ഔഷധങ്ങളില്ലാതെ തട്ടിയും മുട്ടിയും തടവിയും സന്ധിവേദനയ്ക്ക് ആശ്വാസം ലഭിക്കുമെന്ന വാർത്തയുടെ നേരറിയാൻ നിരീക്ഷകൻ എന്ന നിലയിൽ ഇന്ന് ഞാൻ ഒരു മെഡിക്കൽ ക്യാംപിൽ പങ്കെടുക്കുകയുണ്ടായി .ചോമ്പാലയിലെമുക്കാളികേന്ദ്രമായിപ്രവർത്തിച്ചിരുന്ന സമുദ്രആയുർവ്വേദഗവേഷണകേന്ദ്രത്തിലായിരുന്നു ഈ മെഡിക്കൽ ക്യാംമ്പ് നടക്കുന്നത്..
കൊല്ലം ജില്ലയിലെ കല്ലുതാഴത്ത് പ്രവർത്തിക്കുന്ന മർമ്മാശ്രമത്തിലെ മർമ്മ വൈദ്യഗുരുനാഥൻ .ഡോ.എ. കെ. പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തി ലാണ് ഈ അപൂർവ്വ ചികിത്സാരീതി ഇവിടെ നടപ്പിലാക്കുന്നതെന്ന് സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ചെയർമാൻ ടി .ശ്രീനിവാസൻ, ഡോ .സുബ്രമണ്യൻ തുടങ്ങിയവരിത നിന്നും നേരത്തെ ഞാൻ മനസ്സിലാക്കി യിരുന്നു.
ഏകദേശം മൂന്നു വർഷത്തോളമായി വലതുകൈ മുകളിലോട്ടുയർത്തി മുടിചീകുവാനോ ,ബസ്സിൽ കയറിയാൽ മുകളിലത്തെ കമ്പി പിടിക്കുവാ നോ പറ്റാത്ത നിലയിലായിരുന്ന എനിയ്ക്ക് ഈ ചികിത്സ ഗുണം ചെയ്യുമോ എന്ന നിരീക്ഷിക്കാൻ കുടിയാണ് എന്റെ ഭാര്യക്കൊപ്പം ഞാനന്ന് സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിലെ ക്യാമ്പിൽ പങ്കെടുത്തത്.
സത്യം പറഞ്ഞാൽ വിസ്‌മയകരമായ അവസ്ഥയിലാണ് ഞാനിപ്പോൾ . പഴയതുപോലെ ഇന്ന് കൈയ്യുയർത്താനായ സന്തോഷത്തിലാണ് ഞാൻ ഇതെഴുതുന്നത് . ഒന്ന് രണ്ട് തട്ടും മുട്ടും കൈപിടിച്ച് ചില വട്ടം കറക്കലും ചില വലിക്കലും മുറുക്കലും എന്തെല്ലാമോ നടന്നു .എല്ലാം കേവലം 5 മിനിറ്റിനുള്ളിൽ .
ഏകദേശം മൂന്നു വർഷങ്ങൾക്ക് മുൻപ് എൻ്റെ വീടിൻ്റെ മുൻവശത്തുള്ള റോഡിൽ ഉണ്ടായ ഒരു ചെറിയ വീഴ്ച്ചയെ തുടർന്നാണെനിക്ക് ഈ ഗതികേടുണ്ടായത് .
എക്സറേ,സ്കാനിംഗ് എല്ലാം ചെയ്‌ത് വിദഗ്ദ്‌ധരായ ബോൺ സ്പെഷ്യലിസ്റ്റുളുടെ ചികിത്സയിലായിരുന്നു കുറേക്കാലം .
ഭാഗ്യദോഷമെന്നു പറയട്ടെ എനിക്കതുകൊണ്ട് ഒരു മാറ്റവുമുണ്ടായതുമില്ല.
ഒരോ ദിവസും കൈയുയർത്തി ബനിയനാഴിക്കാനായിരുന്നു ബുദ്ധിമുട്ടിയതു . തലതുവർത്താൻ, ഷെഫിലുള്ള പുസ്‌തകങ്ങളെടുക്കാൻ കൈയ്യൂർത്തി ഫോട്ടോ എടുക്കാൻ തുടങ്ങി പലകാര്യങ്ങളിലും ഞാൻ പുറംതള്ളപ്പെട്ട നിലയിലായിരുന്നു.
പിന്നീട് ഇത്തരം അരുതായ്‌മകളുമായി ഞാൻ സ്വയം പൊരുത്തപ്പെട്ട് ഇടതുകൈ കൊണ്ട് കാര്യങ്ങൾ ഒരുമാതിരി നിലയിൽ നടത്തുന്നതും ശീലമാക്കി .
