500 ഫാക്കോ തിമിര ശസ്ത്രക്രിയ പൂർത്തിയാക്കി തിരൂർ ജില്ലാ ആശുപത്രി

500 ഫാക്കോ തിമിര ശസ്ത്രക്രിയ പൂർത്തിയാക്കി തിരൂർ ജില്ലാ ആശുപത്രി
500 ഫാക്കോ തിമിര ശസ്ത്രക്രിയ പൂർത്തിയാക്കി തിരൂർ ജില്ലാ ആശുപത്രി
Share  
2025 Oct 12, 09:46 AM
happy
vasthu
roja

തിരൂർ: ജില്ലാ ആശുപത്രിയിൽ ഫാക്കോ മെഷീൻ ഉപയോഗിച്ച് 500 തിമിര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചു. ഇതോടെ ജില്ലയിൽ ഏറ്റവുംകൂടുതൽ ഫാക്കോ മെഷീൻ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയായി ജില്ലാ ആശുപത്രി മാറി.


രണ്ടുവർഷം മുൻപ് ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ 49 ലക്ഷം ചെലവഴിച്ചാണ് വിദേശനിർമിത അത്യാധുനിക ഫാക്കോ മെഷീൻ തിമിര ശസ്ത്രക്രിയ തുടങ്ങിയത്. രോഗിക്ക് കൂടുതൽ വ്യക്തമായ കാഴ്ച്‌ച കിട്ടുമെന്നതും കുറഞ്ഞദിവസത്തെ വിശ്രമം മതിയെന്നതുമാണ് ഈ ശസ്ത്രക്രിയയുടെ പ്രത്യേകത.


500 ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖ ജില്ലാ ആശുപത്രിയിലെത്തി ജീവനക്കാരെ അനുമോദിച്ചു.


ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു, ആർഎംഒ ഡോ. ബബിത മുഹമ്മദ്, ഓപ്പറേഷന് നേതൃത്വം നൽകിയ ഫാക്കോ സർജൻ ഡോ. അബ്ദു‌ൽമാലിക്, നേത്രരോഗ വിഭാഗം മേധാവി ഡോ. നന്ദിനി, അനസ്‌തേഷ്യ വിഭാഗം ഡോ. ലക്ഷ്മി മേനോൻ, ഡോ. അശ്വിനി, ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് അമ്പിളി, സീനിയർ നഴ്‌സിങ് ഓഫീസർമാർ, ഒപ്റ്റോമെട്രിസ്റ്റുമാരായ ഗിരീഷ്, ഫിനുഷ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar