ആശുപത്രികളിൽ ജനങ്ങളോട് മാന്യമായി പെരുമാറണം; ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ആശുപത്രികളിൽ ജനങ്ങളോട് മാന്യമായി പെരുമാറണം; ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
ആശുപത്രികളിൽ ജനങ്ങളോട് മാന്യമായി പെരുമാറണം; ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Share  
2026 Mar 29, 01:41 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

സർക്കാർ ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും എത്തുന്ന പൊതുജനങ്ങളോടും ജനപ്രതിനിധികളോടും ജീവനക്കാർ മാന്യമായി പെരുമാറണമെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം. തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ വിജിലൻസ് വിഭാഗം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ എല്ലാ സ്ഥാപന മേധാവികൾക്കും ഇത് സംബന്ധിച്ച സർക്കുലർ അയച്ചു. രോഗികളോടും കൂട്ടിരിപ്പുകാരോടും ചിലയിടങ്ങളിൽ ജീവനക്കാർ മോശമായി പെരുമാറുന്നു എന്ന പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി.


​അടുത്തിടെ കോഴിക്കോട്ടെ ഒരു സർക്കാർ ആശുപത്രിയിൽ ജനപ്രതിനിധിയോട് ജീവനക്കാർ അനാദരവോടെ പെരുമാറിയത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തിൽ നടന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി സർക്കുലർ പുറപ്പെടുവിച്ചത്. ചികിത്സ തേടിയെത്തുന്നവരോട് അവരുടെ സാമൂഹിക പശ്ചാത്തലം നോക്കാതെ തുല്യമായ പരിഗണനയും വിനയവും ഉറപ്പാക്കണമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.


​ഫോണിലൂടെ സംസാരിക്കുമ്പോഴും സഭ്യമായ ഭാഷയും സമീപനവും പാലിക്കണമെന്ന് സർക്കുലറിൽ പറയുന്നു. ആശുപത്രികളിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഫോണുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ യാതൊരുവിധ വീഴ്ചയും വരുത്തരുത്. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നൽകി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w