ബ്രോയിലർ കോഴി: ആരോഗ്യത്തിന് മുന്നറിയിപ്പ്

ബ്രോയിലർ കോഴി: ആരോഗ്യത്തിന് മുന്നറിയിപ്പ്
ബ്രോയിലർ കോഴി: ആരോഗ്യത്തിന് മുന്നറിയിപ്പ്
Share  
2025 Sep 22, 02:06 PM
book

തിരുവനന്തപുരം :കേരളത്തിന്റെ ഭക്ഷണപ്പന്തിയിൽ നിന്ന് ബ്രോയിലർ കോഴിയെ ഒഴിവാക്കി ചിന്തിക്കാനാകാത്ത അവസ്ഥയാണ് ഇന്നത്തെ യാഥാർത്ഥ്യം. കുട്ടികളുടെ ഇഷ്ടത്തിനും, അതിഥികളുടെ വരവേൽപ്പിനും, വിവാഹാഘോഷങ്ങൾക്കും, പ്രത്യേക വിഭവങ്ങൾക്കും – കുഴിമന്തി മുതൽ അൽഫാം വരെ – കോഴിയിറച്ചിയാണ് പ്രധാന ആശ്രയം.


1990-കളിൽ തുടങ്ങി 2000-കളോടെ വേഗത്തിൽ വ്യാപകമായ ബ്രോയിലർ, 2025-ൽ എത്തുമ്പോൾ കേരളത്തിന്റെ ദിനചര്യയിലെ അവിഭാജ്യ ഘടകമായി. ഇന്ന് മാത്രം സംസ്ഥാനത്ത് 25 ലക്ഷം കിലോ കോഴിയിറച്ചി ദിവസേന ഉപഭോഗിക്കപ്പെടുന്നു. അതിനൊപ്പം ഉണ്ടാകുന്ന കോഴി വേസ്റ്റ് ആശങ്കകൾ ഉയർത്തുന്നു.


യൂറോപ്യൻ മാനദണ്ഡങ്ങൾക്കെതിരെ


ഫാമുടമകൾ പലപ്പോഴും യൂറോപ്യൻ നിലവാരങ്ങൾ പാലിച്ചാണ് കോഴി വളർത്തുന്നതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, വിദഗ്ധർ പറയുന്നത് വ്യത്യസ്തമാണ്. വിദേശത്ത് വളർച്ചാ ഹോർമോൺ, ശക്തമായ ആന്റിബയോട്ടിക്കുകൾ എന്നിവ നൽകുന്നത് കർശനമായി നിരോധിച്ചിരിക്കുമ്പോൾ, നമ്മുടെ നാട്ടിൽ അവ വ്യാപകമായി തുടരുന്നു.


2011-ൽ ഡെൽഹിയിൽ നടന്ന പഠനങ്ങളിൽ കുടിവെള്ളത്തിൽ പോലും ആന്റിബയോട്ടിക്കുകൾക്ക് പ്രതികരിക്കാത്ത സൂപ്പർ ബഗുകൾ കണ്ടെത്തി. മലേഷ്യയിലെ പരിശോധനകളിൽ നൈട്രോഫുറാൻ മരുന്ന് അനുവദനീയ പരിധിയേക്കാൾ 4000% അധികം കോഴിയിറച്ചിയിൽ കണ്ടെത്തിയിരുന്നു. കേരളത്തിലെ സാഹചര്യവും വലിയ വ്യത്യാസമില്ലെന്നാണ് മുന്നറിയിപ്പ്.


ആരോഗ്യ ഭീഷണികൾ


കോഴിയിറച്ചിയിലൂടെ ശരീരത്തിലേക്ക് കടന്നുവരുന്ന മരുന്നുകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.


നൈട്രോഫുറാൻ → കാൻസർ, വന്ധ്യത, പ്രത്യുത്പാദനത്തിലെ തകരാർ


നിയോമൈസിൻ, ജെന്റാമൈസിൻ, സ്ട്രെപ്റ്റോമൈസിൻ, ടെട്രാസൈക്ലിൻ → വൃക്ക തകരാറുകൾ


ട്രിമിത്തോപ്രിം → ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും വൃക്കരോഗികൾക്കും അപകടകാരി


സ്ഥിരമായി ഈ മരുന്നുകളുടെ അവശിഷ്ടങ്ങൾ ശരീരത്തിലേക്ക് കടന്നുവരുമ്പോൾ, നിലവിലുള്ള ചികിത്സാ മരുന്നുകൾ തന്നെ ഫലപ്രദമാകാതാക്കുന്ന പ്രതിരോധ ശേഷിയുള്ള അണുക്കൾ (super bugs) രൂപപ്പെടുന്നു.


കേരളത്തിന്റെ ആശങ്കാജനക സ്ഥിതി


സംസ്ഥാനത്ത് ദിനംപ്രതി കാൻസർ രോഗികളും വൃക്കരോഗികളും ഡയാലിസിസ് സെൻ്ററുകളും വർധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് പ്രധാന കാരണം ബ്രോയിലർ കോഴിയുടെ അമിത ഉപഭോഗം തന്നെയാണോ? എന്ന ചോദ്യമാണ് ആരോഗ്യ മേഖലയിൽ ഉയരുന്നത്.


പഠനവും നിയന്ത്രണവും അനിവാര്യമാണ്


ബ്രോയിലർ ഭക്ഷണരീതിയിൽ വേഗത്തിൽ ഇടം നേടിയെങ്കിലും, അത് ഇപ്പോൾ ആരോഗ്യത്തിന് തന്നെ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഗൗരവമായ ശാസ്ത്രീയ പഠനങ്ങളും കർശനമായ നിയന്ത്രണങ്ങളും അനിവാര്യമാണ്.


ഡോ: ഇഖ്ബാൽ കെ.എം

? 9447125215

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
MEENA
MEENA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI