ഫോമോ കെണിയിൽ വീഴല്ലേ...

ഫോമോ കെണിയിൽ വീഴല്ലേ...
ഫോമോ കെണിയിൽ വീഴല്ലേ...
Share  
2025 Dec 01, 09:20 AM
happy
vasthu
roja

ഹോമോ (FOMO) അഥവാ 'നഷ്‌ടപ്പെടുമെന്ന ഭയം' ദൈനംദിന ജീവിതത്തിൽ പലരും അനുഭവിക്കുന്ന ഒരു സാധാരണ വികാരമാണ്. നിങ്ങൾ ഭാഗമല്ലാത്ത അവസരങ്ങളോ അനുഭവങ്ങളോ മറ്റുള്ളവർ ആസ്വദിക്കുന്നുണ്ടെന്ന അസ്വസ്ഥതയാണിത്. ഉദാഹരണത്തിന് സുഹൃത്തുക്കൾ യാത്രകൾ പോകുമ്പോഴോ, പുതിയ ഗാഡ്‌ജെറ്റുകൾ വാങ്ങുമ്പോഴോ, സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡുകളിൽ ചേരുമ്പോഴോ നിങ്ങൾക്ക് 'ഫോമോ' തോന്നിയേക്കാം. ഈ ഭയം ആളുകളെ പെട്ടെന്ന് അതിൽ പങ്കുചേരാൻ പ്രേരിപ്പിക്കുന്നു.


സ്റ്റോക് ട്രേഡിങ് ലോകത്ത് 'ഫോമോ' വളരെ സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, അതിൻ്റെ ഫലങ്ങൾ ഗുരുതരമായിരിക്കും. ഒരു പ്രത്യേക ഓഹരിയിൽനിന്നോ മാർക്കറ്റ് ട്രെൻഡിൽനിന്നോ മറ്റുള്ളവർ വലിയ ലാഭം നേടുന്നത് നിക്ഷേപകർ കാണുമ്പോൾ അവർ പലപ്പോഴും അത് ചെയ്യാൻ സമ്മർദം അനുഭവിക്കുന്നു. വേഗത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ, എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള അവസരം നഷ്‌ടപ്പെടുമെന്ന് അവർ ഭയപ്പെടുന്നു.


ഈ ഭയം പലരെയും വേണ്ടത്ര ഗവേഷണം നടത്താതെയോ അപകടസാധ്യതകൾ മനസ്സിലാക്കാതെയോ ഓഹരികൾ വാങ്ങാൻ പ്രേരിപ്പിക്കുന്നു. യുക്തിയെയോ വസ്തുതകളെയോ ആശ്രയിക്കുന്നതിനുപകരം അവർ ആൾക്കൂട്ടത്തെ പിന്തുടരുന്നു. എല്ലാവരും വാങ്ങുമ്പോൾ അവരും വാങ്ങുന്നു. ഓഹരിവില ഇതിനകംതന്നെ ഉയർന്നതാണെങ്കിൽ പോലും. പെട്ടെന്ന് വില കുറയുമ്പോൾ അവർ പരിഭ്രാന്തരായി നഷ്‌ടത്തിൽ വിൽക്കുന്നു.


ലളിതമായി പറഞ്ഞാൽ വ്യാപാരത്തെ സമർത്ഥമായ സാമ്പത്തിക തീരുമാനമാക്കി മാറ്റുന്നതിനുപകരം ഇതൊരു വൈകാരിക തീരുമാനമാക്കി മാറ്റുന്നു. ട്രെയിൻ യഥാർഥത്തിൽ എവിടേക്കാണ് പോകുന്നതെന്ന് പരിശോധിക്കാതെ മറ്റെല്ലാവരും കയറുന്നതുകണ്ട് ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതു പോലെയാണിത്.


ഫോമോ കെണിയിൽ അകപ്പെടുന്നത് എങ്ങനെ?


കൊച്ചിയിൽനിന്നുള്ള 32 വയസ്സുള്ള ഐടി പ്രൊഫഷണലായ സിജോയുടെ (പേരുകൾ സാങ്കല്പികം) കാര്യം എടുക്കാം. 2020-ൽ കോവിഡ് ലോക്ക്ഡൗൺ വന്നതോടെയാണ് ഓഹരി വ്യാപാര രംഗത്തേക്ക് ഇറങ്ങുന്നത്. വീട്ടിൽനിന്ന് ജോലി ചെയ്തിരുന്ന അദ്ദേഹം ഹോട്ട് സ്റ്റോക് ടിപ്പുകൾ പങ്കിടുന്ന ചില സാമ്പത്തിക യുട്യൂബർമാമെയും ടെലിഗ്രാം ഗ്രൂപ്പുകളെയും പിന്തുടരാൻ തുടങ്ങി.


