
ന്യൂഡൽഹി: രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുതെന്ന് മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസാണ് (ഡിജിഎച്ച്എസ്) എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി.
അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പൊതുവിൽ കഫ് സിറപ്പുകൾ നിർദേശിക്കാറില്ലെന്ന് ഡിജിഎച്ച്എസ് മാർഗനിർദേശത്തിൽ പറഞ്ഞു. ആവശ്യമെങ്കിൽ കൃത്യമായ പരിശോധനകൾക്കുശേഷം നിരീക്ഷണത്തിലും കുറച്ചുകാലയളവിലേക്ക് ഡോസ് നിശ്ചയിച്ചുമാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സ്വയം ചികിത്സ നടത്താതെ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ കഴിക്കാവൂ. വിശ്രമവും മറ്റുമാകണം ഡോക്ടർമാരുടെ പ്രഥമ പരിഗണന. എല്ലാ ആശുപത്രികളിലും നിർദേശം നടപ്പാക്കുന്നെന്ന് ഉറപ്പാക്കണം. മരുന്നുകളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്നും ആവശ്യപ്പെട്ടു.
ഡയത്തലീൻ ഗ്ലൈസോളിൻ്റെ സാന്നിധ്യം കണ്ടെത്തിയില്ല
അതേസമയം, മധ്യപ്രദേശിൽനിന്ന് ശേഖരിച്ച കഫ് സിറപ്പ് സാംപിളുകളിൽ വൃക്കയെ ബാധിക്കുന്ന തരത്തിലുള്ള ഡലീൻ ഗ്ലൈസോളിന്റെയോ എത്തിലീൻ ഗ്ലൈസോളിൻ്റെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ മധ്യപ്രദേശിൽനിന്ന് സാംപിളുകൾ ശേഖരിച്ചിരുന്നു. മധ്യപ്രദേശ് സർക്കാർ നടത്തിയ പരിശോധനയിലും കഫ് സിറപ്പിൽ പ്രശ്നനങ്ങൾ കണ്ടെത്തിയില്ല. രാജസ്ഥാനിൽ കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് പറയപ്പെടുന്ന കഫ് സിറപ്പിലും വൃക്കയെ ബാധിക്കുന്ന രാസഘടകങ്ങളൊന്നുമില്ലായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group