സൂക്ഷിക്കണം... മന്തുണ്ട്; നടപടി ഊർജിതമാക്കി വെക്ടർ കൺട്രോൾ യൂണിറ്റ്

സൂക്ഷിക്കണം... മന്തുണ്ട്; നടപടി ഊർജിതമാക്കി വെക്ടർ കൺട്രോൾ യൂണിറ്റ്
സൂക്ഷിക്കണം... മന്തുണ്ട്; നടപടി ഊർജിതമാക്കി വെക്ടർ കൺട്രോൾ യൂണിറ്റ്
Share  
2025 Dec 03, 08:29 AM
happy
vasthu
roja

തൊടുപുഴ: തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ കൊതുകിനെ തുരത്തുന്ന കാര്യം മറക്കരുതെന്നാണ് ആരോഗ്യ വകുപ്പിലെ ജില്ലാ വെക്‌ടർ കൺട്രോൾ യൂണിറ്റ് വിഭാഗത്തിന് പറയാനുള്ളത്.


തൊടുപുഴ കീരികോട് ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം വെക്‌ടർകൺട്രോൾ യൂണിറ്റ് ജീവനക്കാർ പിടികൂടിയ ക്യൂലക്‌സ് കൊതുകിൽ മന്തുരോഗം പരത്തുന്ന മൈക്രോഫൈലാറിയയെ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ തൊടുപുഴ സഹകരണ ആശുപത്രിക്ക് സമീപവും ഈ വിഭാഗത്തിലുള്ള കൊതുകിൽ മന്തുരോഗത്തിന് കാരണമാകുന്ന മൈക്രോഫൈലേറിയയെ കണ്ടെത്തിയിരുന്നു.


മൈക്രോഫൈലേറിയ വാഹകരായ കൊതുകുകടിയേൽക്കുന്നവർക്കാണ് മന്തുരോഗം ബാധിക്കുന്നത്. മന്ത് രോഗാണു പ്രദേശത്ത് ആരിലെങ്കിലുമുണ്ടോയെന്ന് കണ്ടെത്താൻ കിരുകോടു നിന്ന് പരിശോധനയ്ക്കായി പ്രദേശവാസികളുടെ രാത്രികാല രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി വരുന്നുണ്ടെന്നും ആരോഗ്യ വകുപ്പധികൃതർ വ്യക്തമാക്കി.


മലമ്പനി പരത്തുന്ന അനോഫിലീസ് വിഭാഗത്തിൽപ്പെട്ട സ്റ്റീഫൻസി, വരുണ, കുൽസി ഫേഷ്യസ് ഇനം കൊതുകിൻ്റെ സാന്നിധ്യവും തൊടുപുഴ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തദ്ദേശീയനായ കഞ്ഞിക്കുഴി സ്വദേശിക്ക് മലമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം കേരളത്തിന് പുറത്തുപോയതായി സ്ഥിരീകരിച്ചിട്ടില്ല.ഇത് ജില്ലയിൽ മലമ്പനി തദ്ദേശീയരിലുണ്ടാകാനുള്ളസാധ്യത തള്ളിക്കളയാനാവില്ലെന്ന വിലയിരുത്തലുമുണ്ട്.


ജില്ലയിൽ ചട്ടമുന്നാർ മൂന്നാർ ഭാഗങ്ങളിൽ ഉൾപ്പെടെ നിരവധിപ്പേരിൽ മലമ്പനി കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്.

MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar