'ആയുഷ് വൈബ് ഫോർ വെൽനസ്' ക്യാമ്പ് സംഘടിപ്പിച്ചു

'ആയുഷ് വൈബ് ഫോർ വെൽനസ്' ക്യാമ്പ് സംഘടിപ്പിച്ചു
'ആയുഷ് വൈബ് ഫോർ വെൽനസ്' ക്യാമ്പ് സംഘടിപ്പിച്ചു
Share  
2026 Feb 20, 09:15 AM

കോഴിക്കോട്: ആയുഷ് ഹെൽത്തി കേരള ഫീൽഡ് കാമ്പയിന്റെയും എക്സ്‌പോയുടെയും ഭാഗമായി സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി 'ആയുഷ് വൈബ് ഫോർ വെൽനസ്' ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം എന്നിവ സംയുക്തമായാണ് ഈ ക്യാമ്പ് ഒരുക്കിയത്.


​ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ വകുപ്പുകളിലെ പ്രമുഖർ പങ്കെടുത്തു. നാഷണൽ ആയുഷ് മിഷൻ ഡി.പി.എം. അനീന പി. ത്യാഗരാജ്, ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ. ഡോ. പി.എം. സിനി, ഹോമിയോപ്പതി ഡി.എം.ഒ. ഡോ. ബി.ജെ. സോണി എന്നിവർ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. വി.എം. ലീന, എൽ.എ.സി. ജില്ലാ കോഡിനേറ്റർ ഡോ. സുഗേഷ് കുമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


​ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനായി നടത്തിയ ക്യാമ്പിൽ ഹോമിയോപ്പതി മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി.പി. അരുൺ കൃഷ്ണൻ, ഡി.എം.ഒ. ഡോ. ഹരീഷ് ബാബു, സീനിയർ സൂപ്രണ്ടുമാരായ സൈതലവി, രജനി എന്നിവരും പങ്കെടുത്തു സംസാരിച്ചു. ആയുഷ് ചികിത്സാ രീതികളെ പരിചയപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുതകുന്ന ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടന്നു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles