
കോട്ടയം: മെഡിക്കൽ കോളജ് മുതൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾവരെയുള്ള ജില്ലയിലെ 88 ആശുപത്രികളിൽ 45 കേന്ദ്രങ്ങളിൽ ഇ-ഹെൽത്ത് സേവനം സൗജ്ജമായി. ചീട്ടെടുക്കുന്നതുമുതൽ ആശുപത്രി വിടുന്നതുവരെയുള്ള സേവനങ്ങൾ ക്യൂ ഒഴിവാക്കി വേഗത്തിലാക്കുന്ന ഇ-ഹെൽത്ത് സേവനം ഈ വർഷം ഒൻപതിടത്തുകൂടി നടപ്പാക്കും.
കുടുംബാരോഗ്യകേന്ദ്രങ്ങളിലെയോ മറ്റ് സർക്കാർ ആശുപത്രികളിലെയോ ഡോക്ടറുടെ റഫറൽ കത്തുണ്ടെങ്കിൽ ആരോഗ്യ തിരിച്ചറിയൽ നമ്പർ (യുഎച്ച്ഐഡി) ഉപയോഗിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ എല്ലാ വിഭാഗങ്ങളിലേക്കും ഒപി ടിക്കറ്റും ബുക്കുചെയ്യാം.
ആരോഗ്യ തിരിച്ചറിയൽ നമ്പർ മാത്രം ഉപയോഗിച്ച് ഒപി ചീട്ട്, ഡോക്ടറെ കാണൽ, മരുന്ന്, നഴ്‌സിങ്, ലാബ് സേവനങ്ങൾ രോഗവിവരങ്ങൾ നൽകൽ തുടങ്ങിയവയെല്ലാം ഡിജിറ്റലാണ്. ഡോക്‌ടറുടെ കുറിപ്പും രോഗിക്ക് ഫോണിൽ കിട്ടും.
സംസ്ഥാനതല ഇ-ഹെൽത്ത് റാങ്കിങ്ങിൽ കോട്ടയം ജില്ല എട്ടാമതാണ്. 38 ആശുപത്രികൾ കടലാസ് രഹിതമായി. സംസ്ഥാനത്തെ ഏത് ആശുപത്രിയിലും ചികിത്സ തേടാൻ ഇ-ഹെൽത്ത് സംവിധാനത്തിൽ ബുക്കുചെയ്യാനാകും.
അഞ്ചുവർഷംമുൻപ് ഇ-ഹെൽത്ത് ജില്ലയിൽ ആദ്യം നടപ്പാക്കിയ വാഴൂർ, മീനച്ചിൽ, കുറവിലങ്ങാട് കുടുംബാരോഗ്യകേന്ദ്രങ്ങൾ സംസ്ഥാനതല റാങ്കിങ്ങിൽ യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങളിലാണ്. ജില്ലയിലെ മൂന്നിലവ് കുടുംബാരോഗ്യകേന്ദ്രം രണ്ടാം സ്ഥാനവും ബ്രഹ്മമംഗലം, കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രങ്ങൾ മൂന്നാംസ്ഥാനവും പങ്കിടുന്നു.
പ്രധാന ചികിത്സാകേന്ദ്രങ്ങളായ കുട്ടികളുടെ ആശുപത്രി, കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ ജനറൽ ആശുപത്രികൾ, പാമ്പാടി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിലും ഇ-ഹെൽത്ത് സംവിധാനമായി. കുറവിലങ്ങാട്, വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രികളിൽ പ്രാഥമിക ഘട്ടത്തിലാണ്.
മണിമല, തലനാട്, അയ്‌മനം, ഓണംതുരുത്ത്, വിഴിക്കത്തോട്, പൂഞ്ഞാർ ജി.വി.രാജ കുടുംബാരോഗ്യകേന്ദ്രങ്ങൾ, അറുന്നൂറ്റിമംഗലം, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ടി.ബി. സെൻ്റർ എന്നിവിടങ്ങളിൽ ഈ ഹെൽത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ആർദ്രം നോഡൽ ഓഫീസറും ഇ-ഹെൽത്ത് ജില്ലാ കോഡിനേറ്ററുമായ ഡോ. ലിന്റോ ലാസർ അറിയിച്ചു.
റാങ്കിങ്ങിൽ കോട്ടയം എട്ടാമത്
എല്ലാ ആശുപത്രികളിലും നടപ്പാക്കും
160 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ പകുതിയിലും പദ്ധതി നടപ്പാക്കി. എല്ലാ ആശുപത്രികളിലും സമയബന്ധിതമായി ഇ-ഹെൽത്ത് നടപ്പാക്കും.
-ഡോ. എൻ. പ്രിയ, ജില്ലാ മെഡിക്കൽ ഓഫീസർ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group