രാജ്യത്ത് അർബുദബാധിതർ കൂടുന്നു; 10 വർഷത്തിനിടെ 10 ശതമാനം വർധന, മുന്നിൽ കേരളം

രാജ്യത്ത് അർബുദബാധിതർ കൂടുന്നു; 10 വർഷത്തിനിടെ 10 ശതമാനം വർധന, മുന്നിൽ കേരളം
രാജ്യത്ത് അർബുദബാധിതർ കൂടുന്നു; 10 വർഷത്തിനിടെ 10 ശതമാനം വർധന, മുന്നിൽ കേരളം
Share  
2025 Dec 17, 09:01 AM
vasthu
vasthu

ന്യൂഡൽഹി: രാജ്യത്തെ അർബുദരോഗബാധിതരുടെ എണ്ണം പത്തുവർഷത്തിനിടെ പത്തുശതമാനത്തിലേറെ വർധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

2015-ൽ 13.9 ലക്ഷം രോഗികളുണ്ടായിരുന്നത് 2024-ൽ 15.3 ലക്ഷമായി. മരണനിരക്കും വർധിച്ചിട്ടുണ്ട്. 2015-ൽ 6.8 ലക്ഷം പേരാണ് കാൻസർ ബാധിച്ച് മരിച്ചതെങ്കിൽ 2024-ൽ അത് 8.7 ലക്ഷമായി ഉയർന്നു. ആഗോളതലത്തിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ അർബുദബാധിതർ കൂടുതലുള്ളത് ഇന്ത്യയിലാണെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവ് ലോക്സഭയെ രേഖാമൂലം അറിയിച്ചു.


കാൻസർബാധിതർ കൂടുതൽ കേരളത്തിലാണ്. പത്തുവർഷത്തെ കണക്കെടുക്കുമ്പോൾ സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ട്. 2015-ൽ സംസ്ഥാനത്ത് 39,672 പേർക്ക് അർബുദം റിപ്പോർട്ടുചെയ്തെങ്കിൽ 2024-ൽ 61,175 ആയി. ഒരുലക്ഷം പേരിലെ രോഗബാധ കണക്കാക്കിയുള്ള പ്രതിശീർഷ അർബുദബാധിതരുടെ എണ്ണമെടുക്കുമ്പോൾ കേരളത്തിൽ 170 കേസുകളുണ്ട്. മിസോറം, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളാണ് ആദ്യ അഞ്ച് സ്ഥാനത്ത്. ദേശീയ ശരാശരി 109 കാൻസർ കേസുകളാണ്.


അഞ്ചുവർഷത്തെ കാൻസർ ബാധിതർ


2020, 2021, 2022, 2023, 2024


: 57155, 58139, 59143, 60162, 61175


ഇന്ത്യ: 1.39 ലക്ഷം, 1.42 ലക്ഷം, 1.46 ലക്ഷം, 1.49 ലക്ഷം, 1.53 ലക്ഷം

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI