എരമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് ആന്റിബയോട്ടിക് സ്‌മാർട്ട് ഹോസ്‌പിറ്റൽ പദവി

എരമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് ആന്റിബയോട്ടിക് സ്‌മാർട്ട് ഹോസ്‌പിറ്റൽ പദവി
എരമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് ആന്റിബയോട്ടിക് സ്‌മാർട്ട് ഹോസ്‌പിറ്റൽ പദവി
Share  
2026 Mar 20, 09:48 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള എരമംഗലം കുടുംബാരോഗ്യകേന്ദ്രം സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക് സ്‌മാർട്ട് ഹോസ്‌പിറ്റൽ പദവി സ്വന്തമാക്കി. സംസ്ഥാനത്തുടനീളം ആന്റിമൈക്രോബിയൽ പ്രതിരോധ പ്രവർത്തനങ്ങൾ (AMR) ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്. നിശ്ചിത മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുവെന്ന് വിദഗ്‌ധ പരിശോധനയിൽ തെളിഞ്ഞതിനെത്തുടർന്നാണ് കേന്ദ്രത്തിന് ഈ പദവി ലഭിച്ചത്. അടുത്ത രണ്ട് വർഷത്തേക്കാണ് ഈ അംഗീകാരം നിലനിൽക്കുക.


​ആഗോളതലത്തിൽ വലിയൊരു ആരോഗ്യപ്രശ്നമായി വളരുന്ന ബാക്ടീരിയകളുടെ മരുന്നുപ്രതിരോധ ശേഷിക്കെതിരെ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കുടുംബശ്രീ, ഐ.സി.ഡി.എസ്, മെഡിക്കൽ ഷോപ്പുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ ബോധവത്കരണ പരിപാടികൾ നടപ്പിലാക്കി വരികയാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. നിത്യ അറിയിച്ചു. അശാസ്ത്രീയമായ ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയമാക്കാനും ഈ പദവി സഹായകമാകും.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N