
ഇത് മരക്കൊമ്പിൽ വിളയുന്ന
വാനില ഐസ്‌ക്രീം
:സുരേഷ് മുതുകുളം
പഞ്ഞി മിഠായിയോടാണ് സാമ്യം,
പഞ്ചസാര മധുരമുള്ള പഴം
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന 'വാനില ഐസ്‌ക്രീം' വൃക്ഷക്കൊമ്പിലും വളരും എന്നു പറഞ്ഞാലോ? വിശ്വസിക്കാന്‍ കുറച്ചു പ്രയാസമായിരിക്കും അല്ലേ.
എങ്കിലും വിശ്വസിച്ചേ തീരൂ. വാനില ഐസ്‌ക്രീമിന് സമാനമായ രുചിയുള്ള കായ്കള്‍ വിളയുന്ന ഒരു മരം, ഒരു ഫലവൃക്ഷം ഉണ്ട് - അതാണ് 'ഐസ്ക്രീം ബീന്‍' (Ice cream bean) എന്ന മധുരഫലങ്ങള്‍ വിളയുന്ന 'ഐസ്ക്രീം ബീന്‍ ട്രീ' (Ice cream bean tree). ഇതില്‍ വിളയുന്ന പഴങ്ങള്‍ ഐസ്ക്രീം പോലെ സ്വാദിഷ്ടമാണ്.

ഒപ്പം പോഷകസമൃദ്ധവും. മരത്തില്‍ വിളയുന്നത് കപ്പോ, കോണോ ഫാമിലി പാക്ക് ഐസ്‌ക്രീമോ അല്ല.
പിന്നെയോ? ചിലപ്പോള്‍ ഒരടിയോളം നീളം വരുന്ന നീണ്ട ഐസ്ക്രീം കായ്കള്‍! സാധാരണ ഐസ്‌ക്രീം അമിതമായി കഴിച്ചാല്‍ ശരീരത്തിനു ണ്ടാകാനിടയുള്ള തകരാറുകള്‍ സംഭവിക്കുമെന്ന ഭയവും വേണ്ട.
പ്രകൃതിദത്തമായ ഈ ഐസ്‌ക്രീം കായ്കള്‍ നുണഞ്ഞാല്‍ ദുര്‍മേദസ് ഉണ്ടാകില്ല, രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിക്കില്ല, ദഹനപ്രശ്‌നങ്ങള്‍ സംഭവിക്കില്ല, ഹൃദ്രോഗ ഭയപ്പാട് വേണ്ട. ഇതാണ് പ്രകൃതിയൊരുക്കുന്ന നൈസര്‍ഗികമായ ഐസ്ക്രീം ഫ്രൂട്ട് എന്ന വേറിട്ട പഴം.
വളരെ പുരാതനമായ പ്രാധാന്യമുള്ള ഒരു ഫലവൃക്ഷമാണ് ഐസ്ക്രീം ബീൻ ട്രീ. പണ്ടേക്കു പണ്ടേ ഇത് വളർത്തിയിരുന്നതിന്റെയും ഉപയോഗിച്ചിരുന്നതിന്റെയും രേഖകൾ ചരിത്രം പറയുന്നു.
ദക്ഷിണ അമേരിക്കയിലെ പുരാതന സാമ്രാജ്യമായിരുന്ന ഇൻക സാമ്രാ ജ്യത്തിൽ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളിലും ശവകുടീരങ്ങളുടെ ചുമരുകളിലും ഐസ്ക്രീം മരത്തിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്‌തിരുന്നു. ക്രിസ്‌തു വർഷം ആയിരാമാണ്ടിലായിരുന്നു ഇത്. ദക്ഷിണ അമേരിക്കയിലെ തദ്ദേശീയ ജനവിഭാഗങ്ങൾ ഇതിനെ കാർഷിക വനവൽക്കരണത്തിന്റെ അവിഭാജ്യഘടകമായാണ് കണ്ടതും വളർത്തിയിരുന്നതും. കാരണം അന്തരീക്ഷത്തിൽ നിന്ന് നൈട്രജൻ ആഗിരണം ചെയ്‌ത് മണ്ണിൽ ചേർത്ത് അത് ഫലവത്താക്കാനുള്ള ഈ മരത്തിൻ്റെ കഴിവ് അത്രമാത്രം ശ്രദ്ധേയമായിരുന്നു.
അതുകൊണ്ടു തന്നെ ഇത് അക്കാലത്ത് കൊക്കോ, കാപ്പി തുടങ്ങിയ പ്രധാന വിളകളോടൊപ്പം സൗഹൃദ വിള (Companion crop) ആയി വളർത്തിയിരുന്നു.

മാത്രമല്ല ഉഷ്ണമേഖലാ ഉപോഷ്‌ണമേഖലാ പ്രദേശങ്ങളിൽ വളരുമ്പോൾ ഇത് ഇതര വിളകൾക്ക് തണൽ വൃക്ഷമാകുന്നു.
മണ്ണ് മെച്ചപ്പെടുത്താൻ ഉപകരിക്കുന്നു. സർവോപരി ആസ്വാദ്യകരമായ പഴങ്ങളും തരുന്നു. പ്രധാന വാണിജ്യവിളകളായ തേയില, കാപ്പി, കൊക്കോ എന്നിവ വിപുലമായി വളർത്തുന്ന എസ്റ്റേറ്റുകളിൽ ഐസ്ക്രീം ബീൻ വൃക്ഷം ഒരു തണൽ വൃക്ഷമായി വളർത്തുന്ന പതിവുണ്ട്.
അത്രത്തോളം തിങ്ങി വളരുന്നതാണ് ഇതിന്റെ ശിഖരങ്ങളും ഇലച്ചാർത്തും. ഇതാകട്ടെ വിളകൾക്ക് അമിതമായ അന്തരീക്ഷ താപത്തിൽ നിന്ന് ഒരേ സമയം സംരക്ഷണം നൽകുന്നു. വിളവർധനയ്ക്ക് അവസരവും ഒരുക്കുന്നു.
ദ്രുതഗതിയിൽ വളരുന്ന മരത്തിൻ്റെ സ്വഭാവം, മരച്ചുവട്ടിൽ സമൃദ്ധമായി കൊഴിഞ്ഞുവീഴുന്ന ഇലകൾ എന്നിവ മണ്ണിലെ ജൈവ വളപ്പറ്റ് വർധിപ്പിക്കുകയ മണ്ണിന്റെ ഘടനയ്ക്ക് മാറ്റ് കൂട്ടുകയും ചെയ്യുന്നു. ഇലകളും ഇളംശിഖരങ്ങളും ഒന്നാന്തരം കാലിത്തീറ്റയാണ്.
തടിയാകട്ടെ മികച്ച ഇന്ധനവും അത്യാവശ്യ നിർമിതികൾക്ക് ഉപകാരപ്രദവും. ദ്രുതവളർച്ചയോടൊപ്പം വരൾച്ചയെയും വെള്ളക്കെട്ടിനെയും പ്രതിരോധിക്കാനുള്ള ഈ ഫലവൃക്ഷത്തിൻ്റെ ഗുണങ്ങളും ശ്രദ്ധേയമാണ്.
ആമസോണിലെ തദ്ദേശവാസികൾക്ക് ഇത് തണൽ വൃക്ഷമാണ്. ഭക്ഷണമാണ്, ഇന്ധനമാണ്, ഔഷധമാണ്.
എല്ലാറ്റിനുമുപരി 'കാച്ചിരി' (Cachiri) എന്ന് പേരുള്ള നാടൻ മദ്യം തയ്യാറാക്കാനുള്ള മുഖ്യഉപാധിയുമാണ്.
കായ്ക്കുള്ളിലെ കാമ്പ് (പൾപ്പ്) ചവച്ചരച്ചു തയ്യാറാക്കുന്നതാണ് 'കാച്ചിരി'. ചിലപ്പോൾ ഇതിലേക്ക് അൽപം കപ്പയും ചേർക്കും.
'കാച്ചിരി' എന്നത് യഥാർഥത്തിൽ സ്ഥലപ്പേരാണ്.
ഉത്തര കൊളംബിയയിൽ സാൻ്റാഡെറിലെ ഒരു പ്രാദേശിക സ്ഥലം. ഇവിടെയാണ് നൂറ്റാണ്ടുകളായി ഈ മദ്യം തയ്യാറാക്കുന്നതും ഉപയോഗിച്ചു പോരുന്നതും. അങ്ങനെയാണ് ഈ മദ്യത്തിനും 'കാച്ചിരി' എന്ന് പേര് കിട്ടിയത്.

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group