
മഹാത്മ ദേശസേവ ട്രസ്റ്റിന് വീണ്ടും അംഗീകാരം; ഡോ. കെ.കെ.എൻ. കുറുപ്പിന്റെ പുസ്തകം ചരിത്രമാവുന്നു
: ടി .ശ്രീനിവാസൻ
(ചെയർമാൻ മഹാത്മ ദേശസേവ ട്രസ്റ്റ് )
വടകര: കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് പരമ്പരാഗത ചികിത്സയും വിഷരഹിത ഭക്ഷണത്തിന്റെ ഉത്പാദനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മഹാത്മ ദേശസേവ ട്രസ്റ്റിന് പ്രവർത്തനമികവിനുള്ള മഹത്തായ അംഗീകാരം.
ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ട്, കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറും ചരിത്രകാരനുമായ ഡോ: കെ.കെ.എൻ. കുറുപ്പ് രചിച്ച "ഒരു കടത്താനാടൻ വീരഗാഥ" എന്ന ചരിത്രപുസ്തകമാണ് ട്രസ്റ്റിന് ലഭിച്ച പുതിയ അംഗീകാരം.
രൂപീകരണവും പ്രധാന ദൗത്യങ്ങളും
2008-ൽ വടകര സബ് രജിസ്ട്രാർ ഓഫീസിൽ 114-ാം നമ്പരായി രജിസ്റ്റർ ചെയ്ത ട്രസ്റ്റ്, ടി. ശ്രീനിവാസൻ, പി.എം. വത്സലൻ, എൻ.കെ. അജിത്കുമാർ, പി.കെ. അച്യുതൻ, ഒ.പി. ചന്ദ്രൻ, കെ.കെ. രഞ്ജിത്കുമാർ, പി.പി. പ്രസീത്കുമാർ ഉൾപ്പെടെ 23 സ്ഥാപകാംഗങ്ങളുടെ കൂട്ടായ്മയിലാണ് രൂപം കൊണ്ടത്. നിലവിൽ ട്രസ്റ്റിന് 201 മെമ്പർമാർ ഉണ്ട്.
സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം, ജൈവകലവറ, വീട്ടുമുറ്റത്തൊരു അവരപ്പന്തൽ മത്സരം, മുത്തശ്ശി വൈദ്യം പഠന ക്ലാസ്സുകൾ തുടങ്ങിയ ജനകീയ പ്രവർത്തനങ്ങൾക്കു ലഭിച്ച അംഗീകാരമായിരുന്നു "ഹരിതാമൃതം." ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കടൽ കടന്നും ശ്രദ്ധ നേടി.
പ്രമുഖരുടെ പിന്തുണ
വിവിധ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ട്രസ്റ്റിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചു. കോഴിക്കോട് സർവകലാശാലാ മുൻ ഇംഗ്ളീഷ് വിഭാഗം തലവനായിരുന്ന ഡോ: സി.പി. ശിവദാസ്, റിട്ട: ഡി.ഡി. പി.പി. ദാമോദരൻ മാസ്റ്റർ, ബാലജനസഖ്യം സാരഥി പുറന്തോടത്ത് ഗംഗാധരൻ, ഓയിസ്ക ഇന്റർ നാഷണൽ സാരഥി കെ.പി. ചന്ദ്രശേഖരൻ, പി. ബാലൻ മാസ്റ്റർ, അഡ്വ. ഇ. നാരായണൻ നായർ, പ്രൊഫ: കെ.കെ. മഹമൂദ്, റിട്ട: ഡെപ്യൂട്ടി കലക്ടർ വി.പി. രമേശൻ, റിട്ട: ഡയറക്ടർ ടി.കെ. വിജയരാഘവൻ, കാഥികൻ വി. അശോകൻ, കെ.പി. ഉണ്ണിഗോപാലൻ മാസ്റ്റർ, നാടകകൃത്ത് തയ്യുള്ളതിൽ രാജൻ, അടിയേരി രവീന്ദ്രൻ, ടി.കെ. ജയപ്രകാശ്, കണ്ണമ്പ്രത് പദ്മനാഭൻ, അഡ്വ: ലതികാ ശ്രീനിവാസ് എന്നിവർ ട്രസ്റ്റിന്റെ ഭാരവാഹികളായും മറ്റും പ്രവർത്തിക്കുന്നു.
മുൻ എം.എൽ.എമാരായ സി.കെ. നാനു, അഡ്വ. എം.കെ. പ്രേംനാഥ്, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, നിലവിലെ എം.പി. ശാഫി പറമ്പിൽ, എം.എൽ.എ. കെ.കെ. രമ എന്നിവരുൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും പിന്തുണ ട്രസ്റ്റിന് ലഭിച്ചിട്ടുണ്ട്.
പുതിയ മുന്നേറ്റം: 'ഭക്ഷ്യശ്രീ'
ഡോ. കെ.കെ.എൻ. കുറുപ്പിന്റെ നേതൃത്വത്തിൽ 'ശുദ്ധഭക്ഷണം ജന്മാവകാശമാണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് "ഭക്ഷ്യശ്രീ" എന്ന ജനകീയ പ്രസ്ഥാനത്തിന് ട്രസ്റ്റ് രൂപം നൽകി.ലോഗോ ഡിസൈൻ ചെയ്‌തത് പ്രമുഖ ലോഗോ ഡിസൈനർ ഷിബി കരുൺ .
ഈ സംരംഭത്തിന് മുൻനിരയിൽ പ്രവർത്തിച്ചത് മീഡിയ ഫേസ് കേരള മാനേജിംഗ് ഡയറക്ടർ ദിവാകരൻ ചോമ്പാല, പ്രമുഖ എഴുത്തുകാരൻ സത്യൻ മാടാക്കര, അഡ്വ: എ.എം. സന്തോഷ് എന്നിവരാണ്. പുസ്തകത്തിന്റെ അച്ചടിക്ക് രഘു ഇരിങ്ങൽ, പ്രസാധകരായ നൗറ ബുക്സിന്റെ റസാഖ് കല്ലേരി, കവർ ചിത്രം ഒരുക്കിയ രമേശ് രഞ്ജനം എന്നിവർ നേതൃത്വം നൽകി.
നിലവിലെ ഭാരവാഹികൾ
ചെയർമാൻ: ടി. ശ്രീനിവാസൻ
വൈസ് ചെയർമാന്മാർ: പി.എം. വത്സലൻ, കെ. ഗീത, ഒ.പി. ചന്ദ്രൻ
ജനറൽ സെക്രട്ടറി: എൻ.കെ. അജിത്കുമാർ
സെക്രട്ടറിമാർ: പി.കെ. പ്രകാശൻ, പി. രജനി, സി.എം. മുഹമ്മദ് ശരീഫ്
ട്രഷറർ: പി.പി. പ്രസീത്കുമാർ
അനുസ്മരണം
ഈ നേട്ടത്തിന്റെ വേളയിൽ, ട്രസ്റ്റിന്റെ മുൻനിരയിൽ പ്രവർത്തിക്കുകയും നമ്മെ വിട്ടുപിരിയുകയും ചെയ്ത സ്ഥാപക ചെയർമാൻ ഡോ: സി.പി. ശിവദാസ്, ചീഫ് കോർഡിനേറ്റർ പി. ബാലൻ മാസ്റ്റർ, സ്ഥാപക ട്രസ്റ്റി പി.കെ. അച്യുതൻ, മുൻ ചെയർമാൻ ടി.പി. ചന്ദ്രൻ, ട്രസ്റ്റ് സെക്രട്ടറി വടകര റഹ്മാൻ, ജെ. രാമാനന്ദൻ, ഡോ. എം.കെ. ചന്ദ്രമണി, മഹേഷ് മങ്ങാട് തുടങ്ങിയ എല്ലാവരുടെയും സ്മരണകൾക്ക് ഭാരവാഹികൾ ആദരാഞ്ജലികൾ അർപ്പിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group