കാൻസർ തുടക്കത്തിൽ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാം
പത്തനംതിട്ട: തുടക്കത്തിൽ കണ്ടെത്തി ചികിത്സനൽകിയാൽ ദേഭപ്പെടുത്താവുന്ന രോഗമാണ്. കാൻസറെന്ന് ആരോഗ്യവകുപ്പ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോക്‌ടർമാർ പറഞ്ഞു. 30 കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ ക്ലിനിക്കൽ സ്‌തന പരിശോധനയും 40 കഴിഞ്ഞവർ വർഷത്തിലൊരിക്കൽ മാമോഗ്രം ടെസ്റ്റും നടത്തണം. 35 വയസ്സിനുമുകളിലുള്ള പുരുഷന്മാരിൽ ഒരാളിലും സ്ത്രീകളിൽ എട്ടുപേരിലും കാൻസർ കാണുന്നതായി പഠനങ്ങൾ പറയുന്നു. അവയവങ്ങളിലേക്ക് പടരുന്നത് തടയാൻ തുടക്കത്തിലുള്ള ചികിത്സ സഹായിക്കും. കാൻസർ അഞ്ചുശതമാനം മാത്രമേ പാരമ്പര്യമാകുന്നുള്ളൂ.
ആദ്യത്തെ സെമിനാറിൽ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിപിൻഗോപാൽ, ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മെഡിക്കൽ ഡയറക്ടർ ഡോ. സാറാ ജെ.ഈ ശോ, പാലിയേറ്റിവ് കെയർ നോഡൽ ഓഫീസർ ഡോ. മാത്യൂസ് നമ്പേലിൽ, ബിലീവേഴ്സ‌് ഹോസ്‌പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഹെഡ് ഡോ. റീത്ത ഒ എസക് എന്നിവർ സംസാരിച്ചു.
രണ്ടാമത്തെ സെമിനാറിൽ കോഴിക്കോട് നിപ്പ ഏകാരോഗ്യകേന്ദ്രം നോഡൽ ഒാഫീസർ ഡോ. ടി.എസ്. അനീഷ്, സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പ്രോജക്‌ട് ഹെഡ് ഡോ. എ. നവീൻ, നിർണയ ലാബ് നെറ്റ് വർക്ക് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, ബിലിവേഴ്‌സ്‌ഹോസ്‌പിറ്റൽ കമ്മ്യൂണിറ്റ് മെഡിസിൻ പ്രൊഫ. ഡോ. സംഗീത എന്നിവർ സംസാരിച്ചു.
പത്തനംതിട്ട കണ്ണംപുത്തൂർ ഗ്രൗണ്ടിൽനടക്കുന്ന ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റിൻ്റെ ഭാഗമായാണ് സെമിനാർ നടത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









