ഇതൊരു ചികിത്സാവിധിയല്ല, മറിച്ച് ഒരു മുന്നറിയിപ്പും അവബോധവും മാത്രം :പ്രൊഫ. ഡോ. സുരേഷ് കെ. ഗുപ്തൻ

ഇതൊരു ചികിത്സാവിധിയല്ല, മറിച്ച് ഒരു മുന്നറിയിപ്പും അവബോധവും മാത്രം :പ്രൊഫ. ഡോ. സുരേഷ് കെ. ഗുപ്തൻ
ഇതൊരു ചികിത്സാവിധിയല്ല, മറിച്ച് ഒരു മുന്നറിയിപ്പും അവബോധവും മാത്രം :പ്രൊഫ. ഡോ. സുരേഷ് കെ. ഗുപ്തൻ
Share  
പ്രൊഫ .ഡോ .സുരേഷ്  കെ ഗുപ്തൻ എഴുത്ത്

പ്രൊഫ .ഡോ .സുരേഷ് കെ ഗുപ്തൻ

2025 Dec 01, 08:04 PM
happy
vasthu
roja

 ഇതൊരു ചികിത്സാവിധിയല്ല, മറിച്ച് ഒരു മുന്നറിയിപ്പും അവബോധവും മാത്രം :പ്രൊഫ. ഡോ. സുരേഷ് കെ. ഗുപ്തൻ 


ഇന്ന് ഡിസംബർ ഒന്ന്, ലോകം എയ്ഡ്‌സ് ദിനമായി ആചരിക്കുമ്പോൾ, ഈ മാരക രോഗത്തെക്കുറിച്ചുള്ള അവബോധം ഏറ്റവും അനിവാര്യമായ ഒന്നാണ്. എയ്ഡ്‌സ് അഥവാ അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം എന്നത് ശരീരത്തിന്റെ പ്രതിരോധശേഷി ക്ഷയിക്കുന്നതിലൂടെ ഉടലെടുക്കുന്ന ഒരു അവസ്ഥയാണ്.

പ്രതിരോധ ശേഷി (CD4 T-cell കൗണ്ട്) 500-ൽ താഴെ വരുമ്പോൾ, ടോക്സൊപ്ലാസ്മോസിസ് പോലുള്ള അവസരവാദപരമായ അണുബാധകൾ വർധിക്കുകയും, രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങുകയും ചെയ്യുന്നു. 1997 മുതൽ ശാസ്ത്ര സമൂഹം ഇതിനെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ലോകജനതയിൽ രണ്ടര കോടി ജനങ്ങളും ഇന്ത്യയിൽ 25 ലക്ഷം പേരും എയ്ഡ്‌സ് ബാധിതരാണ്. എന്നാൽ യാഥാർത്ഥ കണക്കുകൾ ഇതിലും എത്രയോ അധികമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

രോഗം മറച്ചുവെക്കാനുള്ള രോഗികളുടെ നിർബന്ധത്തിന് വൈദ്യസമൂഹം വഴങ്ങുന്നതും, പൊതുസമൂഹത്തിലെ ഭയം കാരണവും ഇത് ഒരു സാമൂഹിക യാഥാർത്ഥ്യമായി തുടരുന്നു. ആഫ്രിക്കൻ രാജ്യങ്ങളായ സൗത്ത് ആഫ്രിക്കയിലും നൈജീരിയയിലുമാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ആഫ്രിക്കൻ ചിമ്പാൻസികളുമായിട്ടുള്ള തെറ്റായ ഇടപെടലുകളിലൂടെ മനുഷ്യരിലേക്ക് എത്തിയതായി കരുതപ്പെടുന്ന ഈ രോഗത്തിന് നിലവിൽ വാക്സിനുകളോ പൂർണ്ണമായ മരുന്നുകളോ ലഭ്യമല്ല; പ്രതിരോധം മാത്രമാണ് ഏക പോംവഴി. രണ്ടര പതിറ്റാണ്ടായി ഗവേഷണങ്ങൾ തുടരുകയാണ്.