മൂന്നു വർഷമായി ഉയർത്താൻ പറ്റാത്ത എൻറെ വലതു കൈ ഉയർത്താൻ കഴിഞ്ഞതിൽ ഞാനനുഭവിച്ച സന്തോഷം ഏറെ വലുതാണ്.
80വയസ്സ് പ്രായമുള്ള ഞാൻ ജീവിതത്തിൽ ഇനിയൊരിക്കലും ഉയർത്താനാവില്ലെന്നു കരുതിയ വലതുകൈ ഉയർത്താൻ കഴിഞ്ഞസന്തോഷം പങ്കുവെച്ചെന്നു മാത്രം.
ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടിബുക്ക് ചെയ്‌തുകൊണ്ട് പലസ്ഥലങ്ങളിൽ നിന്നുമെത്തിയ നിരവധിപ്പേർ എൻറെ സന്തോഷത്തിൻ്റെ നേർക്കാഴ്ചയിൽ പങ്കുചേരുകയുമുണ്ടായി .
ഇതൊരു പരസ്യവാചകമാണെന്നു ധരിക്കരുത് .
എനിക്ക് ലഭിച്ച നന്മ എന്നെപ്പോലെ ദുരിതമനുഭവയ്ക്കുന്ന മറ്റൊരാൾക്ക് ഉപകാരമാവുമെങ്കിൽ സന്തോഷം എന്ന സദുദ്ദേശം മാത്രം .
മർമ്മവൈദ്യഗുരുനാഥൻ ഡോ,പ്രകാശൻ ഗുരുക്കൾക്കും സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം അധികൃതർക്കും സത്യത്തിൻ്റെ ഭാഷയിൽ കൃതജ്ഞതയ ർപ്പിച്ചുകൊണ്ട് : .ദിവാകരൻ ചോമ്പാല
ചിത്രം :മർമ്മവൈദ്യഗുരുനാഥൻ ഡോ, പ്രകാശൻ ഗുരുക്കൾ
ചിത്രം :മർമ്മവൈദ്യഗുരുനാഥൻ ഡോ, പ്രകാശൻ ഗുരുക്കൾ
കൊല്ലം ജില്ലയിലെ കല്ലുതാഴം (മങ്ങാടിന് സമീപം) കേന്ദ്രമാക്കിയാണ് ഈ മർമ്മാശ്രമം പ്രവർത്തിക്കുന്നത്.
പരമ്പരാഗതമായ മർമ്മവിദ്യയെ ആധാരമാക്കിയുള്ള ചികിത്സയാണിത്. ഔഷധങ്ങൾ ഉപയോഗിക്കാതെ തന്നെ ശരീരത്തിലെ മർമ്മസ്ഥാനങ്ങളിൽ കൃത്യമായ അളവിൽ സമ്മർദ്ദം (Pressure) നൽകിയും, തടവിയും, പ്രത്യേക രീതിയിലുള്ള ചലനങ്ങളിലൂടെയും രോഗശമനം സാധ്യമാക്കുന്നു.
പ്രധാന ചികിത്സകൾ: നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾ (Spondylosis, Disc complaints), സന്ധിവേദനകൾ, വാതം, തോളിലെ വേദന (Frozen shoulder), പേശി വേദനകൾ തുടങ്ങിയവയ്ക്കാണ് ഇവിടെ പ്രധാനമായും ചികിത്സ നൽകി വരുന്നത്.
ശസ്ത്രക്രിയ ആവശ്യമാണെന്ന് നിർദ്ദേശിക്കപ്പെട്ട പല കേസുകളിലും മർമ്മചികിത്സയിലൂടെ ആശ്വാസം ലഭിക്കാറുണ്ട്. കേവലം ചികിത്സ എന്നതിലുപരി, കളരിപ്പയറ്റിലെ മർമ്മവിദ്യയെ ശാസ്ത്രീയമായി രോഗശാന്തിക്കായി ഇവിടെ പ്രയോജനപ്പെടുത്തുന്നു.
വടക്കൻ കേരളത്തിലുള്ളവരുടെ സൗകര്യാർത്ഥം മർമ്മഗുരു പ്രകാശൻ ഗുരുക്കൾ 2026 മാർച്ച് 14 ,15 തീയ്യതികളിൽ വടകര കേന്ദ്രമായി കരിമ്പനപ്പാലം രാമാനന്ദ ഓഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ജൈവ കലവറയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത വരെ പരിശോധിച്ച് തസമയം തന്നെ പരിഹാര ചികിത്സ നടത്തുന്നതാണ് .
NB -പ്രവേശനം മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രം
ബന്ധപ്പെടുക .9539133757
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








