ആരോഗ്യരക്ഷയ്ക്ക് അനുയോജ്യ ഭക്ഷണം: 'ഹരിതാമൃതം-26' വടകരയിൽ ഫെബ്രുവരി 13 മുതൽ
Share
ആരോഗ്യരക്ഷയ്ക്ക് അനുയോജ്യ ഭക്ഷണം: 'ഹരിതാമൃതം-26' വടകരയിൽ ഫെബ്രുവരി 13 മുതൽ
വടകര: "ആരോഗ്യ രക്ഷയ്ക്ക് അനുയോജ്യ ഭക്ഷണം" എന്ന സന്ദേശവുമായി ഫെബ്രുവരി 13 മുതൽ 17 വരെ വടകര ടൗൺഹാളിൽ 'ഹരിതാമൃതം-26' നടക്കുന്നു. ജൈവകൃഷി, പരിസ്ഥിതി, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന അഞ്ച് ദിവസത്തെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രോഗ്രാം ചാർട്ട്
ഫെബ്രുവരി 13, വെള്ളിയാഴ്ച
- 09:00 AM - ഉദ്ഘാടന സമ്മേളനം: ഉദ്ഘാടനം - കെ.വി. ദയാൽ (ഓർഗാനിക് ഫാമിംഗ് കോഴ്സ് ഡയറക്ടർ, MG സർവകലാശാല). അദ്ധ്യക്ഷൻ - പി.കെ. ശശി (ചെയർപേഴ്സൺ, വടകര നഗരസഭ). മുഖ്യാതിഥികളെ ആദരിക്കൽ - പി.പി. ദാമോദരൻ മാസ്റ്റർ (ചെയർമാൻ, ഹരിതാമൃതം).
- 11:00 AM - കാർഷിക സെമിനാർ (ഓയിസ്ക ഇന്റർനാഷണൽ): വിഷയം - കാലാവസ്ഥ വ്യതിയാനവും കൃഷിയും. അവതരണം - ബാബുരാജ് വയനാട്. പങ്കാളിത്തം - സനീഷ് വയനാട്, സുന്ദരൻ മലപ്പുറം.
- 02:00 PM - ഓപ്പൺ ഫോറം: വിഷയം - മനുഷ്യ മൂത്രത്തിലെ 3079 ഘടകങ്ങളും ശാസ്ത്രീയതയും. അവതരണം - ടി. നാരായണൻ മാസ്റ്റർ വട്ടോളി.
- വൈകുന്നേരം - പ്രഭാഷണം: വിഷയം - ഔഷധ സസ്യങ്ങളുടെ പ്രാധാന്യം. അവതരണം - കെ. തങ്കച്ചൻ വൈദ്യർ (സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം).
ഫെബ്രുവരി 14, ശനിയാഴ്ച
- 10:00 AM - ഭക്ഷ്യകൃഷി സമ്മേളനം (ഭക്ഷ്യശ്രീ): ഉദ്ഘാടനം - ഡോ. കെ.കെ.എൻ. കുറുപ്പ്. അദ്ധ്യക്ഷൻ - ഡോ. കെ.വി. മുഹമ്മദ് കുഞ്ഞി. സംഘടന രൂപരേഖഅവതരണം - ദിവാകരൻ ചോമ്പാല, നയരേഖ അവതരണം :പി.പി. ഉണ്ണികൃഷ്ണൻ, ഭരണഘടന അവതരണം: അഡ്വ. എ.എം. സന്തോഷ്.
- 02:00 PM - ജൈവനെൽ കർഷക സംഗമം: ഉദ്ഘാടനം - പദ്മശ്രീ ചെറുവയൽ രാമൻ. ആദരവ് - ഡോ. കെ.കെ.എൻ. കുറുപ്പ്. പങ്കാളിത്തം - ലെനീഷ് കെ. വയനാട്, കണ്ണമ്പ്രത്ത് പദ്മനാഭൻ, ടി.വി. ജയകൃഷ്ണൻ, രവീന്ദ്രൻ കൊടക്കാട്.
- 04:00 PM - ഓപ്പൺ ഫോറം: വിഷയം - സാമഗ്ര ആരോഗ്യവും പ്രപഞ്ച നിയമങ്ങളും. അവതരണം - ഡോ. വി. വിജയകുമാർ.
- 05:00 PM - ഹരിതാമൃതം പുരസ്കാരദാനം: നിർവ്വഹണം - കെ.കെ. രമ MLA.
ഫെബ്രുവരി 15, ഞായറാഴ്ച
- 10:00 AM - കാർഷിക സെമിനാർ (കേരള ജൈവ കർഷക സമിതി): അവതരണം - ജോസ് കുര്യാച്ചൻ, വനജ പീലിക്കോട്, ചന്ദ്രൻ ചാലിയത്ത്. അമര പന്തൽ മത്സര വിജയികൾക്ക് സമ്മാനദാനം.
- തുടർച്ച - അനുഭവ സാക്ഷ്യം: പദ്മനാഭൻ കണ്ണമ്പ്രത്ത്.
ഫെബ്രുവരി 16, തിങ്കളാഴ്ച
- 10:00 AM - പരിസ്ഥിതി സെമിനാറും പുസ്തക ചർച്ചയും:
- വെളിച്ചെണ്ണ ദിവ്യ ഔഷധം - ഡോ. നിശാന്ത്
- മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ - ബാലൻ മടപ്പള്ളി
- പുല്ലരി മധുരം - പ്രദീപ് ഓർക്കാട്ടേരി
- 02:00 PM - പി. ബാലൻ മാസ്റ്റർ എന്റോവ്മെന്റ് സമർപ്പണം: മികച്ച വിദ്യാലയ പരിസ്ഥിതി ക്ലബ്ബിന്.
- 02:30 PM - ഓപ്പൺ ഫോറം: അവതരണം - ഡോ. ജേക്കബ് വടക്കഞ്ചേരി.
- 05:00 PM - അനുസ്മരണ സമ്മേളനം (മണ്മറഞ്ഞ മഹാരഥന്മാർ): പങ്കാളിത്തം - ശ്രീനിവാസൻ (സിനിമാതാരം), മഹേഷ് മങ്ങാട്, എം.എം. ഭാസ്കരൻ വൈദ്യർ.
ഫെബ്രുവരി 17, ചൊവ്വ (സമാപനം)
- 10:00 AM - ജനകീയ ആസൂത്രണം 30-ാം വാർഷികം: കാർഷിക സഹായ സംഘം സാരഥികളായ ടി. ബാലകുറുപ്പ്, പറമ്പത്ത് കുമാരൻ, മാണിക്കോത്ത് ബാലൻ, ആർ.കെ. നാരായണൻ എന്നിവർക്ക് സ്മരണാഞ്ജലി. ഉദ്ഘാടനം - പി.കെ. ശശി.
- 03:00 PM - സമാപന സമ്മേളനവും ആദരവും:
- ആദരണീയർ: സി.കെ. നാണു, എം. അബ്ദുള്ള വൈദ്യർ, കെ.പി. ഉണ്ണിഗോപാലൻ, വി.സി. വിജയൻ മാസ്റ്റർ, കെ.പി. ചന്ദ്രശേഖരൻ.
- ഉദ്ഘാടനം - ഷാഫി പറമ്പിൽ MP. അദ്ധ്യക്ഷൻ - പി.പി. ദാമോദരൻ.
- മുഖ്യപ്രഭാഷണം - ഹീര നെട്ടൂർ.
- സമ്മാനദാനം - തേനീച്ച പ്രബന്ധ മത്സരം, പച്ചക്കറിത്തോട്ട മത്സരം.
- 06:00 PM - ഡോക്യൂമെന്ററി പ്രദർശനം: കെ. ഗോപാലൻ വൈദ്യരുടെ ജീവിതം (സംവിധാനം: ബിജു കാരക്കോണം).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpeg)

