കോവിലകം:
തറവാട്ടിലെ രുചിക്കൂട്ടുകൾ !
അമ്മയുടെ കൈപ്പുണ്യം,
തലമുറകൾക്കായി !
'ശുദ്ധമായ ഭക്ഷണം ജന്മാവകാശം' എന്നസന്ദേശവുമായി പ്രവർത്തിക്കുന്ന 'ഭക്ഷ്യശ്രീ' എന്ന ബഹുജന സംഘടനയുടെ സന്ദേശമുൾക്കൊണ്ടുകൊണ്ട് കല്ലാമലകോവുക്കൽകടവിനടുത്തുള്ള വനിതാസംരംഭക
കല്ലാകോവിലകത്ത് ഗീതാസുധാകരൻ്റെ നേതൃത്വത്തിൽ കോവിലകംഎന്നപേരിൽ ബനാന ചിപ്സ് മന്നൻ അഗ്മാർക്
വെളിച്ചെണ്ണയിൽ നിർമ്മിക്കുന്നു .
ഭക്ഷ്യശ്രീ സംഘടനയുടെയും മന്നൻ വെളിച്ചെണ്ണ നിർമ്മാതാക്കളുടെയും സമ്പൂർണ്ണ സഹകരണത്തോടെ .
അഴിയൂർ പഞ്ചായത്ത് കമ്യുണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ യും സഹകരണവുമായി. അശേഷം മായമില്ലാതെ.
പ്രിസർവേറ്റിവ്‌സ് ഒന്നും ചേർക്കാതെ മന്നൻ അഗ്മാർക് വെളിച്ചെണ്ണയിൽ നിർമാണം തുടങ്ങി .
സ്വന്തം വീടിനു സമീപം പണിതകെട്ടിടത്തിൽ നിർമ്മാണമാരംഭിച്ച കോവിലകം ബനാന ചിപ്‌സ് യൂണിറ്റിൻ്റെ ഉദ്ഘാടന കർമ്മം 'ഭക്ഷ്യശ്രീ' ബഹുജന സംഘടനയുടെ സംസ്‌ഥാന ചെയർമാൻ
ഡോ .കെ .കെ എൻ കുറുപ്പ് നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി നിർവ്വഹിച്ചു .
ഭക്ഷ്യസുരക്ഷ കേവലം സർക്കാർ ഉത്തരവാദിത്തമല്ലെന്നും, അത് ഓരോ വ്യക്തിയുടെയും പങ്കാളിത്തം ആവശ്യമുള്ള ഒരു പൊതുജനപ്രസ്ഥാനമാ ണെന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി .
വിഷരഹിത ഭക്ഷണശീലങ്ങൾ നമ്മുടെ സമൂഹത്തിൽ വേരൂന്നുകയും, അതുവഴി രോഗങ്ങൾ കുറഞ്ഞ ഒരു ആരോഗ്യമുള്ള തലമുറ വാർത്തെടുക്കപ്പെടുകയും ചെയ്യും.
വിഷാദവും (Anxiety/Depression) മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളും വർധിക്കുന്ന ഈ കാലഘട്ടത്തിൽ, നല്ല ഭക്ഷണം ശരീരത്തിനും മനസ്സിനും നൽകുന്ന ആശ്വാസം ചെറുതല്ല.
ശുദ്ധമായ ആഹാരം സന്തോഷകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നും ഡോ.കുറുപ്പ് തുടർന്നു .
ഗീതാസുധാകരൻ സ്വാഗതമാശംസിച്ച ഉത്‌ഘാടനച്ചടങ്ങിൽ CDS ചെയർ പേഴ്‌സൺ ശ്രീമതി .ബിന്ദു ജയ്സൺ അധ്യക്ഷത വഹിച്ചു. ADMC ജുബിനു മുഖ്യാതിഥിയായി സംസാരിച്ചു .
വാർഡ് മെമ്പർ ശ്രീ ,ജയചന്ദ്രൻ. കെ .കെ , പ്രവീണ അഗ്രി CRP തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ആദ്യവിൽപ്പന വിശാലി ഫുഡ് പ്രോഡക്ട് ഉടമ രാജൻ വട്ടക്കണ്ടി ഏറ്റുവാങ്ങി .
അശേഷം മായം കലരാത്ത ശുദ്ധമായ വെളിച്ചെണ്ണയിൽ മാത്രം ബനാന ചിപ്‌സ് നിർമ്മിച്ച് അമിതമായ ലാഭക്കൊതിയില്ലാതെ പൊതുജങ്ങളിലേക്കെ ത്തിക്കാനൊരുങ്ങിയ കല്ലാക്കോവിലകത്ത് ഗീതഗീതാസുധാകരനെ ഭക്ഷ്യശ്രീ സംസ്ഥാന ചെയർമാൻ ടി .ശ്രീനിവാസൻ ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ഷാൾ അണിയിച്ചാദരിച്ചു .
ഇവിടെ ബനാന ചിപ്‌സ് വറുത്തെടുക്കുന്നത് വെറുമൊരു വെളിച്ചെണ്ണയി ലല്ല!
ഭാരത സർക്കാരിൻറെ അഗ്മാർക്ക് അംഗീകാരം നേടിയ, ഇന്ത്യയിലെ ഒന്നാമത്തെ മന്നൻ വെളിച്ചെണ്ണയിൽ മാത്രം!
നാടൻ നേന്ത്രക്കായയുടെ തനിമയും, മന്നൻ വെളിച്ചെണ്ണയുടെ ഗുണവും ചേർന്നപ്പോൾ, രുചിയും ആരോഗ്യവും ഒരുമിച്ചു!
ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്തതിനാൽ വില അൽപ്പം കൂടും തീർച്ച .
നിറങ്ങളോ, രുചിക്കൂട്ടുകളോ, സംരക്ഷക വസ്തുക്കളോ (Preservatives) ഒരു തരിപോലും ചേർത്തിട്ടില്ല. 100% പ്രകൃതിദത്തം!
കൊടക്കാടൻസ് കൃഷിത്തോട്ടത്തിൽ വിളയിച്ചെടുത്ത ഗുണമേന്മയുള്ള മഞ്ഞൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള നിർമ്മാണം .
കൊച്ചുകുട്ടികൾക്കും ഗർഭിണികൾക്കും വരെ പഥ്യാഹാരം .
വിവാഹവിരുന്ന് ഗൃഹപ്രവേശം തുടങ്ങി ഏതാവശ്യങ്ങൾക്കും മുൻകൂട്ടി ഓർഡർ സ്വീകരിക്കുന്നതാണെന്ന്
നിർമ്മാതാക്കൾ അറിയിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് : അഗ്രി സ്നേഹിതാ പ്രൊഡ്യുസർ ഗ്രൂപ്പ്
ഫോൺ :8547796094
മുക്കാളിയിലെ പ്രമുഖ വിതരണക്കാർ :
പലചരക്ക് വ്യാപാരത്തിലെ മുക്കാളിയിലെ ജനപ്രിയകേന്ദ്രമായ
''കിട്ടേട്ടൻ്റെ '' പീടികയിൽ .
മുക്കാളി അയ്യപ്പ ക്ഷേത്രത്തിന് എതിർവശം .
ചില്ലറയായും മൊത്തമായും മിതമായ നിരക്കിൽ ഇവിടെ ലഭിക്കും
ഫോൺ :9446645101
ഡോ .കെ കെ എൻ കുറുപ്പ്, ADMC ജുബിനു
സംരംഭക ഗീതാസുധാകരൻ
ഭക്ഷ്യശ്രീ പ്രവർത്തകക്കൊപ്പം
മന്നൻ വെളിച്ചെണ്ണ നിർമ്മാതാവ് വിപിൻകുമാർ ,വിശാലി ഫുഡ് പ്രോഡക്ട് ഉടമ രാജൻ വട്ടക്കണ്ടി .അബ്ദുൽഗഫുർ തുടങ്ങിയവർ
ഭക്ഷ്യശ്രീ ബഹുജനസംഘടനയുടെ സംസ്ഥാന ചെയർമാൻ ഡോ .കെ കെ എൻ കുറുപ്പ്,
സംസ്ഥാന ജനറൽ സെക്രട്ടറി ടി .ശ്രീനിവാസൻ .ഗീതാസുധാകരൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












_h_small.jpg)






