽ എം.എൽ.എ അഡ്വ.ടി. അശോക് കുമാർ ക്ലീനിംഗ് കിറ്റുകൾ വിതരണം ചെയ്തു. സ്വന്തം വീടും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ശുചിത്വ സംസ്കാരം സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കൈവരിക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടികൾക്ക് ബി.പി.സി.എൽ ഏരിയ സെയിൽസ് ഓഫീസർ രാംരാജ്, യാത്രമംഗൾ മാനേജിങ് ഡയറക്ടർ സജിത്ത് നാരായണൻ, സലീല പെട്രോൾ ബങ്ക് പ്രൊപ്രൈറ്റർ വിനോദ് എന്നിവർ നേതൃത്വം നൽകി. ശ്രീകുമാർ ഭാനു, വത്സരാജ്, സുധീശൻ, അർഷാദ് സംസാരിച്ചു.
ചിത്രവിവരണം: മാഹി എം.എൽ.എ അഡ്വ.ടി. അശോക് കുമാർ ക്ലീനിംഗ് കിറ്റുകൾ വിതരണം ചെയ്യുന്നു
വിജയോത്സവം, 2026-സംഘടിപ്പിച്ചു.
ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് 'വിജയോത്സവം, 2026-സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ശബ്ന പരിപാടി ഉത്ഘാടനം ചെയ്തു. ധർമ്മടം ബാങ്ക് പ്രസിഡണ്ട് ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. SSLC നൂറ് ശതമാനം വിജയം നേടിയ പാലയാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിനെയും കണ്ണൂർ സർവ്വകലാശാല സാമ്പത്തിക ശാസ്ത്രം റാങ്ക് ജേതാവ് മുഫ്സിന നസ്‌ലയെയും ചടങ്ങിൽ അനുമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള മെമൻ്റോവും ക്യാഷ് അവാർഡും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിതരണം ചെയ്തു. ധർമ്മടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. നാരായണൻ, സഹകരണ സംഘം അസിസ്‌റ്റൻ്റ് ഡയറക്ടർ പ്രജിത്ത് ഭാസ്‌ക്കർ, പാലയാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂൾ പി.ടി. എ. പ്രസിഡണ്ട് എ.ടി രതീശൻ , അഭിനേഷ് പണിക്കൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബാങ്ക് സെക്രട്ടറി ദിലീപ് വേണാടൻ സ്വാഗതവും എൻ.കെ. ബിജോയ് നന്ദിയും പറഞ്ഞു
ചിത്രവിവരണം: വിദ്യാർത്ഥികൾക്കുള്ള മെമൻ്റോവും ക്യാഷ് അവാർഡും വിതരണം ചെയ്യുന്നു.
കാഞ്ഞിരാട്ട് വീണ്ടും കുറുനരിയുടെ അക്രമണം
ചൊക്ലി : നിടുമ്പ്രം കാഞ്ഞിരാട്ട് മേഖലയിൽ ഭ്രാന്തൻ കുറുനരിയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് വീണ്ടും കുറുനരിയുടെ പരാക്രമം
കുറുനരിയെ തുരത്താൻപരിക്ക് പറ്റിയ പ്രദേശങ്ങളിൽ
ഫോറസ്റ്റ് സെക്ഷൻ ഓഫീ മ്പർപി. പ്രമോദ് കുമാർ
ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരായ അഖിലേഷ് പി.പി, ബിബീഷ് പി.പി, നകുൽ എന്നിവർ എത്തിച്ചേർന്നുസംഭവ സ്ഥലത്ത്
പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ , മെമ്പർ കെ. പ്രദീപൻ, റിബിൻ.കെ, ബിജീഷ് ബി.കെ.വിഎന്നിവർ നിർദ്ദേശങ്ങൾ നൽകി
ചിത്രവിവരണം: പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് പ്രദേശം സന്ദർശിക്കുന്നു
ഒ.പി.രാഘവനെ അനുസ്മരിച്ചു.
മാഹി: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ഒ.പി.രാഘവന്റെ ഇരുപത്താറാം ചരമവാർഷികം ആചരിച്ചു.
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് കെ.സി നിഖിലേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുനിൽ കുമാർ,
കെ.പി.നൗഷാദ് .,ഹാരിസ് പരന്തിരാട്ട്, മുഹമ്മദ് അലി , വി. ജയബാലു,ശ്രീകുമാർ ഭാനു സംസാരിച്ചു.
സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും കെ.എം ബാലൻ നന്ദിയും പറഞ്ഞു.
ക്ലാസ്മേറ്റ്സ് അംഗങ്ങളുടെ
മക്കൾക്ക് വിജയാദരം
മാഹി .: പള്ളൂർ സ്കൂൾ ക്ലാസ്മേറ്റ്സ് 85-ന്റെ ആഭിമുഖ്യത്തിൽ ക്ലാസ്മേറ്റ്സ് അംഗങ്ങളുടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് 'വിജയാദരവ്–2026' സംഘടിപ്പിച്ചു. പള്ളൂർ വയൽ റോഡിലെ എക്സ് സർവീസ്മെൻ ഹാളിൽ നടന്ന പരിപാടി മുൻ പ്രധാന അധ്യാപിക സരോജിനി കളത്തിൽ ഉദ്ഘാടനം ചെയ്തു.
വിജയിച്ച വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ക്ലാസ്മേറ്റ്സ് 85 പ്രസിഡന്റ് വി.വി. സജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. അശോകൻനെല്ലിയൊട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ജയതിലകൻ, ഇർഷാദ്, ഷെറിൻ ജെറോൾഡ്, സെറീന, ശാന്തി, ഷൈജ, ശിവകുമാർ സംസാരിച്ചു. കെ.എം. പീതാംബരൻ ആമുഖപ്രഭാഷണവും സെക്രട്ടറി എൻ.കെ. ഗണേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ടി. സജീവൻ നന്ദിയും പറഞ്ഞു.
തുടർന്ന് ക്ലാസ്മേറ്റ്സ് അംഗങ്ങളുടെ ഗാനമേളയും അരങ്ങേറി.
ചിത്രവിവരണം: സരോജിനി കളത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
ജവഹർ ബാൽ മഞ്ച്: വിജയികളെ അനുമോദിച്ചു
മാഹി:ജവഹർ ബാൽ മഞ്ച് ചാലക്കര ആറാം വാർഡ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയവരെയും വിവിധ തലങ്ങളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി. അനുമോദന യോഗം മയ്യഴി നഗരസഭ മുൻ കൗൺസിലർ സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് മാഹി ബ്ലോക്ക് പ്രസിഡണ്ട് ആഷ്‌വിൻ വിനീത് അദ്ധ്യക്ഷത വഹിച്ചു. മുൻ അസി. ലേബർ ഇൻസ്പെക്ടർ കെ.മനോജ് കുമാർ മുഖ്യ ഭാഷണം നടത്തി. മയ്യഴി നഗരസഭ മുൻ വൈസ് ചെയർമാൻ പി.പി.വിനോദ്, കെ.വി.ഹരീന്ദ്രൻ, എം.എ. കൃഷ്ണൻ, സന്ദിവ്.കെ.വി, ജവഹർ ബാൽ മഞ്ച് മാഹി കോഡിനേറ്റർ മൂഹമ്മദ് മുബാഷ്, കണ്ണൂർ ജില്ല സിക്രട്ടറി ശ്വേത.കെ.വി, ആൻറിൻ റജി സംസാരിച്ചു.
ചിത്രവിവരണം:മയ്യഴി നഗരസഭ മുൻ കൗൺസിലർ സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്യുന്നു.
പാലോട്ടുമ്മൽ ചന്ദ്രൻ
മാഹി::പള്ളൂർ ഇരട്ട പിലാക്കൂൽ പാലോട്ടുമ്മൽ ചന്ദ്രൻ (70) നിര്യാതനായി. പരേതരായ ഗോപാലന്റേയും നാരായണിയുടേയും മകനാണ്.
ഭാര്യ :ലീല ടി.ടി.കെ.(കവിയൂർ).
മകൻ: പ്രണവ് പി. (മെഡിക്കൽ റെപ്പ്) സഹോദരങ്ങൾ രാജൻ പി. പള്ളൂർ, മാലതി (കവിയൂർ), സജിത (ഇ പ്ലാനറ്റ്, പള്ളൂർ).
ജവഹർ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
മാഹി:ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനായുള്ള സെലക്ഷൻ ടെസ്റ്റിന് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. പ്രവേശന പരീക്ഷ നവംബർ 28-ന് നടത്തുന്നതാണ്.
https://cbseitms.rcil.gov.in/nvs/ എന്ന ഔദ്യോഗിക ലിങ്ക് വഴി പ്രവേശന പരീക്ഷയ്ക്കായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
കലാഗ്രാമത്തിൽ ആരംഭിക്കുന്ന എ.പി.കുഞ്ഞിക്കണ്ണൻ ലൈബ്രറി & റീഡിങ്ങ് റൂമിന്റെ ലോഗോ ഡോ: എ.വത്സലനും,ഡോ: എ.പി. ശ്രീധരനും ചേർന്ന് പ്രകാശനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































