ഹൃദ്രോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റം; കോഴിക്കോട് മെഡിക്കൽ കോളേജിൽ 'ഹോപ്' വിഭാഗം പ്രവർത്തനസജ്ജം

ഹൃദ്രോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റം; കോഴിക്കോട് മെഡിക്കൽ കോളേജിൽ 'ഹോപ്' വിഭാഗം പ്രവർത്തനസജ്ജം
ഹൃദ്രോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റം; കോഴിക്കോട് മെഡിക്കൽ കോളേജിൽ 'ഹോപ്' വിഭാഗം പ്രവർത്തനസജ്ജം
Share  
2026 Mar 27, 08:43 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: ഹൃദയാഘാതം മൂലം അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് അതിവേഗവും അത്യാധുനികവുമായ ചികിത്സ ഉറപ്പാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ 'ഹോപ്' (HOPE) എന്ന പേരിൽ പ്രത്യേക വിഭാഗം ആരംഭിച്ചു. കാർഡിയോളജി വിഭാഗത്തിന് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഈ അത്യാധുനിക ചികിത്സാ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിൽ സർക്കാർ-സ്വകാര്യ മേഖലകളിൽ ഇത്തരമൊരു പ്രത്യേക സംവിധാനം ഇതാദ്യമായാണ് നിലവിൽ വരുന്നത്.


​ഹൃദയസ്തംഭനത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ നേരിട്ട് 'ഹോപ്പി'ലേക്ക് പ്രവേശിപ്പിക്കും. ഒപിയിൽ പോകാതെ തന്നെ തുടർചികിത്സകൾ ഇവിടെ നിന്ന് ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കൂടാതെ, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ കണ്ടെത്തി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ വൈകാതെ ആരംഭിക്കാനിരിക്കുന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മുന്നൊരുക്കം കൂടിയാണ് ഈ പുതിയ വിഭാഗം.


​പതിനഞ്ച് കിടക്കകളുള്ള ഈ വിഭാഗത്തിൽ സെൻട്രൽ മോണിറ്ററിംഗ് സ്റ്റേഷൻ, വെന്റിലേറ്ററുകൾ, മൾട്ടി പാരാ മോണിറ്ററുകൾ, ഇസിജി മെഷീനുകൾ, ഡിഫിബ്രിലേറ്ററുകൾ തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സെൻട്രൽ ഓക്സിജൻ സക്ഷൻ സൗകര്യവും ഇവിടെ ലഭ്യമാണ്. വിദഗ്ധ ചികിത്സയിലൂടെ ഹൃദ്രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള വലിയൊരു കാൽവെപ്പായി 'ഹോപ്' മാറുമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ പ്രതീക്ഷ.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N