അതിവേഗം കുതിച്ചുയരുന്ന ഒരു സ്റ്റോക്കിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നത് ഒരു ദിവസം രാവിലെ അദ്ദേഹം ശ്രദ്ധിച്ചു - എക്‌സ്‌വൈസെഡ് റിന്യൂവബിൾസ്, ഒരു സോളാർ എനർജി കമ്പനി. അതിൻ്റെ വില വെറും രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയായി. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും ഓൺലൈൻ ഗ്രൂപ്പുകളും ഇങ്ങനെ പറഞ്ഞു - 'നഷ്‌ടപ്പെടുത്തരുത്, ഇത് വലിയൊരു അവസരമാണ്.


കമ്പനിയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലെങ്കിലും സിജോ, ഓരോന്നിന് 480 രൂപ നിരക്കിൽ 500 ഓഹരികൾ വാങ്ങി. അത് ഉടൻതന്നെ 600 രൂപ കടക്കുമെന്ന് വിശ്വസിച്ചു. ഓഹരിവില 520 രൂപയിലേക്ക് ഉയർന്നു. അദ്ദേഹത്തിൻ്റെ തീരുമാനം ബുദ്ധിപൂർവകമാണെന്ന് തോന്നി. ട്രെൻഡിന്റെ ഭാഗമാകുന്നതിൽ അദ്ദേഹത്തിന് അഭിമാനം തോന്നി. എന്നാൽ, ഒരാഴ്ച‌ കഴിഞ്ഞ് കമ്പനിയുടെ പാദ ഫലങ്ങൾ നഷ്‌ടം വെളിപ്പെടുത്തിയപ്പോൾ ഓഹരി 350 രൂപയായി കുറഞ്ഞു. പരിഭ്രാന്തിയിൽ രമേശ് തന്റെ ഓഹരികൾ വിറ്റു. 65,000 രൂപ നഷ്ടമായി.


വിരോധാഭാസമെന്നു പറയട്ടെ കുറച്ച് മാസങ്ങൾക്ക് ശേഷം അതേ ഓഹരി 490 രൂപയായി ഉയർന്നു. പക്ഷേ അപ്പോഴേക്കും സിജോ വ്യാപാരം പൂർണമായും അവസാനിപ്പിച്ചിരുന്നു. ഈ കഥ ലളിതമായി തോന്നാം. പക്ഷേ ഇത് ഫോമോയുടെ ക്ലാസിക് മനഃശാസ്ത്രത്തെ പകർത്തുന്നു.


ഫോമോയെ മറികടക്കുക എന്നത് മികച്ച നിക്ഷേപത്തിനുള്ള ഒരു താക്കോലാണ്. സിജോയുടെ കഥ ഒരു ഓർമ്മപ്പെടുത്തലാണ്. ഓഹരി വ്യാപാരത്തിൽ ഫോമോ പോലുള്ള വികാരങ്ങൾ തെറ്റായ തീരുമാനങ്ങളിലേക്കും അനാവശ്യ നഷ്ട‌ങ്ങളിലേക്കും നയിച്ചേക്കാം.


വിപണി പ്രവണതകളോ സോഷ്യൽ മീഡിയ നുറുങ്ങുകളോ അന്ധമായി പിന്തുടരുന്നതിനുപകരം നിക്ഷേപകർ അവർ നിക്ഷേപിക്കുന്നതെന്താണെന്ന് മനസ്സിലാക്കണം. കമ്പനിയുടെ പ്രകടനം പഠിക്കുകയും വ്യക്തമായ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ആവേശത്തോക്കാൾ ക്ഷമയോടെ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ചെറിയ തുകകൾ പതിവായി നിക്ഷേപിക്കുക. ശരിയായ സാമ്പത്തിക ഉപദേശം തേടുക, വിപണിയിലെ ഓരോ ചലനങ്ങളോടും പ്രതികരിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് നല്ല ശീലം. ദീർഘകാലാടിസ്ഥാനത്തിൽ ശാന്തമായ ചിന്തയും അച്ചടക്കവും പെട്ടെന്നുള്ള ലാഭം പിന്തുടരുന്നതിനേക്കാൾ മികച്ച ഫലങ്ങൾ നൽകുന്നു.


(തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

(കടപ്പാട്: മാതൃഭൂമി ന്യൂസ്‌)

MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar