51-കാരൻ AIDS മുക്തനായി; HIV പ്രതിരോധ സ്റ്റെം സെൽ ഉപയോഗിച്ചില്ല, എന്നിട്ടും രോഗമുക്തി നേടുന്ന രണ്ടാമത്തെ ആൾ

51-കാരൻ AIDS മുക്തനായി; HIV പ്രതിരോധ സ്റ്റെം സെൽ ഉപയോഗിച്ചില്ല, എന്നിട്ടും രോഗമുക്തി നേടുന്ന രണ്ടാമത്തെ ആൾ
51-കാരൻ AIDS മുക്തനായി; HIV പ്രതിരോധ സ്റ്റെം സെൽ ഉപയോഗിച്ചില്ല, എന്നിട്ടും രോഗമുക്തി നേടുന്ന രണ്ടാമത്തെ ആൾ
Share  
2025 Dec 02, 05:38 PM
happy
vasthu
roja

രക്താർബുദ ചികിത്സയ്ക്കായി സ്റ്റെം സെൽ ട്രാൻസ്പ്ലാൻ്റ് ചികിത്സ സ്വീകരിച്ച 51-കാരനായ എച്ച്ഐവി ബാധിതൻ രോഗ വിമുക്തനായി. ഇതോടെ ലോകത്ത് എച്ച്ഐവി വിമുക്തനാക്കപ്പെടുന്ന ഏഴാമത്തെ വ്യക്തിയായി ഇദ്ദേഹം. എച്ച്ഐവിയെ പ്രതിരോധിക്കുന്ന പ്രത്യേക സ്റ്റെം സെല്ലുകൾ ഉപയോഗിക്കാതെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വ്യക്തിയും ഇദ്ദേഹമാണ്.


ദാതാവിൽ നിന്ന് സാധാരണ സ്റ്റെം സെല്ലുകളായിരുന്നു അദ്ദേഹം സ്വീകരിച്ചത്. രക്താർബുദം ചികിത്സിക്കാനായിരുന്നു ഈ ട്രാൻസ്പ്ലാൻ്റ്. എന്നാൽ, ഈ ചികിത്സയ്ക്ക് ശേഷമുള്ള പരിശോധനയിൽ അദ്ദേഹം എച്ച്ഐവി വിമുക്തനായതായി കണ്ടെത്തി. ‌ഈ ചികിത്സ അർബുദത്തെയും എച്ച്ഐവിയെയും ഒരുപോലെ നീക്കംചെയ്തതായി ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.


2015 ഒക്ടോബറിലാണ് രക്താർബുദ ചികിത്സയ്ക്കായി സ്റ്റെം സെൽ ട്രാൻസ്പ്ലാൻ്റിന് ഇദ്ദേഹം വിധേയമാക്കുന്നത്. ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിയും ചെയ്തിരുന്നു. ട്രാൻസ്പ്ലാൻ്റിന് ശേഷം, 2018-ൽ അദ്ദേഹം anti-retroviral drugs (ART) കഴിക്കുന്നത് നിർത്തി. എച്ച്ഐവി ബാധിതരായ ആളുകൾ വൈറസിനെ നിയന്ത്രണവിധേയമാക്കുന്നതിനാണ് സാധാരണയായി ഈ മരുന്നുകൾ ഉപയോഗിക്കുന്നത്. എന്നാൽ, ഇതിനിടെ തന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ എച്ച്ഐവി ബാധിച്ച ഭൂരിഭാഗം കോശങ്ങളും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


എച്ച്ഐവി പ്രതിരോധശേഷിയുള്ള സ്റ്റെം സെല്ലുകൾ ഇല്ലാതെ പോലും രോഗം ഭേദമാക്കാൻ സാധിക്കുമെന്ന് ഈ കേസ് വ്യക്തമാക്കുന്നുവെന്ന് ബെർലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ Laboratory for Translational Immunology of Viral Infections ഹെഡ് ക്രിസ്റ്റ്യൻ ഗെബ്ലർ പറഞ്ഞു. '10 വർഷം മുമ്പ് അതിജീവിക്കാൻ വലിയ സാധ്യതകളില്ലാതെ ഇരുന്ന ഒരു രോഗിയായിരുന്നു ഇദ്ദേഹം. എന്നാൽ, ഇപ്പോൾ അദ്ദേഹം കാൻസറിനേയും വൈറസിനേയും അതിജീവിച്ചു. ഇനി അദ്ദേഹത്തിന് ഒരു മരുന്നിന്റെയും ആവശ്യമില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.


'Berlin patient' എന്ന് അറിയപ്പെട്ടിരുന്ന തിമോത്തി റേ ബ്രൗൺ ആയിരുന്നു എച്ച്ഐവിയിൽ നിന്ന് മുക്തനായ ആദ്യ വ്യക്തി. 2008-ലായിരുന്നു ഈ സംഭവം. എന്നാൽ, 2020-ൽ അദ്ദേഹം ക്യാൻസർ ബാധിച്ച് മരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar