
തൃശ്ശൂർ പ്രവർത്തനമാരംഭിച്ച് മൂന്നര വർഷത്തിനുള്ളിൽ നാലായിരം ഹൃദയശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിനു പിന്നാലെ മറ്റൊരു നേട്ടവുംകൂടി സ്വന്തമാക്കി തൃശ്ശൂർ ജനറൽ ആശുപത്രി കാത്‌ലാബ്. ആരോഗ്യവകുപ്പിനുകീഴിൽ എറണാകുളം ജനറൽ ആശുപത്രിക്കുശേഷം ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് മാറ്റിവെക്കൽ (ടിഎവിആർ) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ ആശുപത്രിയായി തൃശ്ശൂർ ജനറൽ ആശുപത്രി. ഇൻ്റർവെൻഷണൽ ഹൃദയശസ്ത്രക്രിയാ രംഗത്തെ ഏറ്റവും ചെലവേറിയതും സങ്കീർണവുമായ താക്കോൽദ്വാര ശസ്ത്രക്രിയയാണ് ടിഎവിആർ.
ശ്വാസതടസ്സവും നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ 68 വയസ്സുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗിക്കാണ് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. എക്കോ കാർഡിയോഗ്രാം, സിടി സ്‌കാൻ എന്നിങ്ങനെയു പരിശോധനകളിലൂടെ ഹൃദയത്തിൻ്റെ അയോർട്ടിക് വാൽവിന് ഗുരുതരമായ ചുരുക്കം കണ്ടുപിടിക്കുകയായിരുന്നു. ആറു മാസത്തോളം നീണ്ട മുന്നൊരുക്കങ്ങൾക്കുശേഷമായിരുന്നു ശസ്ത്രക്രിയ. ഇൻന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ഷഫീഖ് മാട്ടുമ്മേലിൻ്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റുമാരായ ഡോ. വിവേക് തോമസ്, ഡോ. കൃഷ്ണകുമാർ എന്നിവർ ശസ്ത്രക്രിയ നടത്തി. കാർഡിയാക് അനസ്തീസ്യ സർജൻ ഡോ. സാജൻ കെ. സെബാസ്റ്റ്യൻ, കാർഡിയോ തൊറാസിക് സർജൻ ഡോ. നിവിൻ ജോർജ്, കാർഡിയോ വാസ്‌കുലാർ സർജൻ ഡോ. വിനീത്‌കുമാർ എന്നിവർ പിന്തുണയേകി. കാത്ലാബ് ടെക്‌നീഷ്യരായ ശ്രീലക്ഷ്‌മി, ദിവ്യ, സ്ക്രബ് നഴ്സസ് ജിന്റോ ജോസ്, ശ്രുതി രാജേഷ്, ബ്രിസ്റ്റോ ഷാജു, കെ.ജെ. ജെസി, ഷഹീദ, സീനിയർ നഴ്സിങ് ഓഫീസർ ബിന്ദു മനോജ്, കാർഡിയോളജി ജൂനിയർ മെഡിക്കൽ ഓഫീസർമാരായ ഡോ. ആദർശ്, ഡോ. നൗറസ്, ഡോ. അശ്വതി എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
ശസ്ത്രക്രിയക്കുശേഷം രണ്ടാം ദിവസം ഹൃദയത്തിൻ്റെ മിടിപ്പ് ശരിയായ രീതിയിൽ നിലനിർത്തുന്നതിന് സർജറി വിഭാഗത്തിലെ ഡോ. മനോജിന്റെ സഹകരണത്തോടെ പേസ്മേക്കർ ശസ്ത്രക്രിയയും നടത്തി, 14 ലക്ഷത്തോളം ചെലവുവരുന്ന ഈ ശസ്ത്രക്രിയ ട്രൈബൽ ഫണ്ട് മുഖേന സൗജന്യമായാണ് നടത്തിയത്.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ്‌പോൾ പനയ്ക്കൽ, ആർഎംഒ ഡോ. നോബിൾ ജെ. തൈക്കാട്ടിൽ, ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു. രോഗി സുഖം പ്രാപിച്ചുവരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group