
ന്യൂഡൽഹി: പുരുഷന്മാരെക്കാൾ അർബുദം കൂടുതൽ സ്ത്രീകളിലെന്ന് പഠനം. 51.1 ശതമാനം അർബുദരോഗികളും സ്ത്രീകളാണെങ്കിലും മരണനിരക്ക് 45 ശതമാനം മാത്രമാണെന്നും ഐസിഎംആറിൻ്റെ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫർമാറ്റിക്‌സ് ആൻഡ് റിസർച്ച് (എൻസിഡിഐആർ) ഡയറക്‌ടർ ഡോ. പ്രശാന്ത് മാഥുർ പറഞ്ഞു.
രാജ്യത്തെ അർബുദ രജിസ്ട്രി ഏകോപിപ്പിക്കുന്ന എൻസിഡിഐആർ 2015 മുതൽ കോവിഡ് കാലത്തിനുമുൻപ് (2019) വരെയുള്ള രജിസ്ട്രി വിവരങ്ങൾ പഠനവിധേയമാക്കിയാണീ കണ്ടെത്തൽ. പുതിയ അർബുദക്കേസുകൾ, മരണങ്ങൾ, അതത് മേഖലകളിലെ രോഗാവസ്ഥകൾ തുടങ്ങിയവയാണ് രജിസ്ട്രികളിൽ ഉൾപ്പെടുത്തുന്നത്. കേരളമടക്കം 23 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇതിൻ്റെ ഭാഗമാണ്.
സ്ത്രീകളിലെ അർബുദം താരതമ്യേന പെട്ടെന്നുതന്നെ തിരിച്ചറിയപ്പെടുന്നുണ്ടെന്ന് ഡോ. പ്രശാന്ത് പറഞ്ഞു. സ്ത്രീകളിൽ രോഗികളും രോഗമുക്തരും കൂടുതലുണ്ടാകുന്നതിൻ്റെ കാരണവും അതാണ്. സ്തനാർബുദവും സെർവിക്കൽ കാൻസറുമാണ് 40 ശതമാനം വനിതാ അർബുദ രോഗികൾക്കുമുള്ളത്. ഇപ്പോൾ അവബോധമുള്ളതിനാൽ രോഗത്തിന്റെ തുടക്കത്തിൽത്തന്നെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യാറുമുണ്ട്. പരിശോധനകൾക്കും മികച്ച സൗകര്യങ്ങളായി. അതിനാൽത്തന്നെ രോഗമുക്തി നേടാനുള്ള സാധ്യതയുമേറെയാണ്. അതേസമയം, പുരുഷന്മാരിലാകട്ടെ വായിൽ, ശ്വാസകോശത്തിൽ, കരളിൽ, ആമാശയത്തിൽ, അന്നനാളത്തിൽ എന്നിങ്ങനെ പല ഭാഗങ്ങളിൽ അർബുദരോഗം കണ്ടുവരുന്നു. അത് തിരിച്ചറിയാൻ വൈകുമ്പോൾ രക്ഷപ്പെടാനുള്ള സാധ്യതയും കുറയുന്നു.
പുരുഷന്മാർക്കിടയിൽ മുൻപ് ശ്വാസകോശത്തിലെ അർബുദമായിരുന്നു വ്യാപകമെങ്കിൽ ഇപ്പോൾ വായിലെ അർബുദമാണ് കൂടുതൽ. പുകയില ഉപയോഗവും മദ്യപാനവും വായിൽ അർബുദം വരുന്നതിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. ദക്ഷിണേന്ത്യയിലും മെട്രോ നഗരങ്ങളിലും ശ്വാസകോശ അർബുദമാണ് കൂടുതലായി കാണുന്നത്. കേരളത്തിലെ കൊല്ലം, തിരുവനന്തപുരം, മലബാർ മേഖലകളിൽ ശ്വാസകോശ അർബുദമാണ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും രജിസ്ട്രി വിവരങ്ങൾ ചൂണ്ടിക്കാട്ടി ഗവേഷകർ പറയുന്നു.
പൊതു അർബുദമേഖലകൾ
സ്‌തനാർബുദം: ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഗൗതം ബുദ്ധനഗ്നർ, ആലപ്പുഴ
സെർവിക്കൽ കാൻസർ: ഐസ്വാൾ, മിസോറം, പാംപുരെ പാസിഗഢ്, തമിഴ്‌നാട്
ശ്വാസകോശാർബുദം (സ്ത്രീ): ഐസ്വാൾ, മിസോറം, ഇംഫാൽ വെസ്റ്റ്, മണിപ്പുർ, പാസിഗഢ്
ശ്വാസകോശാർബുദം (പുരുഷൻ): ശ്രീനഗർ, ഐസ്വാൾ, കണ്ണൂർ, മലബാർ, മിസോറം
ഓറൽ കാൻസർ (സ്ത്രീ): ഈസ്റ്റ് ഘാസി ഹിൽസ്, കച്ചാർ, മേഘാലയ, കമ്പ്
അർബൻ, ഭോപാൽ
ഓറൽ കാൻസർ (പുരുഷൻ): അഹമ്മദാബാദ് അർബൻ, ഭോപാൽ, ഈസ്റ്റ് ഘാസി ഹിൽസ്, കച്ചാർ, മേഘാലയ, കുമ്റപ് അർബൻ
പ്രോസ്റ്റേറ്റ് കാൻസർ: ശ്രീനഗർ, ഡൽഹി, ഗൗതംബുദ്ധനഗർ, തിരുവനന്തപുരം, ആലപ്പുഴ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group