ഭക്ഷണത്തിലെ 'വിഷപ്പുക': ലാഭക്കൊതിയുടെ മാഫിയക്കെതിരെ ജനകീയ പ്രതിരോധവുമായി 'ഭക്ഷ്യശ്രീ'

ഭക്ഷണത്തിലെ 'വിഷപ്പുക': ലാഭക്കൊതിയുടെ മാഫിയക്കെതിരെ ജനകീയ പ്രതിരോധവുമായി 'ഭക്ഷ്യശ്രീ'
ഭക്ഷണത്തിലെ 'വിഷപ്പുക': ലാഭക്കൊതിയുടെ മാഫിയക്കെതിരെ ജനകീയ പ്രതിരോധവുമായി 'ഭക്ഷ്യശ്രീ'
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Feb 21, 09:18 PM


''ശുദ്ധമായ ഭക്ഷണം ജന്മാവകാശം -സന്ധിയാല്ലാസമരത്തിനു സമയമായി''-


വടകര: നമ്മുടെ അടുക്കളകളിൽ നിശബ്ദ കൊലയാളികൾ എത്തിക്കഴിഞ്ഞു. ലാഭക്കൊതി മൂത്ത് ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്ന മായം ചേർക്കൽ മാഫിയക്കെതിരെ വടകര കേന്ദ്രമായും ശക്തമായ ജനകീയ പ്രതിരോധം ഉയരുകയാണ്. 

പണ്ട് പാലിൽ വെള്ളം ചേർക്കുന്നതിൽ ഒതുങ്ങിയിരുന്ന മായം ചേർക്കൽ, ഇന്ന് പുഴുവരിച്ചതും ചീഞ്ഞതുമായ സാധനങ്ങൾ വരെ ഭക്ഷണമാക്കി മാറ്റുന്ന ക്രൂരതയിലേക്ക് വളർന്നിരിക്കുന്നു. പയ്യോളിയിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകൾ ഈ നികൃഷ്ടമായ പ്രവർത്തനങ്ങളുടെ ആഴം വ്യക്തമാക്കുന്നു.അറപ്പോടും വെറുപ്പോടുമാണ് ജനങ്ങൾ ഈ വാർത്തകൾ നോക്കിക്കണ്ടത് .സത്യസന്ധതയോടെ ഈ നെറികേടിനെ നേരിട്ട അധികൃതരെ ആദരവോടെ സമൂഹം നോക്കിക്കാണും തീർച്ച '


വെളിച്ചെണ്ണ വിപണിയിലെ 'കള്ളക്കളി'

കുറ്റ്യാടി അടക്കമുള്ള മേഖലകളിൽ വ്യാജ വെളിച്ചെണ്ണ വിൽപന വ്യാപകമാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതോടെ വൻകിട ലോബികൾ വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്.


വിപണിയിൽ നല്ല വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 320 രൂപയ്ക്ക് മുകളിൽ വിലയുള്ളപ്പോൾ, കേവലം 220 രൂപയ്ക്കാണ് വ്യാജൻ വിൽക്കപ്പെടുന്നത്. ഒരു കിലോ കൊപ്ര ആട്ടിയാൽ 650 ഗ്രാം എണ്ണ മാത്രം ലഭിക്കുമെന്നിരിക്കെ, കൊപ്ര വിലയേക്കാൾ കുറഞ്ഞ നിരക്കിൽ എണ്ണ വിൽക്കുന്നത് മായം ചേർക്കാതെ സാധ്യമല്ലെന്ന് ചെറുകിട മില്ലുടമകൾ ചൂണ്ടിക്കാട്ടുന്നു. 

പലപ്പോഴും നിരോധിക്കപ്പെട്ട കമ്പനികൾ തന്നെ പുതിയ പേരുകളിൽ വിപണിയിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഉപഭോക്താക്കൾ ജാഗ്രതയോടെ കാണേണ്ടതുണ്ട്.



kkn-krushi-muyippotth

'ഭക്ഷ്യശ്രീ': ശുദ്ധമായ ഭക്ഷണത്തിനായി ഒരു പോരാട്ടം

"ശുദ്ധമായ ഭക്ഷണം ഓരോ പൗരന്റെയും ജന്മാവകാശമാണ്" എന്ന ആപ്തവാക്യമുയർത്തി കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്ര ഗവേഷകനുമായ ഡോ. കെ.കെ.എൻ. കുറുപ്പ് സംസ്ഥാന ചെയർമാനായി പ്രവർത്തിക്കുന്ന സംഘടനയാണ് 'ഭക്ഷ്യശ്രീ'. 

