ഹൃദ്രോഗവിഭാഗത്തിൽ റഫർചെയ്ത കത്ത് നിർബന്ധം

ഹൃദ്രോഗവിഭാഗത്തിൽ റഫർചെയ്ത കത്ത് നിർബന്ധം
ഹൃദ്രോഗവിഭാഗത്തിൽ റഫർചെയ്ത കത്ത് നിർബന്ധം
Share  
2025 Oct 21, 09:48 AM
kkn
meena
thankachan
M V J
MANNAN

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയരോഗചികിത്സാ വിഭാഗത്തിലെ ഒപിയിൽ പരിശോധനക്കായി മറ്റൊരു ആശുപത്രിയിൽ നിന്നുള്ള റഫർചെയ്ത‌ കത്ത് കർശനമാക്കി. ഇത്തരത്തിലുള്ള കത്ത് ഉണ്ടെങ്കിൽ മാത്രമേ ഇനിമുതൽ ഒപി ടിക്കറ്റ് ലഭിക്കൂ.


വിഭാഗത്തിൽ ചികിത്സതേടുന്നവരിൽ 80 ശതമാനവും ഹൃദയരോഗികൾ അല്ല എന്ന് കണ്ടെത്തലിനെ തുടർന്നാണ് ഈനടപടി. സമീപഭാവിയിൽ എല്ലാ സൂപ്പർസ്പെഷ്യാലിറ്റി ഒപികളിലും ഈ തിരുമാനം നടപ്പിലാക്കും.


ഇപ്പോൾ നടക്കുന്നത്


ഇടതുകൈലോ ഇടതുവശത്തോ ഹൃദയത്തിന്റെ ഭാഗത്തോ വേദനയോ ബുദ്ധിമുട്ടോ ഉണ്ടായാൽ പലരും നേരെ ഹൃദയരോഗവിഭാഗം ഒപിയിലേക്ക് വരും. എത്തുന്നവരിൽ ബഹുഭൂരിപക്ഷത്തിനും ഹൃദയവുമായി ബന്ധപ്പെട്ട രോഗമുണ്ടാകാറില്ല.


പകരം ശ്വാസകോശത്തിനോ പേശിക്കോ ഉള്ള പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ഇത്തരക്കാരുടെ എണ്ണംകൂടുമ്പോൾ യഥാർത്ഥ ഹൃദയരോഗികൾക്ക് ചികിത്സകിട്ടാൻ വൈകും,


ഒപിയിൽ തുടർ ചികിത്സയ്ക്ക് എത്തുന്നവർക്കും മണിക്കുറുകൾ കാത്തിരിക്കേണ്ട അവസ്ഥ.


ഒപി ടിക്കറ്റ് ലഭിക്കണമെങ്കിൽ


വിഭാഗത്തിലെ ഒപി ടിക്കറ്റ് നേരിട്ട് എടുക്കുവാൻ സാധിക്കില്ല. ഇതിനാൽ ഏതെങ്കിലും ഒരു ആശുപത്രിയിലോ ഡോക്‌ടറെയോ കണ്ടതിനുശേഷം ഹൃദയരോഗവിഭാഗത്തിലെ ചികിത്സ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള കത്ത് കരുതണം.


സർക്കാർ, സ്വകാര്യ ആശുപത്രികളിലേയോ ക്ലിനിക്കുകളിലോ അല്ലെങ്കിൽ ഡോക്ടർമാരെ നേരിട്ടോ കണ്ടിട്ടുള്ള കത്ത്ആയാലും കുഴപ്പമില്ല.


ഇനി കോട്ടയം മെഡിക്കൽകോളേജിലേക്ക് നേരിട്ട് എത്തുകയാണെങ്കിൽ പ്രധാന ഒപി ചീട്ട് വിതരണ സ്ഥലത്തെത്തി ചീട്ട് എടുക്കുമ്പോൾ രോഗവിവരം പറയുക.


അവിടെനിന്നും നിർദ്ദേശിക്കുന്ന ഒപിയിൽ ഡോക്‌ടറെ കണ്ടതിനുശേഷം ഹൃദയരോഗ വിഭാഗത്തിൽ കാണേണ്ടതാണെങ്കിൽ ഡോക്‌ടർ കുറിച്ച് നൽകും.


ഈ ചീട്ടുമായി ഹൃദയരോഗവിഭാഗത്തിൽ എത്തി ഒപി ടിക്കറ്റ് എടുത്ത് ഡോക്‌ടറെ കാണാം. ഇത് ഒപി വിഭാഗത്തിൽ ടിക്കറ്റ് എടുക്കുന്നവർക്കുള്ളതാണ്.


മറ്റ് സാഹചര്യത്തിൽ


ഹൃദയരോഗവുമായി ബന്ധപ്പെട്ട് അത്യാഹിത വിഭാഗത്തിൽ നേരിട് എത്തുന്നവർക്കും ഒപി സമയത്തിനുശേഷം അത്യാഹിതവിഭാഗത്തിൽ എത്തുന്നവർക്കും അവിടുത്തെ ഡോക്‌ടർ നിർദ്ദേശിക്കുന്നതനുസരിച്ച് ഹൃദയരോഗവിഭാഗത്തിൽ ചികിത്സ ലഭ്യമാക്കും.

തിങ്കൾ മുതൽ ശനി വരെ എല്ലാദിവസവും എട്ടുമണി മുതൽ ഒരുമണിവരെയാണ് ഒ പി

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan