
കണ്ണൂർ: മലയാളികളുടെ ജീവിതശൈലീ വ്യതിയാനം ഹൃദ്രോഗത്തിനും
മസ്തിഷ്കാഘാതത്തിനും മുഖ്യ കാരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംഘടിപ്പിച്ച ഡോ. ടി.കെ. ചന്ദ്രശേഖരൻ മെമ്മോറിയൽ സെമിനാർ വിലയിരുത്തി. മലയാളികളിൽ മൂന്നിൽ ഒരാൾക്ക് ഏതെങ്കിലും രൂപത്തിലുള്ള ജീവിതശൈലി രോഗങ്ങളുണ്ട്. അവയെ ഫലപ്രദമായി പ്രതിരോധിക്കുമ്പോൾ മാത്രമേ ഗുരുതരമായ രോഗങ്ങളിൽനിന്ന് രക്ഷനേടാൻ സാധിക്കൂവെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
സീനിയർ കാർഡിയോളജിസ്റ്റ് ഡോ. എം.കെ. അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഹൃദ്രോഗചികിത്സയിലെ നൂതന സങ്കേതങ്ങളും ലേസർ ആൻജിയോപ്ലാസ്റ്റിയും എന്ന വിഷയം അവതരിപ്പിച്ചു. ഐഎംഎ പ്രസിഡന്റ്റ് ഡോ, നിർമൽരാജ് അധ്യക്ഷനായി, ഡോ. ലതാ രാജീവൻ, ഡോ. ബാലകൃഷ്ണ പൊതുവാൾ, ഡോ. രാജ്മോഹൻ, ഡോ. പി.കെ. ഗംഗാധരൻ, ഡോ. വി. സുരേഷ്, ഡോ. മുഹമ്മദലി, ഡോ. എ.കെ. ജയചന്ദ്രൻ, ഡോ. ഹനീഫ്, ഡോ. ജയറാം, ഡോ. സി. നരേന്ദ്രൻ, ഡോ. മുഷ്‌താഖ്, ഡോ. സുൽഫിക്കർ അലി എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group