ജനറൽ സെക്രട്ടറി ടി. ശ്രീനിവാ സൻ്റെ നേതൃത്വത്തിൽ വടകര കേന്ദ്രമായി സംസ്ഥാനവ്യാപകമായ നിലയിൽ വലിയൊരു ജനകീയ പ്രസ്ഥാനമാണ് ഇതിലൂടെ വളർന്നു വരുന്നത്.


''ശുദ്ധമായ ഭക്ഷണം ജന്മാവകാശം -സന്ധിയാല്ലാസമരത്തിനു സമയമായി''-  ലോകാരാധ്യനായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജി വർഷങ്ങൾക്ക് മുൻപ് നൽകിയ ആഹ്വാനം നെഞ്ചിലേറ്റിക്കൊണ്ട് ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകരും മറ്റുള്ളവർക്കൊപ്പം ഈ ഉദ്യമത്തിൽ പങ്കുചേരുമെങ്കിൽ ഏറെ നല്ലത് 


ഗുണമേന്മയുടെ മാതൃകകൾ

മായം ചേർക്കുന്നവർക്കിടയിൽ വേറിട്ട വ്യാവസായിക സംസ്കാരം ഉയർത്തിപ്പിടിക്കുന്നവരും ഈ പോരാട്ടത്തിന്റെ ഭാഗമാണ്.


പള്ളൂരിലെ റോജ ഓയിൽ മിൽ ഉടമ ശ്രീ. വിപിൻകുമാർ, ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭക്ഷ്യശ്രീയുമായി കൈകോർത്തവരിൽ ഏറെ പ്രമുഖനാണ് .

വരുംതലമുറയുടെ ആരോഗ്യത്തിനായി, മായമില്ലാത്ത ഭക്ഷണത്തിനായി ഭക്ഷ്യശ്രീ ക്കൊപ്പം അണിചേർന്നവരുടെ വരുടെ ഉൽപ്പന്നങ്ങൾ നമുക്ക് പതിവായി ഉപയോഗിക്കാം .

1998 മുതൽ അഗ്മാർക് ഗുണനിലവാരം നിലനിർത്തി നിരവധി പുരസ്കാരങ്ങൾ നേടിയ 'മന്നൻ ബ്രാൻഡ്' വെളിച്ചെണ്ണയും .കണ്ണമ്പ്രത്ത് ജൈവ കൃഷികേന്ദ്രം രവീന്ദ്രൻ കൊടക്കാടിൻറെ ജൈവ കൃഷികേന്ദം .കോവിലകം ബനാന ചിപ്‌സ് പോലുള്ള നിരവധി ഉൽപ്പാദകർ ഭക്ഷ്യശ്രീയുടെ അഭിമാനമായി കൂടെയുണ്ട്.

ഇത്തരത്തിലുള്ള സത്യസന്ധരായ ഉൽപ്പാദകരുടെ കൂട്ടായ്മയാണ് ഈ സംഘടനയുടെ അഭിമാനവും കരുത്തും 



pothicchorr-kkn-sreeni

അമിതമായ ലാഭം കൊതിച്ച് വിഷം വിളമ്പുന്നവർ വന്യമൃഗങ്ങളേക്കാൾ അപകടകാരികളായ സാമൂഹ്യദ്രോഹികളാണ്. ഇത്തരം 'നികൃഷ്ട ജന്മങ്ങളെ' പൊതുശത്രുക്കളായി കണ്ട് സമൂഹം ഒറ്റപ്പെടുത്തണം. 

capture_1771689031

കൃഷിയിലൂടെ ഹരിതവിപ്ലവം തീര്‍ക്കുന്ന രവീന്ദ്രന്‍ കൊടക്കാടിന്റെ വിശേഷങ്ങള്‍... കാസര്‍ഗോഡ് വിഷന്‍ നേര്‍ക്കാഴ്ച്ച

https://www.youtube.com/watch?v=Kr4OmxW7U4g

manna-bhakhyasree-banana
mannaposter-new
MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles