വടകര: 'ആരോഗ്യ രക്ഷയ്ക്ക് അനുയോജ്യമായ ഭക്ഷണം' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന 'ഹരിതാമൃതം 26'-ന് വടകരയിൽ ഉജ്ജ്വല തുടക്കം. ടൗൺഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ ജൈവ കർഷക നേതാവ് കെ.പി. ഉണ്ണിഗോപാലൻ മാസ്റ്റർ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വടകര ജനകീയ ചെയർപേഴ്സൺ പി.കെ. ശശി അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ ഹരിതാമൃതം ചെയർമാൻ പി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടകനെ പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയുടെ ബ്രോഷർ പ്രകാശനം മുൻ നഗരസഭ ചെയർമാൻ വി. തങ്കമണി നിർവഹിച്ചു. അഡ്വ. ഇ. നാരായണൻ നായർ ബ്രോഷർ ഏറ്റുവാങ്ങി. ഹരിതാമൃതം ചീഫ് കോർഡിനേറ്റർ പ്രൊഫ. കെ.കെ. മഹമൂദ് പ്രസ്ഥാനത്തിന് നേതൃത്വം നൽകി മണ്മറഞ്ഞ മഹാരഥന്മാർക്ക് സ്മരണാഞ്ജലി അർപ്പിച്ചു സംസാരിച്ചു. 'ഹരിതാമൃതം ഇന്നലെകളിലൂടെ' എന്ന വിഷയം ജനറൽ കൺവീനർ പുറന്തോടത്ത് ഗംഗാധരൻ അവതരിപ്പിച്ചു.
ആലപ്പുഴ ജില്ലാ ജൈവ കർഷക സമിതി ചെയർമാൻ ഉണ്ണികൃഷ്ണ പണിക്കർ ചേർത്തല, എം.സി. ഇബ്രാഹിം, എ.വി. ഗണേശൻ, പി. സത്യനാഥൻ, നഗരസഭ കൗൺസിലർമാരായ പി. സോമശേഖരൻ മാസ്റ്റർ, ശരണ്യ വാഴയിൽ എന്നിവർ ആശംസകൾ നേർന്നു. മഹാത്മാ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ നന്ദി പറഞ്ഞു.
മാറുന്ന കാലാവസ്ഥയും കൃഷിരീതികളും: സെമിനാർ
ഹരിതാമൃതം 26-ന്റെ ഭാഗമായി മഹാത്മാ ദേശസേവ ട്രസ്റ്റും ഒയിസ്ക ഇന്റർനാഷണൽ വടകര ചാപ്റ്ററും സംയുക്തമായി "മാറുന്ന കാലാവസ്ഥയും മാറേണ്ട കൃഷി രീതികളും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി വി.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഒയിസ്ക വടകര ചാപ്റ്റർ പ്രസിഡന്റ് അഡ്വ. വിനൽകുമാർ ടി.വി. അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ബാംബു ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബാബുരാജ് എം., ഓർഗാനിക് ഫാർമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഇല്യാസ് കെ.പി. എന്നിവർ വിഷയാവതരണം നടത്തി. ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ ഉപദേശക സമിതി അംഗം കെ.പി. ചന്ദ്രശേഖരൻ, ഹരിതാമൃതം ചീഫ് കോർഡിനേറ്റർ പ്രൊഫ. കെ.കെ. മഹമൂദ്, ഒയിസ്ക വനിതാ ഫോറം പ്രസിഡന്റ് കെ. ശശികല എന്നിവർ സംസാരിച്ചു. ഒയിസ്ക വടകര ചാപ്റ്റർ സെക്രട്ടറി കെ.എം. ബാലകൃഷ്ണൻ സ്വാഗതവും ഹരിതാമൃതം കൺവീനർ കെ.പി. വിനോദൻ നന്ദിയും പറഞ്ഞു.
ഓപ്പൺ ഫോറം ശ്രദ്ധേയമായി
മേളയുടെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ "മനുഷ്യ മൂത്രത്തിലെ 3079 ഘടകങ്ങളും ശാസ്ത്രീയതയും" എന്ന വിഷയത്തിൽ വാട്ടർ ഓഫ് ലൈഫ് ഫൗണ്ടേഷൻ കേരള പ്രസിഡന്റ് അഡ്വ. ടി. നാരായണൻ വട്ടോളി ക്ലാസെടുത്തു. സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബാലഗോപാലൻ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി. ചന്ദ്രൻ സ്വാഗതവും ഹരിതാമൃതം ജനറൽ കൺവീനർ വി.പി. രമേശൻ നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








