പൊള്ളുന്ന വെയിലല്ലേ, മെയ്യൊന്ന് കരുതണ്ടേ

പൊള്ളുന്ന വെയിലല്ലേ, മെയ്യൊന്ന് കരുതണ്ടേ
പൊള്ളുന്ന വെയിലല്ലേ, മെയ്യൊന്ന് കരുതണ്ടേ
Share  
2026 Mar 28, 09:41 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോട്ടയം തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ ചൂടുപിടിക്കുന്നതിനൊപ്പം സൂര്യൻ്റെ ചൂടിന്റെ കാഠിന്യമേറിവരുന്നു. സ്ഥാനാർഥികളും അണികളുമടക്കം പൊരിവെയിലിൽ പ്രചാരണത്തിനിറങ്ങുന്നു. വെയിലാണ്... അന്തരീക്ഷതാപം സാധാരണയിൽ കൂടുതൽ അനുഭവപ്പെടുന്നുണ്ട്. സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്ന‌ങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.


ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ശക്തമായ തലവേദന, തലകറക്കം, ശക്തികുറഞ്ഞ വേഗത്തിലുള്ള നാഡിമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമം, അബോധാവസ്ഥ എന്നിവയാണ് പ്രധാന സൂര്യാഘാത ലക്ഷണങ്ങൾ.


ആരോഗ്യപ്രശ്ന‌മുണ്ടായാൽ


വെയിലത്തുനിന്ന് തണുപ്പുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക


കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക


ശരീരം തണുത്ത വെള്ളംകൊണ്ട് തുടയ്ക്കുക


ഫാൻ, എ.സി. എന്നിവ ഉപയോഗിക്കുക


ധാരാളം പാനീയങ്ങളും പഴവർഗങ്ങളും സാലഡും കഴിക്കുക.


ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.


പ്രതിരോധ മാർഗങ്ങൾ


ചൂടിന് കാഠിന്യമേറുമ്പോൾ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.


ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കാം. മദ്യം, ചായ, കാപ്പി, കോള തുടങ്ങിയ പാനിയങ്ങൾ ഒഴിവാക്കണം.


വെള്ളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ കഴുകിമാത്രം ഉപയോഗിക്കുക.


വെയിലത്ത് ജോലിചെയ്യുന്നവർ ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കണം.


കട്ടി കുറഞ്ഞതും ഇളംനിറത്തിലുള്ളതുമായ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.


ശ്രദ്ധിക്കേണ്ടവ


കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.


കാർപോലുള്ള വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N