രോഗബാധിതർക്ക് എല്ലാ ജില്ലാ ആശുപത്രികളിലും പ്രത്യേക വാർഡുകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിലും, അവർ സമൂഹത്തിൽ നിന്നും അനുഭവിക്കുന്ന ഒറ്റപ്പെടലും പരിഹാസവും വളരെ ദയനീയമാണ്.

ഇത് അവരെ മാനസികമായി തളർത്തുന്നു. അന്താരാഷ്ട്ര ശാസ്ത്രജ്ഞരും മനുഷ്യവകാശ സംഘടനകളും കൗൺസിലിംഗിലൂടെ ഇവർക്ക് മനോബലം നൽകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ആരോഗ്യ വിഭാഗം ജീവനക്കാർ പോലും രോഗികളോട് ക്രൂരമായി പെരുമാറുന്നു എന്ന സത്യം നിലനിൽക്കുന്നു.

എയ്ഡ്‌സ് ലൈംഗിക ബന്ധത്തിലൂടെ മാത്രമേ പകരൂ എന്ന ധാരണ തിരുത്തേണ്ടതുണ്ട്. എങ്കിലും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് പ്രധാന കാരണം.

ഈ രോഗം ബാധിച്ചവരുമായി സംസാരിച്ചാലോ, ഷേക്ക്‌ഹാൻഡ് നൽകിയാലോ, കെട്ടിപ്പിടിച്ചാലോ പകരില്ല എന്നതും സമൂഹം തിരിച്ചറിയണം. എന്നാൽ, പരിശോധനയില്ലാത്ത രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും രോഗം പിടിപെടാൻ സാധ്യതയുണ്ട്. അപൂർവമായി (ഒരു ശതമാനം മാത്രം) രോഗി ഉപയോഗിച്ച വസ്ത്രം, ടോയ്‌ലെറ്റ് എന്നിവ ഉപയോഗിച്ചാലും രോഗം പകരാമെന്ന് പഠനങ്ങൾ പറയുന്നു.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ രോഗത്തിനെതിരെ പോരാടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. വിറ്റാമിൻ C അമിത അളവിൽ നൽകുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വീണ്ടെടുക്കാൻ സഹായിക്കും. ചെറുനാരങ്ങ, ഓറഞ്ച്, മുസമ്പി, പേരക്ക തുടങ്ങിയ പ്രകൃതിദത്തമായ പഴങ്ങൾ കഴിക്കുന്നതും, സാധ്യമല്ലെങ്കിൽ വിറ്റാമിൻ C സപ്ലിമെന്റുകൾ കഴിക്കുന്നതും വൈറസ് അണുബാധയെ ഒരു പരിധി വരെ തടുക്കാൻ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.

എന്നാൽ വാക്സിനുവേണ്ടി കോടികൾ മുടക്കുന്ന രാഷ്ട്രങ്ങൾ ന്യൂട്രീഷണൽ തെറാപ്പിയെ അവഗണിക്കുന്ന അവസ്ഥയാണുള്ളത്.

ഈ രോഗത്തെ തടുക്കാൻ സുരക്ഷിതമായ ലൈംഗികബന്ധം പുലർത്തുക, രക്തസ്വീകരണത്തിൽ സൂക്ഷ്മത പാലിക്കുക എന്നിവ പ്രധാനമാണ്. പ്രകൃതിയിൽ നിന്നുള്ള ആഹാരവും വെള്ളവും കഴിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക.

ഉന്നതമായ ആത്മവിശ്വാസം, ധൈര്യം എന്നിവ ഈ രോഗത്തെ നേരിടാൻ അത്യാവശ്യമാണ്; ആത്മബലത്തിനും മനോബലത്തിനും പകരം വെക്കാൻ മറ്റൊന്നില്ല. ഒപ്പം, ധനം സമ്പാദകരായ വ്യാജ വൈദ്യന്മാരുടെ കെണിയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പും നൽകുന്നു.

ഈ വിവരങ്ങൾ ഒരു ചികിത്സാവിധിയല്ല, മറിച്ച് ഒരു മുന്നറിയിപ്പും അവബോധവുമാണ്. ചികിത്സയ്ക്കായി യോഗ്യരായ ഡോക്ടർമാരെത്തന്നെ സമീപിക്കുക.

MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar