കൊച്ചി: നേരത്തേയുള്ള രോഗനിർണയവും കൃത്യമായ ചികിത്സയും ബോധവത്കരണവുംകൊണ്ട് ശ്വാസകോശ രോഗങ്ങൾ അകറ്റിനിർത്താമെന്ന് എയ്റോകോൺ സിമ്പോസിയത്തിൽ വിദഗ്‌ധ ഡോക്‌ടർമാർ. തുടർച്ചയായ വായുമലിനീകരണം ഉൾപ്പെടെയുള്ള കാരണങ്ങൾമൂലം ഇന്ത്യയിൽ ശ്വസനരോഗങ്ങൾ പ്രത്യേകിച്ച് ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസസ് ഭയാനകമായ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി, തൊറാസിക് സൊസൈറ്റിയാണ് സൈഡസ് ഹെൽത്ത്‌കെയറിൻ്റെ ഒരു വിഭാഗമായ എയറോഫോഴ്സിൻ്റെ പിന്തുണയോടെ സിമ്പോസിയം സംഘടിപ്പിച്ചത്. ഡോ. വി. രാജേഷ്, ഡോ. ആഷ്‌മിതാ മേത്ത, ഡോ. പി. സുകുമാരൻ, ഡോ. ഡേവിസ് പോൾ, ഡോ. ശോഭസുബ്രഹ്മണ്യം, ഡോ. കെ.പി. വേണുഗോപാൽ, ഡോ. പരമേശ്, ഡോ. സോഫിയ ഫിലിപ്പ്, ഡോക്‌ടർ കുര്യൻ ഉമ്മൻ, ഡോ. റെന്നീസ് ഡേവിസ്, ഡോ. ജൂഡോ ജെ. വാച്ചപ്പറമ്പിൽ, ഡോ. പ്രവീൺ വത്സലൻ, ഡോ. മുജീബ് റഹ്മാൻ, ഡോ. ഉണ്ണിയാർ ബേബി, ഡോ. അതുൽ ഫ്രാൻസിസ്, ഡോ. പ്രവീൺ ജി.എസ്. എന്നിവർ നേതൃത്വം നൽകി. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽനിന്ന് 100-ലധികം ഡോക്ടർമാർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group




_h_small.jpeg)





