ജീവിത ശൈലിരോഗ നിയന്ത്രണ പദ്ധതി

ജീവിത ശൈലിരോഗ നിയന്ത്രണ പദ്ധതി
ജീവിത ശൈലിരോഗ നിയന്ത്രണ പദ്ധതി
Share  
2026 Feb 13, 09:27 AM
SAMUDRA
NISH
mannan
mn
BOB

കട്ടപ്പന : ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം ജീവിത ശൈലിരോഗ നിയന്ത്രണ പദ്ധതിയുടെ രണ്ടാംഘട്ടമായ 'വൈബ് ഫോർ വെൽനസ് കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിങ് ഉദ്ഘാടനം ചെയ്തു. ഉപ്പുതറ കണ്ണംപടി ആദിവാസി ഉന്നതിയിലെ കലാകാരന്മാർ കോൽകളി, നാടൻ നൃത്തം എന്നീ കലാപരിപാടികൾ നടത്തി. കോളേജ് കുട്ടികൾക്കായി സുംബാ ഡാൻസ് മത്സരവും നടത്തി


ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റീഡിങ് കമ്മറ്റി ചെയർമാൻ ജോബൻ പാനോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. സിബി ജോർജ് മുഖ്യപ്രഭാഷണവും ഉപ്പുതറ ബ്ലോക്ക് മെഡിക്കൽ ആഫീസർ ഡോ. മിനി മോഹൻ വിഷയാവതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി റോയി, ഹെൽത്ത് സൂപ്പർവൈസർ കെ.ടി. ആൻ്റണി, ഹോളിക്രോസ് കോളേജ് മാനേജർ എം.കെ. സ്‌കറിയ, പ്രിൻസിപ്പൽ ആർ.കെ. ഷാജി, പുളിയന്മല ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. എം.വി. ജോർജുകുട്ടി, വണ്ടൻമേട് മെഡിക്കൽ ഓഫീസർ ഡോ. അനുമോൾ ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ ഉപാസ് മിറാണ്ട എന്നിവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b