മാത്യൂസ് വൈദ്യരുടെ ആദിവാസി ചികിത്സ: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഒരു കൈത്താങ്ങ്

മാത്യൂസ് വൈദ്യരുടെ ആദിവാസി ചികിത്സ: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഒരു കൈത്താങ്ങ്
മാത്യൂസ് വൈദ്യരുടെ ആദിവാസി ചികിത്സ: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഒരു കൈത്താങ്ങ്
Share  
2025 Sep 04, 09:25 PM
book

മാത്യൂസ് വൈദ്യരുടെ ആദിവാസി ചികിത്സ: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഒരു കൈത്താങ്ങ്

വടകര: തലച്ചോറ് സംബന്ധമായ രോഗങ്ങളായ ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം തുടങ്ങിയവ ബാധിച്ച് ദുരിതമനുഭവിക്കുന്ന നിരവധി കുട്ടികൾക്ക് ആശ്വാസമായി വടകരയിലെ സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ മാത്യൂസ് വൈദ്യർ നടത്തുന്ന ചികിത്സാ ക്യാമ്പ്. അട്ടപ്പാടിയിലെ പാരമ്പര്യ ആദിവാസി വൈദ്യത്തിൽ അധിഷ്ഠിതമായ ഈ ചികിത്സാരീതി നിരവധി കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സഹായിച്ചതായി അധികൃതർ അറിയിച്ചു.


മഹാത്മ ദേശസേവ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓട്ടോമൊബൈൽ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ മാത്യൂസ് വൈദ്യർ, ഭാര്യയുടെ അമ്മയായ രംഗമ്മയിൽ നിന്നാണ് ഈ ചികിത്സാ രീതിയുടെ അറിവ് നേടിയത്. കഴിഞ്ഞ 35 വർഷമായി ഈ രംഗത്ത് പ്രവർത്തിച്ചുവരുന്ന അദ്ദേഹം, അട്ടപ്പാടി മലകളിൽ നിന്ന് ശേഖരിക്കുന്ന പച്ചമരുന്നുകൾ ഉപയോഗിച്ചാണ് ലേപന ഔഷധങ്ങൾ നിർമ്മിക്കുന്നത്.


രോഗം തിരിച്ചറിഞ്ഞ ഉടൻ തന്നെ ചികിത്സ ആരംഭിക്കുന്നതാണ് ഉചിതം. നേരത്തെയുള്ള ചികിത്സ കുറഞ്ഞ ചെലവിൽ രോഗം ഭേദമാക്കാൻ സഹായിക്കും. എന്നാൽ, പ്രായം കൂടുന്തോറും ചികിത്സാ ചിലവും ബുദ്ധിമുട്ടുകളും വർധിക്കുമെന്നും മാത്യൂസ് വൈദ്യർ പറയുന്നു.


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല കുടുംബങ്ങൾക്കും ചികിത്സാ ചെലവുകൾ താങ്ങാൻ കഴിയാത്തതിനാൽ പലപ്പോഴും ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. ഇതിന് പരിഹാരമായി സർക്കാരിന്റെയും പൊതുജനങ്ങളുടെയും സഹായം ലഭിച്ചാൽ കൂടുതൽ കുട്ടികളെ സഹായിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് 9539157337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

danaraj-gurukkal-samudra
samudra
samudra---copy
beena
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
MEENA
MEENA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI