ആരോഗ്യസംരക്ഷണത്തിന് സംയോജിത ചികിത്സ പദ്ധതിയുടെ കാലം വിദൂരമല്ല- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
പോത്തന്‍കോട് (തിരുവനന്തപുരം) : ജനങ്ങളുടെ ആരോഗ്യസം രക്ഷണത്തിനും രോഗപ്രതിരോധത്തിനും സംയോജിത ചികിത്സ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്ന കാലം അത്ര വിദൂരമല്ലെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. പോത്തന്‍കോട്
ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ പതിനേഴാമത് ബി.എസ്.എം.എസ് ബാച്ചിന്റെ ഗ്രാജുവേഷന്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു സ്വാമി.
നവജ്യോതിശ്രീകരുണാകരഗുരു വിഭാവനം ചെയ്ത നവആരോഗ്യധര്‍മ്മസിദ്ധാന്തമാണ് ശാന്തിഗിരിയുടെ ആതുരസേവനരംഗത്തിന്റെ കാതല്‍.
സകലവിധ ശാസ്ത്രങ്ങളെയും സമഭാവനയോടെ കാണാനും ബഹുമാനിക്കാനുമാണ് ഗുരു പഠിപ്പിച്ചത്. ആയൂര്‍വേദത്തെയും സിദ്ധയെയും രണ്ടു കണ്ണുകള്‍ പോലെയാണ് ശാന്തിഗിരി കാണുന്നത്. സിദ്ധ ചികിത്സയുടെ വളര്‍ച്ചയ്ക്കും ഗവേഷണത്തിനുമായി സിദ്ധഗ്രാമം പോലെ ലോകശ്രദ്ധ നേടിയ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.
സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ.എസ്. അയ്യര്‍ ഐ.എ.എസ് ചടങ്ങില്‍ മുഖ്യാതിഥിയായി. സിദ്ധവൈദ്യത്തിന്റെ ആധികാരികത പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തികൊടുക്കേണ്ടുന്ന വലിയ ബാദ്ധ്യത ബി.എസ്.എം.എസ് പഠിച്ചിറങ്ങുന്ന ഓരോ സിദ്ധ ഡോക്ടര്‍മാര്‍ക്കുമുണ്ട്. പഠനവും ഗവേഷണവും എക്കാലവും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ദിവ്യ എസ് അയ്യര്‍ ബിരുദധാരികളോടായി പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. നീലാവതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ഡോ. ജനനി നിശ്ചിത ജ്ഞാന തപസ്വിനി മഹനീയ സാന്നിദ്ധ്യമായി. റിട്ട. അഡീഷണല്‍ സെക്രട്ടറി അഡ്വ. വി. ഭൂഷണ്‍, ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ ഡോ. ദേവിന്‍ പ്രഭാകര്‍, ശാന്തിഗിരി ഫൌണ്ടേഷന്‍ സി.ഇ.ഒ പി. സുദീപ്, മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ ജനറല്‍ മാനേജര്‍ കെ.പങ്കജാക്ഷന്‍ നായര്‍, വൈസ്പ്രിന്‍സിപ്പാള്‍ ഡോ.പി. ഹരിഹരന്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.വിജയന്‍, ഡോ. ജി. മോഹനാംബിഗൈ, ഡോ.ജെ. നിനപ്രിയ, ഡോ. സി. മിഥുന്‍, ജി.ആര്‍. ഹന്‍സ്‌രാജ്, ഡോ. ജി. ആകാശ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുളള 33 വിദ്യാര്‍ത്ഥികള്‍ ബിരുദം സ്വീകരിച്ചു. അഞ്ഞൂറിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ട്രിവാന്‍ഡ്രം മെയില്‍ ടീമിന്റെ മ്യൂസിക് ബാന്‍ഡും നടന്നു.
ഫോട്ടോ : പോത്തന്‍കോട് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ പതിനേഴാമത് ബി.എസ്.എം.എസ് ബാച്ചിന്റെ ബിരുദദാനചടങ്ങില്‍ നിന്ന്. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ.എസ്.അയ്യര്‍ ഐ.എ.എസ്, പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. നീലാവതി, ഡോ. ജനനി നിശ്ചിത ജ്ഞാന തപസ്വിനി, ഡോ.സി.മിഥുന്‍, ഡോ. മോഹനാംബിഗൈ, അഡ്വ.വി.ഭൂഷണ്‍, ഡോ.ദേവിന്‍ പ്രഭാകര്‍, പി.സുദീപ്, കെ.പി.നായര്‍, ഡോ. പി.ഹരിഹരന്‍, ഡോ. ജെ.നിനപ്രിയ എന്നിവര്‍ മുന്‍നിരയില്‍
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)



