ആയുർവേദത്തെ ശക്തിപ്പെടുത്താൻ ജന ഐക്യം ആവശ്യമാണ് — സി.കെ. നാണു

ആയുർവേദത്തെ ശക്തിപ്പെടുത്താൻ ജന ഐക്യം ആവശ്യമാണ് — സി.കെ. നാണു
ആയുർവേദത്തെ ശക്തിപ്പെടുത്താൻ ജന ഐക്യം ആവശ്യമാണ് — സി.കെ. നാണു
Share  
2025 Aug 26, 06:21 PM
PAZHYIDAM
mannan

ആയുർവേദത്തെ ശക്തിപ്പെടുത്താൻ ജന ഐക്യം ആവശ്യമാണ് : സി.കെ. നാണു


വടകര: “ആയുർവേദത്തെ ശക്തിപ്പെടുത്തുന്നതിനു ജനങ്ങൾ ഐക്യപ്പെടേണ്ട സമയമാണിത്” : മുൻ മന്ത്രി സി.കെ. നാണു അഭിപ്രായപ്പെട്ടു.


മഹാത്മാ ദേശസേവ ട്രസ്റ്റ്‌ ഏർപ്പെടുത്തിയ സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ് സ്മാരക പാരമ്പര്യ വൈദ്യ പുരസ്‌കാരം എം.വി. ജനാർദ്ദനൻ വൈദ്യർ, കെ.വി. മുഹമ്മദ് ഗുരുക്കൾ, കാനായി നാരായണൻ വൈദ്യർ എന്നിവർക്ക് നൽകി.


ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വടകര മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം. ബിജു പുരസ്‌കാര ജേതാക്കളെ പൊന്നാട അണിയിച്ചു. ഹരിതാമൃതം ചെയർമാൻ പി.പി. ദാമോദരൻ മാസ്റ്റർ പ്രശസ്തിപത്രം സമർപ്പിച്ചു. ട്രസ്റ്റ് ഖജാൻജി പി.പി. പ്രസീത്കുമാർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.


പിന്നീട് നടന്ന ആദരവിൽ കരിമ്പനപ്പാലത്തെ മരുന്നറിവുകാരൻ കെ.കെ. സുധീർ, ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച “വെളിച്ചെണ്ണ – പ്രകൃതിയുടെ ദിവ്യ ഔഷധം” എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷകൻ ഡോ. നിശാന്ത് പുതുപ്പണത്ത് എന്നിവരെയും അനുമോദിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ കെ. ഗീത പൊന്നാട അണിയിച്ചു.


ട്രസ്റ്റ് സെക്രട്ടറിമാരായ പി.കെ. പ്രകാശൻ, പി. രജനി എന്നിവർ മംഗളപത്രം സമർപ്പിച്ചു.

വടകര മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് വി.കെ. അസീസ് മാസ്റ്റർ, കൗൺസിലർ എം. പ്രീതി എന്നിവർ ആശംസകൾ അറിയിച്ചു. പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് തയ്യുള്ളതിൽ രാജൻ, വി.സി. വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

samudra---copy
MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam