
ന്യൂഡൽഹി: ചുമമരുന്നുകഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിനുപിന്നാലെ ഇന്ത്യയിൽനിന്നുള്ള മൂന്ന് ചുമമരുന്നുകളെ ജാഗ്രതാപട്ടികയിൽപ്പെടുത്തി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോൾഡ്റിഫ്, റെസ്‌പിഫ്രഷ്, റിലൈഫ് എന്നീ കഫ് സിറപ്പുകൾക്കാണ് ജാഗ്രത. നിർദേശം അടിയന്തരമായി വിജ്ഞാപനം ചെയ്യാൻ ലോകരാജ്യങ്ങളോട് ഡബ്ള്യുഎച്ച്ഒ ആവശ്യപ്പെട്ടു. ഈ മരുന്നുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. അനൗദ്യോഗിക മരുന്നുവിപണികളെ നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്.
ചുമമരുന്ന് കഴിച്ചതിനുപിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും ഇരുപതിലേറെ കുട്ടികൾ മരിച്ചിരുന്നു. പിന്നാലെ ഡബ്ള്യുഎച്ച്ഒ ഇന്ത്യയോട് വിശദീകരണം തേടി. കോൾഡ്റിഫ്, റെസ്‌പിഫ്രഷ്, റീലൈഫ് എന്നിവയിൽ അനുവദനീയമായതിലും കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ് കണ്ടെത്തിയതായി കേന്ദ്രം മറുപടി നൽകി. ഈ മരുന്നുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടില്ലെന്നും അറിയിച്ചിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group