ന്യൂഡൽഹി: യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങൾക്കു കാരണം കൊവിഡ് വാക്സിനല്ലെന്ന് കണ്ടെത്തൽ. ഡൽഹി എയിംസിലെ സംഘം നടത്തിയ പഠനം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ഐസിഎംആർ) ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചു.
ഒരുവർഷത്തിനിടെ പരിശോധിച്ച എല്ലാ പെട്ടെന്നുള്ള മരണങ്ങളിൽ പകുതിയിലധികവും 45 വയസ്സിന് താഴെയുള്ളവരുടേതാണ്. 42.6 ശതമാനം മരണവും ഹൃദയസംബന്ധമായ അസുഖങ്ങളാലാണ്. മിക്കവർക്കും ഗുരുതരമായ കൊറോണറി ആർട്ടറി രോഗമുണ്ടായിരുന്നു. പലപ്പോഴും മുൻകൂട്ടി രോഗനിർണയം നടത്തിയിരുന്നില്ല. ന്യുമോണിയ, ക്ഷയം, ശ്വാസംമുട്ടൽ തുടങ്ങിയ കാരണങ്ങളാലാണ് ബാക്കി മരണങ്ങൾ. മരണങ്ങൾക്കൊന്നും കോവിഡ് അണുബാധയോ വാക്‌സിനേഷനോ തമ്മിൽ കാര്യമായ ബന്ധമില്ലെന്നും പഠനത്തിൽ കണ്ടെത്തി.
2023 മേയ്മുതൽ 2024 ഏപ്രിൽവരെ ഡൽഹി എയിംസിലെ പാത്തോളജി ആൻഡ് ഫൊറൻസിക് മെഡിസിൻ വകുപ്പുകളാണ് പഠനം നടത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






_h_small.jpg)




_h_small.jpg)
