'ശുദ്ധമായ ഭക്ഷണം ജന്മാവകാശം'
ചോമ്പാല : 'ഭക്ഷ്യശ്രീ' എന്ന ബഹുജന സംഘടനയുടെ സന്ദേശമുൾക്കൊണ്ടുകൊണ്ട് കല്ലാമല കോവുക്കൽ കടവിനടുത്തുള്ള വനിതാസംരംഭക ബനാന ചിപ്സ് ശുദ്ധമായ വെളിച്ചെണ്ണയിൽ നിർമ്മിക്കുന്നു .
അശേഷം മായമില്ലാതെ.
അഴിയൂർ പഞ്ചായത്ത് കമ്യുണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സഹകരണവുമായികോവുക്കൽകടവിനടുത്ത് നിർമ്മാണമാരംഭിക്കുന്ന ബനാന ചിപ്‌സ് യൂണിറ്റിൻ്റെ ഉദ്ഘാടന കർമ്മം 'ഭക്ഷ്യശ്രീ' ബഹുജന സംഘട നയുടെ സംസ്‌ഥാന ചെയർമാൻ ഡോ ,കെ .കെ എൻ കുറുപ്പ് നാളെ രാവിലെ നിർവ്വഹിക്കും .
സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ടി. ശ്രീനിവാസൻ തുടങ്ങി ഭക്ഷ്യശ്രീ സംഘടനയുടെ മുൻനിരപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും .
CDS ചെയർ പേഴ്‌സൺ ശ്രീമതി .ബിന്ദു ജയ്സൺ ചടങ്ങിൽ അധ്യക്ഷത വഹിക്കും . ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീമതി കവിത .പി .സി മുഖ്യാതിഥിയായിരിക്കും .വാർഡ് മെമ്പർ ശ്രീ .ജയചന്ദ്രൻ. കെ .കെ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും
ഇവിടെ ബനാന ചിപ്‌സ് വറുത്തെടുക്കുന്നത് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണയിലല്ല!
ഭാരത സർക്കാരിൻറെ അഗ്മാർക്ക് അംഗീകാരം നേടിയ, ഇന്ത്യയിലെ ഒന്നാമത്തെ മന്നൻ വെളിച്ചെണ്ണയിൽ മാത്രം !
നാടൻ നേന്ത്രക്കായയുടെ തനിമയും, മന്നൻ വെളിച്ചെണ്ണയുടെ ഗുണവും ചേർന്നപ്പോൾ, രുചിയും ആരോഗ്യവും ഒരുമിച്ചു. !
ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്തതിനാൽ വില അൽപ്പം കൂടും തീർച്ച .
നിറങ്ങളോ, രുചിക്കൂട്ടുകളോ, സംരക്ഷക വസ്തുക്കളോ (Preservatives) ഒരു തരിപോലും ചേർത്തിട്ടില്ല. 100% പ്രകൃതിദത്തം!
കൊടക്കാടൻസ് കൃഷിത്തോട്ടത്തിൽ വിളയിച്ചെടുത്ത ഗുണമേന്മയുള്ള മഞ്ഞൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള നിർമ്മാണം .
കൊച്ചുകുട്ടികൾക്കും ഗർഭിണികൾക്കും വരെ പഥ്യാഹാരം .
വിവാഹവിരുന്ന് ഗൃഹപ്രവേശം തുടങ്ങി ഏതാവശ്യങ്ങൾക്കും മുൻകൂട്ടി ഓർഡർ സ്വീകരിക്കുന്നതാണെന്ന്
നിർമ്മാതാക്കൾ അറിയിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് : അഗ്രി സ്നേഹിതാ പ്രൊഡ്യുസർ ഗ്രൂപ്പ്
ഫോൺ :8547796094
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










_h_small.jpg)





