സമദ് ഐ.വി.എഫ് ഹോസ്പിറ്റൽ വാർഷികാഘോഷം വിപുലമായി സംഘടിപ്പിച്ചു

സമദ് ഐ.വി.എഫ് ഹോസ്പിറ്റൽ വാർഷികാഘോഷം വിപുലമായി സംഘടിപ്പിച്ചു
സമദ് ഐ.വി.എഫ് ഹോസ്പിറ്റൽ വാർഷികാഘോഷം വിപുലമായി സംഘടിപ്പിച്ചു
Share  
2026 Feb 04, 10:31 AM

മാതൃത്വത്തിന്റെ 37 സുവർണ്ണ വർഷങ്ങൾ: സമദ് ഐ.വി.എഫ് ഹോസ്പിറ്റൽ വാർഷികാഘോഷം വിപുലമായി സംഘടിപ്പിച്ചു


തിരുവനന്തപുരം: കേരളത്തിലെ വന്ധ്യതാ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന സമദ് ഐ.വി.എഫ് ഹോസ്പിറ്റൽ തങ്ങളുടെ 37-ാം വാർഷികം സമുചിതമായി ആഘോഷിച്ചു. വഞ്ചിയൂർ കൗൺസിലർ ബാബു ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മൂന്ന് പതിറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് ദമ്പതികൾക്ക് മാതാപിതാക്കളാകാനുള്ള ഭാഗ്യം നൽകിയ സമദ് ഹോസ്പിറ്റൽ, അത്യാധുനിക ചികിത്സാ രീതികളും മാനുഷികമായ പരിഗണനയും ഒത്തുചേരുന്ന പ്രവർത്തനശൈലിയാണ് പിന്തുടരുന്നത്.



whatsapp-image-2026-02-02-at-12.59.36-am

  1989-ൽ ആറ്റിങ്ങലിലും 1999-ൽ തിരുവനന്തപുരത്തും 2004-ൽ ഡോ. കെ.ജി. മാധവൻ പിള്ള, ഡോ. സതി എം. പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് സമദ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചത്. ദക്ഷിണ കേരളത്തിലെ ആദ്യ ഐ.വി.എഫ് കേന്ദ്രമെന്ന ഖ്യാതിയും, ഇന്ത്യയിലെ തന്നെ ആദ്യ NABH അംഗീകാരമുള്ള ഫെർട്ടിലിറ്റി സെന്ററുകളിൽ ഒന്നെന്ന പദവിയും ഈ സ്ഥാപനത്തിനുണ്ട്.


  

whatsapp-image-2026-02-02-at-12.59.37-am

 ചടങ്ങിൽ സംസാരിച്ച ശ്രീ. രാംഗോപാൽ പിള്ള ആശുപത്രിയുടെ അഭിമാനകരമായ നേട്ടങ്ങൾ പങ്കുവെച്ചു. തെക്കൻ കേരളത്തിൻ്റെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു 2000-ത്തിലും, ബ്ലോസ്‌റ്റോ സിസ്റ്റ് ചികിത്സയിൽ കേരളത്തിലെ ആദ്യത്തെ കുഞ്ഞ് 2001-ലും, അണ്ഡദാനത്തിൽ കൂടെ കേരളത്തിലെ ആദ്യത്തെ കുഞ്ഞ് 2002-ലും ജന്മമെടുത്തു.

whatsapp-image-2026-02-02-at-1.00.18-am

കേരളത്തിൽ ആദ്യമായി 2005-ൽ മാറ്റമ്മ ( surrogate ) ഗർദപാത്രത്തിൽ കൂടി ഒരു കുഞ്ഞ് ജനിക്കുകയും, 2003 ലും 2004 ലും ആയി മാസമുറയായ കഴിഞ്ഞ 56 വയസും 62 വയസും കഴിഞ്ഞ അമ്മമാർ  സമദ് ഹോസ്‌പിറ്റൽ ചികിത്സ വഴി ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും അദ്ദേഹം സൂചിപ്പിച്ചു. 


  ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഡോ. എം.കെ.സി. നായർ (ആരോഗ്യ സർവ്വകലാശാല മുൻ വി.സി) കുഞ്ഞുങ്ങളുടെ വളർച്ചയിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു

whatsapp-image-2026-02-02-at-1.00.19-am

. 'ഏർലി സ്റ്റിമുലേഷൻ' (Early Stimulation) അഥവാ കുഞ്ഞുങ്ങളെ ആദ്യനാളുകൾ മുതൽ തന്നെ ക്രിയാത്മകമായി ഉത്തേജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ ആശയവിനിമയത്തിലെ കുറവുകൾ നേരത്തെ കണ്ടെത്തിയാൽ ഓട്ടിസം പോലുള്ള വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


  കൗൺസിലർ വഞ്ചിയൂർ ബാബു, ഡോ. സതി എം. പിള്ളയെയും ഡോ. മാധവൻ പിള്ളയെയും പൊന്നാട അണിയിച്ച് ആദരിച്ചു. അന്ധവിശ്വാസങ്ങൾ വെടിഞ്ഞ് ശാസ്ത്രീയ ചികിത്സ തേടാൻ ദമ്പതികൾ തയ്യാറാകണമെന്നും കേരളത്തിന്റെ ആരോഗ്യനിലവാരം വികസിത രാജ്യങ്ങളുടേതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


  ആഘോഷത്തിന്റെ ഭാഗമായി സമദ് ഹോസ്പിറ്റലിൽ ചികിത്സയിലൂടെ പിറന്ന കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും പ്രത്യേക ഉപഹാരങ്ങൾ നൽകി. കുട്ടികളുടെയും ജീവനക്കാരുടെയും കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.


  

whatsapp-image-2026-02-02-at-1.00.19-am-(1)

ഡോ. ജാനകി തങ്കം പിള്ള സ്വാഗതമാശംസിച്ചു. കഴിഞ്ഞ 37 വർഷമായി ലോകമെമ്പാടുമുള്ള കുടുംബങ്ങൾ സമദിൽ അർപ്പിച്ച വിശ്വാസമാണ് ആശുപത്രിയുടെ കരുത്തെന്ന് അവർ പറഞ്ഞു. റിഷിമംഗലം എൻ.എസ്.എസ് കരയോഗം സെക്രട്ടറി ശ്രീ. ഗിരീഷ് കുമാർ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഡോ. പാർവതി ആർ. പിള്ള നന്ദി രേഖപ്പെടുത്തി. ഡോക്ടറും രോഗിയും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസമാണ് ഓരോ ചികിത്സാ വിജയത്തിന് പിന്നിലുമെന്ന് അവർ ഓർമ്മിപ്പിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI