തിരുവനന്തപുരം: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന കുഴഞ്ഞുവീണുള്ള മരണങ്ങൾ തടയാൻ പൊതുസ്ഥലങ്ങളിൽ ഓട്ടോമാറ്റിക് എക്സ്റ്റേണൽ ഡി ഫിബ്രിലേറ്റർ (AED) മെഷീനുകൾ സ്ഥാപിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. നിയമസഭാ ഉദ്യോഗസ്ഥൻ ജുനൈസ്, ഒമാനിലെ നീന്തൽ പരിശീലകൻ കൃഷ്ണ കെ. നായർ എന്നിവരുടെ ആകസ്മിക മരണം ചൂണ്ടിക്കാട്ടി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഹൃദയസ്തംഭനം സംഭവിക്കുന്ന ആദ്യ നിമിഷങ്ങളിൽ തന്നെ കൃത്യമായ പ്രഥമശുശ്രൂഷ നൽകിയാൽ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി സർക്കാർ ആവിഷ്കരിച്ച 'ഹൃദയപൂർവ്വം' പദ്ധതിയിലൂടെ ഇതിനകം മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ 50,000-ത്തോളം പേർക്ക് സിപിആർ (CPR) പരിശീലനം നൽകിക്കഴിഞ്ഞു. ഐ.എം.എയുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിക്ക് പുറമെ, സ്കൂൾ കുട്ടികൾക്കായി 'അക്ഷരം ആരോഗ്യം' പദ്ധതിയിലൂടെയും പരിശീലനം നൽകുന്നുണ്ട്.
ജനസാന്ദ്രതയുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, സർക്കാർ ഓഫീസുകൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ എ.ഇ.ഡി മെഷീനുകൾ സ്ഥാപിക്കുന്നത് വലിയ ഗുണം ചെയ്യും. വളരെ ലളിതമായി പ്രവർത്തിപ്പിക്കാവുന്ന ഈ മെഷീനുകൾ വാങ്ങി സ്ഥാപിക്കാനും ജീവനക്കാർക്ക് പരിശീലനം നൽകാനും അതത് സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും മുന്നോട്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനൊപ്പം തന്നെ ചിട്ടയായ വ്യായാമത്തിലൂടെയും ലഹരിവിമുക്ത ജീവിതത്തിലൂടെയും ഹൃദയാരോഗ്യം സംരക്ഷിക്കണമെന്നും 'ശൈലി' സർവ്വേയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








