ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ വിജയകരം

ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ വിജയകരം
ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ വിജയകരം
Share  
2025 Nov 15, 09:14 AM
happy
vasthu
roja

ശസ്ത്രക്രിയ നടത്തിയത് 63-കാരനിൽ


മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി നടത്തിയ അതിസങ്കീർണമായ ആർത്രോസ്‌കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ വിജയം. ഓർത്തോപീഡിക്സ‌് വിഭാഗമാണ് ഹൃദ്രോഗിയായ കുമ്പളക്കാട് സ്വദേശി 63-കാരനിൽ ശസ്ത്രക്രിയ നടത്തിയത്, സ്വകാര്യമേഖലയിൽ ഏകദേശം മൂന്നുലക്ഷത്തിലധികം രൂപ ചെലവുവരുന്ന ഈ ശസ്ത്രക്രിയ കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന സൗജന്യമായാണ് നൽകിയത്. താക്കോൽദ്വാര ആർത്രോസ്കോപ്പിക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് തോളിൽ ശസ്ത്രക്രിയ നടത്തിയത്.


ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തിയത്.


വലതുതോളിലെ പേശീവേദനമൂലം കൈ അനക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. പരിശോധനയിൽ തോളിലെ സന്ധിയോടുചേർന്ന ഭാഗത്തെ പേശി വിട്ടുപോയതായി കണ്ടെത്തി. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് പേശി സന്ധിയോട് തുന്നിച്ചേർത്തത്. രണ്ടുമണിക്കൂർ സമയമാണ് ഇതിനെടുത്തത്.


ഓർത്തോപീഡിക്സസ് യൂണിറ്റ് മേധാവി ഡോ. രാജു കറുപ്പലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ, ഡോ. സുരേഷ്, ഡോ. ഇർഫാൻ, അനീസിറ്റിസ്റ്റുമാരായ ഡോ. ബഷീർ, ഡോ. ഉസ്‌മാൻ, നഴ്‌സിങ് ടീം അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനെയും മന്ത്രിമാരായ വീണാ ജോർജ്, ഒ.ആർ. കേളു എന്നിവർ അഭിനന്ദിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar