ഡോ. എൻ. പ്രഭാകരൻ അനുസ്മരണവും സേവനദിനാചരണവും ദിവ്യപ്രഭ കണ്ണാശുപത്രിയിൽ നടന്നു; നൂറിലധികം പേർക്ക് സൗജന്യ നേത്രപരിശോധന

ഡോ. എൻ. പ്രഭാകരൻ അനുസ്മരണവും സേവനദിനാചരണവും ദിവ്യപ്രഭ കണ്ണാശുപത്രിയിൽ നടന്നു; നൂറിലധികം പേർക്ക് സൗജന്യ നേത്രപരിശോധന
Share  
2025 Oct 05, 08:09 PM

ഡോ. എൻ. പ്രഭാകരൻ അനുസ്മരണവും സേവനദിനാചരണവും ദിവ്യപ്രഭ കണ്ണാശുപത്രിയിൽ നടന്നു; നൂറിലധികം പേർക്ക് സൗജന്യ നേത്രപരിശോധന


തിരുവനന്തപുരം: രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ ആരോഗ്യമേഖലയിൽ ഉയർന്ന തലത്തിലേക്ക് എത്താൻ നമ്മുടെ നാടിന് സാധിക്കണമെങ്കിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യമേഖലയുടെ സഹകരണവും പങ്കാളിത്തവും അനിവാര്യമാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അഭിപ്രായപ്പെട്ടു. നമ്മുടെ ആരോഗ്യമേഖലയിൽ സ്വകാര്യ ആശുപത്രികൾ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.


പ്രശസ്ത മനോരോഗ വിദഗ്ദ്ധന്‍ ഡോ. എൻ. പ്രഭാകരന്റെ ഇരുപത്തിയെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കുമാരപുരം ദിവ്യപ്രഭ കണ്ണാശുപത്രിയിൽ നടന്ന ഓർമ്മദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഡോ. എൻ. പ്രഭാകരൻ ദീർഘകാലം നടത്തിയ സേവനങ്ങൾ ജനങ്ങളിൽ സ്വാധീനം ചെലുത്തി. ആ പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മദിനം സേവനദിനമായി ആചരിക്കുന്നത് മാതൃകാപരമാണെന്നും, ദിവ്യപ്രഭ കണ്ണാശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


അനുസ്മരണവും നേത്രപരിശോധനാ ക്യാമ്പും

ഓർമ്മദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം കടകം‌പളളി സുരേന്ദ്രന്‍ എം.എല്‍.എ നിർവഹിച്ചു. മനോരോഗചികിത്സയെ മനുഷ്യസേവനത്തിന്റെ ഉന്നത പാതയിലേയ്ക്ക് നയിച്ച മഹത്തായ വ്യക്തിത്വമായിരുന്നു ഡോ. എൻ. പ്രഭാകരനെന്നും, ജീവിച്ചകാലം മുഴുവൻ ഒരു മികച്ച ഡോക്ടറായി സമൂഹത്തിന് നൽകിയ സേവനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഓർമ്മിക്കപ്പെടുന്നതെന്നും എം.എൽ.എ പറഞ്ഞു.


രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നടന്ന ക്യാമ്പിന് ഹോസ്പിറ്റൽ വൈസ് ചെയർമാൻ ഡോ. ദേവിന്‍ പ്രഭാകര്‍, ഡയറക്ടർ ഡോ. കവിത ദേവിന്‍ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.


ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. സുശീല പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, പനച്ചമൂട്ടിൽ എക്സ്പോർട്സ് മാനേജിംഗ് ഡയറക്ടർ എബ്രഹാം തോമസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ജോൺ പണിക്കർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ആർ. സി. ശ്രീകുമാർ, എസ്.എൻ.ഡി.പി. കുമാരപുരം ശാഖ പ്രസിഡൻ്റ് മണ്ണുമുട്ടം ശശി, പടിഞ്ഞാറ്റിൽ റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി ജിബു.ജി, യോഗ ട്രെയിനര്‍ ഡോ. ശ്രീലക്ഷ്മി.പി.ടി എന്നിവർ സംസാരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI