ലോക സെറിബ്രൽ പാൾസി ദിനം: കുട്ടികളിലെ 'സി.പി.' തിരിച്ചറിയാനും ചികിത്സ നൽകാനും വൈകരുത് :ഡോ. സുരേഷ് കെ. ഗുപ്തൻ

ലോക സെറിബ്രൽ പാൾസി ദിനം: കുട്ടികളിലെ 'സി.പി.' തിരിച്ചറിയാനും ചികിത്സ നൽകാനും വൈകരുത് :ഡോ. സുരേഷ് കെ. ഗുപ്തൻ
ലോക സെറിബ്രൽ പാൾസി ദിനം: കുട്ടികളിലെ 'സി.പി.' തിരിച്ചറിയാനും ചികിത്സ നൽകാനും വൈകരുത് :ഡോ. സുരേഷ് കെ. ഗുപ്തൻ
Share  
പ്രൊഫ .ഡോ .സുരേഷ്  കെ ഗുപ്തൻ എഴുത്ത്

പ്രൊഫ .ഡോ .സുരേഷ് കെ ഗുപ്തൻ

2025 Oct 06, 10:45 PM

ലോക സെറിബ്രൽ പാൾസി ദിനം: കുട്ടികളിലെ 'സി.പി.' തിരിച്ചറിയാനും ചികിത്സ നൽകാനും വൈകരുത്

:ഡോ. സുരേഷ് കെ. ഗുപ്തൻ


തിരുവനന്തപുരം: ഒക്ടോബർ 6 ലോകമെങ്ങും സെറിബ്രൽ പാൾസി (സി.പി.) ദിനമായി ആചരിക്കുമ്പോൾ, ഈ ജനിതക രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സാരീതികളെക്കുറിച്ചും നിർണായകമായ മുന്നറിയിപ്പുകളുമായി പ്രൊഫസർ (ഡോ. സുരേഷ് കെ. ഗുപ്തൻ). ജനിതക രോഗശാസ്ത്രജ്ഞനും ഓൾ ഇന്ത്യ മെഡിക്കൽ റിസർച്ച് സെന്റർ ഡയറക്ടറും കൂടിയായ അദ്ദേഹം, രോഗം നേരത്തെ തിരിച്ചറിഞ്ഞ് പുനരധിവാസ ചികിത്സ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.


കേരളത്തിൽ രോഗവ്യാപനം കൂടുതൽ


മസ്തിഷ്കത്തിന് ജീവൻ നഷ്ടപ്പെടുകയോ ഭാഗികമായി ക്ഷതം സംഭവിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് സെറിബ്രൽ പാൾസി. ഇന്ത്യയിൽ ഒരു ലക്ഷം കുട്ടികളിൽ ഏകദേശം അഞ്ഞൂറ് പേർക്ക് സി.പി. ബാധിക്കുമ്പോൾ, കേരളത്തിൽ ഇത് ആയിരത്തിലധികമാണ്.


നിലവിൽ മോഡേൺ മെഡിസിനിൽ ഈ രോഗത്തിന് പൂർണ്ണമായ ചികിത്സ ലഭ്യമല്ല. ഗുളികകളും പാലിയേറ്റീവ് കെയറും മെഡിക്കൽ മാനേജ്‌മെന്റും മാത്രമാണ് നിലവിലുള്ള പ്രധാന ആശ്രയം. എങ്കിലും, പുനരധിവാസ ചികിത്സ വൈകാതെ ആരംഭിച്ചാൽ മെച്ചപ്പെട്ട ഫലം ലഭിക്കുമെന്ന് ഡോ. ഗുപ്തൻ പറയുന്നു.


സെറിബ്രൽ പാൾസി: കാരണങ്ങൾ

ഗർഭാവസ്ഥയിലും പ്രസവസമയത്തും പ്രസവശേഷവും കുഞ്ഞിനുണ്ടാകുന്ന തലച്ചോറിലെ നാഡീകോശങ്ങൾക്കുള്ള ക്ഷതമാണ് സി.പി.ക്ക് കാരണം.


ഗർഭകാലത്തെ കാരണങ്ങൾ:

അമ്മയ്ക്കുണ്ടാകുന്ന പ്രമേഹം, രക്തസമ്മർദം, അണുബാധകൾ (റുബെല്ല, ചിക്കൻപോക്സ്), പോഷകാഹാരക്കുറവ്, മാനസിക സംഘർഷം, ലഹരി ഉപയോഗം, അപകടങ്ങൾ എന്നിവയെല്ലാം ഗർഭസ്ഥ ശിശുവിന് ക്ഷതമുണ്ടാക്കാം.


ജനനസമയത്തും ശേഷവുമുള്ള കാരണങ്ങൾ:

ശ്വാസതടസ്സം, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ്, കരയാൻ വൈകുന്നതുമൂലം തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം തടസ്സപ്പെടൽ, മഞ്ഞപ്പിത്തം, അപസ്മാരം, മെനിഞ്ചൈറ്റിസ് തുടങ്ങിയവ സി.പി. സാധ്യത വർദ്ധിപ്പിക്കുന്നു.


ലക്ഷണങ്ങൾ ശ്രദ്ധിക്കണം: വളർച്ചാ ഘട്ടങ്ങളിലെ താമസം നിർണായകം

കുട്ടികളുടെ സ്വാഭാവികമായ വളർച്ചയുടെ നാഴികക്കല്ലുകൾ കൈവരിക്കുന്നതിൽ താമസം നേരിടുന്നത് സി.പി.യുടെ പ്രധാന ലക്ഷണമാണ്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വിദഗ്ധ സഹായം തേടണം:


പ്രതികരണം: രണ്ടുമാസം കഴിഞ്ഞിട്ടും കണ്ണിൽ നോക്കാതിരിക്കുക, മൂന്നു മാസമായിട്ടും ചിരിക്കാതിരിക്കുക.


ചലനം: നാലു മാസമായിട്ടും കഴുത്ത് ഉറയ്ക്കാതിരിക്കുക, ആറു മാസമായിട്ടും ഇരിക്കാൻ ശ്രമിക്കാതിരിക്കുക, കളിപ്പാട്ടങ്ങൾ എടുക്കാതിരിക്കുക.


സംസാരം: ഒരു വയസ്സായിട്ടും ആദ്യ വാക്ക് ഉച്ചരിക്കാതിരിക്കുക.


ശരീരഘടന: കൈകാലുകൾ അയവില്ലാത്തതോ (Spasticity) ബലഹീനമായതോ (Hypotone) ആയി തോന്നുക.


മറ്റ് ലക്ഷണങ്ങൾ: മുലപ്പാൽ കുടിക്കാനുള്ള പ്രയാസം, ശ്രദ്ധക്കുറവ്, ശബ്ദത്തോട് പ്രതികരിക്കാനുള്ള താമസം.


ചികിത്സാ മാർഗ്ഗങ്ങൾ: തെറാപ്പികൾക്ക് പ്രാധാന്യം

ഈ ലക്ഷണങ്ങൾ സ്ഥിരീകരിച്ചാൽ ഉടൻ സിടി സ്കാൻ, എംആർഐ സ്കാൻ തുടങ്ങിയ പരിശോധനകൾ വഴി തലച്ചോറിന് ക്ഷതം സംഭവിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. സി.പി. പൂർണ്ണമായി ഭേദമാകില്ലെങ്കിലും, പ്രത്യേക വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും മെച്ചപ്പെട്ട ജീവിതം സാധ്യമാക്കാം.


ഇതിനായി ശിശുരോഗ വിദഗ്ധൻ, ന്യൂറോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷനൽ തെറാപ്പിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ എന്നിവരടങ്ങുന്ന വിദഗ്ധ ടീമിന്റെ സേവനം തേടണം.


പ്രധാന തെറാപ്പികൾ:


ഫിസിയോ തെറപ്പി: പേശികളുടെ ബലംപിടിത്തം (Spasticity) കുറയ്ക്കാനും ശക്തി കുറഞ്ഞ മസിലുകളെ ഉദ്ദീപിപ്പിക്കാനും സഹായിക്കുന്നു. ഹൈഡ്രോ തെറപ്പി (ജലമുപയോഗിച്ചുള്ള ചികിത്സ) ഫലപ്രദമായ രീതിയാണ്.


ഒക്യുപേഷനൽ തെറപ്പി: ദൈനംദിന കാര്യങ്ങൾ (പല്ലു തേയ്ക്കുക, ഷേവ് ചെയ്യുക) സ്വയം ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു.


സ്പീച്ച് തെറപ്പി: ഉച്ചാരണവും ഭാഷാ ശേഷിയും മെച്ചപ്പെടുത്താനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട് (Dysphagia Management) പരിഹരിക്കാനും സഹായിക്കുന്നു.


ബിഹേവ്യർ തെറപ്പി: സാമൂഹിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ശ്രദ്ധ കൂട്ടാനും സഹായിക്കുന്നു.


നിയമപരമായ മുന്നറിയിപ്പ്: ഇതൊരു ചികിത്സാ വിധിയല്ല, ഗവേഷകൻ എന്ന നിലയിൽ അറിവ് പങ്കുവയ്ക്കുന്നു എന്ന് മാത്രം. ചികിത്സയ്ക്കായി ന്യൂറോയിൽ വൈദഗ്ദ്ധ്യം നേടിയവരുടെ സഹായം തേടുക.









MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI