പട്ടാമ്പി ഡയാലിസിസ് കേന്ദ്രം പ്രവർത്തനസജ്ജമായി

പട്ടാമ്പി ഡയാലിസിസ് കേന്ദ്രം പ്രവർത്തനസജ്ജമായി
പട്ടാമ്പി ഡയാലിസിസ് കേന്ദ്രം പ്രവർത്തനസജ്ജമായി
Share  
2025 Sep 30, 09:03 AM
book

പട്ടാമ്പി: വൈകിയെങ്കിലും ആരോഗ്യമന്ത്രിയുടെ ഉറപ്പ് യാഥാർഥ്യമാവുന്നു. പട്ടാമ്പിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമായി. യൂണിറ്റിന്റെ പരീക്ഷണപ്രവർത്തനം വിജയകരമായതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു. ശനിയാഴ്‌ച കേന്ദ്രത്തിൻ്റെ അവസാനഘട്ട പരിശോധനകൾക്കായി ആരോഗ്യവകുപ്പിൻ്റെ വിദഗ്‌ധസംഘമെത്തും, കേന്ദ്രം ഉടൻ തുറന്നുകൊടുക്കുമെന്ന് മുഹമ്മദ് മുഹ്‌സിൻ പറഞ്ഞു.


എംഎൽഎ ഫണ്ടിൽനിന്ന് 1.23 കോടി ചെലവഴിച്ചാണ് ഡയാലിസിസ് കേന്ദ്രം സജ്ജമാക്കിത്. രണ്ട് ഷിഫ്റ്റുകളിലായാണ് ആദ്യഘട്ടത്തിൽ ഡയാലിസിസ് നടത്തുക. പട്ടാമ്പി താലൂക്കാശുപത്രിയിൽ രജിസ്റ്റർചെയ്‌ത രോഗികളുടെ മുൻഗണനാക്രമമനുസരിച്ചായിരിക്കും ഡയാലിസിസ് നടത്തുക. 10 കിടക്കകൾ ഉണ്ടെങ്കിലും എട്ടുയന്ത്രങ്ങളാണ് ഇപ്പോൾ എത്തിയിട്ടുള്ളത്. കൂടുതൽ യന്ത്രങ്ങൾ ഉടൻ എത്തുമെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു.


2023 ഡിസംബർ പകുതിയോടെ ഡയാലിസിസ് കേന്ദ്രം തുറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും യന്ത്രങ്ങൾ എത്താതിരുന്നതോടെ വൈകുകയായിരുന്നു. 2023 നവംബറിൽ ജില്ലയിലെ വിവിധ താലൂക്കാശുപത്രികളിൽ സന്ദർശനം നടത്തുന്നതിനിടെ പട്ടാമ്പി താലൂക്കാശുപത്രിയിലെത്തിയ മന്ത്രി വീണാ ജോർജ് ഡയാലിസിസ് കേന്ദ്രത്തിന്റെ കെട്ടിടം സന്ദർശിച്ചിരുന്നു. കെട്ടിടം പണി പൂർത്തിയായിട്ടും യന്ത്രങ്ങൾ എത്താത്തതിനാൽ യൂണിറ്റ് പ്രവർത്തനം തുടങ്ങാനാവുന്നില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന്, മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിൽ നേരിട്ട് വിളിച്ച് കാര്യങ്ങൾ തിരക്കുകയും നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകുകയുംചെയ്തു. എന്നാൽ, യന്ത്രങ്ങൾ എത്തിക്കുന്ന ഏജൻസി മാറിയതോടെ തടസ്സം നേരിടുകയായിരുന്നു.


പട്ടാമ്പി താലൂക്കിലെ പട്ടാമ്പി നഗരസഭ, ഓങ്ങല്ലൂർ, വല്ലപ്പുഴ, കുലുക്കല്ലൂർ, കൊപ്പം, വിളയൂർ, തിരുവേഗപ്പുറ, മുതുതല, തൃത്താല, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, പട്ടിത്തറ, ആനക്കര, കപ്പൂർ എന്നീ പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ആശ്രയമാണ് പട്ടാമ്പി താലൂക്കാശുപത്രി. ഡയാലിസിസ് കേന്ദ്രം തുറന്നാൽ പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്രയമാവും. നിലവിൽ താലൂക്കിലെ ഡയാലിസിസ് രോഗികൾക്ക് ഏക ആശ്രയം ചാലിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ യൂണിറ്റാണ്. ഇവിടെ തിരക്കായാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ് രോഗികൾക്ക്

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
MEENA
MEENA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI