ഭക്ഷ്യശ്രീ ഭാരവാഹികളുടെ അറിവിലേക്ക്

ഭക്ഷ്യശ്രീ ഭാരവാഹികളുടെ അറിവിലേക്ക്
ഭക്ഷ്യശ്രീ ഭാരവാഹികളുടെ അറിവിലേക്ക്
Share  
2025 Nov 03, 10:56 PM
vasthu

 ഭക്ഷ്യശ്രീ ഭാരവാഹികളുടെ അറിവിലേക്ക്


1) താങ്കളുടെ കീഴിൽ താലൂക്കുകളിലും നഗരങ്ങളിലും പഞ്ചായത്തുകളിലും മറ്റുമായി ചെയർമാൻ,സെക്രട്ടറി,ഖജാൻജി എന്നീ അംഗങ്ങളുള്ള പ്രാദേശിക സംഘടനകൾ രൂപീകരിക്കണം. അവർ ഏത് രാഷ്ട്രീയക്കാരായാലും വിരോധമില്ല.

2) സംഘടനയുടെ ഓരോ ഭാരവാഹിയും പരമാവധി സമയം ഭക്ഷ്യശ്രീ പ്രവർത്തനത്തിന് ചെലവഴിക്കാൻ സന്നദ്ധരാകണം.

3) പ്രാദേശിക സംഘടനകൾ മാസത്തിൽ ഒരു യോഗം കൂടി പ്രവർത്തനം വിലയിരുത്തണം.

4) റിപ്പോർട്ടുകൾ പത്ര,ചാനലുകളിൽ പ്രസിദ്ധീകരിക്കുക.ലോക്കൽ ചാനലുകൾ പ്രസിദ്ധീകരിക്കുക.ഒരു കോപ്പി വടകരയിലെ സെക്രട്ടറിക്ക് അയച്ചുകൊടുക്കുക.

5) തദ്ദേശീയമായി ചെറിയ പ്രവർത്തന ഫണ്ട് തൽപരരായ വ്യക്തികളിൽ നിന്നും സ്വീകരിച്ച് അക്കൗണ്ട് തുറക്കുക.

6) ഫണ്ട് പ്രചാരണത്തിനോ ചെറിയ പ്രവർത്തനങ്ങൾക്കോ ഉപയോഗപ്പെടുത്തുക. കമ്മിറ്റി വിലയിരുത്തുന്ന കൃഷിക്കാർക്ക് ജൈവകൃഷി നടത്തുന്നവരാണെന്ന സർട്ടിഫിക്കറ്റ് നൽകുക. അത്തരം ജൈവകൃഷിക്കാരുടെ വിഭവങ്ങൾ പ്രചരിപ്പിക്കുവാൻ സഹായിക്കുക.

7) തരിശായി കിടക്കുന്ന കൃഷിസ്ഥലങ്ങൾ ഉപയോഗപ്പെടുത്തുവാൻ കർഷകരുടെ സമിതി രൂപീകരിച്ച് പ്രവർത്തിക്കുക.

8) ആയുർവേദ പ്രചരണത്തിനായി ഔഷധ ചെടികൾ ഓരോ ഗ്രാമത്തിലും വളർത്തിയെടുക്കുവാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക.

9) ഔഷധസസ്യങ്ങൾ ഒന്നിച്ച് ശേഖരിച്ച് കമ്പനികൾക്ക് വിതരണം ചെയ്യുവാൻ സഹായിക്കുക.

10) ആയുർവേദ ചികിത്സയിലേക്ക് ദീർഘകാല രോഗികളുടെ ശ്രദ്ധതിരിക്കുക.

11) 2026 ജനുവരിക്ക് മുമ്പ് ഈ സംഘടന പ്രവർത്തനങ്ങൾ പൂർത്തിയാക്കി പുസ്തകം പ്രസിദ്ധീകരിക്കുവാൻ കഴിയണം.

12) ഓരോ ഗ്രാമത്തിലും 200 വർഷങ്ങൾക്കിടയിൽ ജീവിച്ച വൈദ്യന്മാരെ പറ്റിയും മരുന്ന് സ്ഥാപനങ്ങളെ പറ്റിയുമുള്ള വിവരങ്ങൾ ശേഖരിച്ച് ഒരു പുസ്തകം രചിക്കാൻ ഞങ്ങളെ സഹായിക്കുക. കിട്ടാവുന്ന ഫോട്ടോകളും അയക്കുക.എഴുതുന്നവരുടെ ഫോൺ നമ്പറും മേൽവിലാസവും അടിക്കുറിപ്പിൽ ചേർക്കുക.


13) ഒരു കടത്തനാടൻ വീരഗാഥ എന്ന അപൂർവ്വ ചിന്തകൾ ഉൾക്കൊള്ളുന്ന പുസ്തകം 100 രൂപ വിലയിൽ വാങ്ങി ആവശ്യക്കാരിൽ എത്തിക്കുക.

14) യുവതി യുവാക്കളെ സംഘടനയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കെടുപ്പിക്കുക.

15) ചൈനയിലും മറ്റും നടന്നതുപോലെ നൂറു പൂക്കൾ ഒന്നായി വിരിയട്ടെ എന്ന പ്രസ്ഥാനം പോലെ ഗ്രാമ തലങ്ങളിലും ഈ പ്രവർത്തനങ്ങൾ വ്യാപിച്ചുകൊണ്ട് ഒരു സോഷ്യലിസ്റ്റ് സംസ്കാരം ഉണ്ടാക്കിയെടുക്കുവാൻ സഹായിക്കുക.

16) കഴിയുന്നത്ര ഹോട്ടലുകളിലും പച്ചക്കറി പഴങ്ങൾ വിൽക്കുന്ന കേന്ദ്രങ്ങളിലും ശുദ്ധ ഭക്ഷണം ജന്മാവകാശം എന്ന ബോർഡുകൾ എഴുതിവെപ്പിക്കുക.

17) അത് ഭക്ഷ്യശ്രീ കേരള സംസ്കാരസമിതി എന്ന തലവാചകത്തോടു കൂടി ആകാം.



ബഹുമാനപ്പെട്ട

ഭക്ഷ്യശ്രീ ചെയർമാൻ  

ഡോ:കെ.കെ.എൻ.കുറുപ്പിന്റെ നിർദ്ദേശങ്ങൾ


bhakshy-1200
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan