
വടകരയിൽ മഹാത്മാ
ദേശസേവ ട്രസ്റ്റിന്റെ
‘ജൈവകലവറ’ ഉദ്ഘാടനം
വടകര: മഹാത്മാ ദേശസേവ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ ജൈവകലവറ പദ്ധതി വടകര മുനിസിപ്പൽ പാർക്കിൽ ആരംഭിക്കുന്നു. ആഗസ്റ്റ് 12 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വടകര മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ.പി. ബിന്ദു പദ്ധതി ഉദ്ഘാടനം നിർവഹിക്കും.
ഇതുസംബന്ധിച്ച ആലോചന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ അദ്ധ്യക്ഷം വഹിച്ചു.
ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ, റിട്ട. ഡി.വൈ.എസ്.പി പി.പി. ഉണ്ണികൃഷ്ണൻ, റിട്ട. കൃഷി ഫീൽഡ് ഓഫീസർ പി.എം. വത്സലൻ എന്നിവർ പ്രസംഗിച്ചു.
അടിയേരി രവീന്ദ്രൻ, കെ. ഗീത, പി.പി. പ്രസീത് കുമാർ, സി.എം. മുഹമ്മദ്ശരീഫ്, പ്രകാശൻ പി.കെ., കെ.എം. അസ്ലം, ലതികാ ശ്രീനിവാസ്, ഒ.പി. ചന്ദ്രൻ, രസാഖ് കല്ലേരി, പി. രവീന്ദ്രൻ, ഉദയകുമാർ, സുകിൽ പി.കെ., ഷാജി വള്ളിൽ, രാജൻ എം.വി. എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സി.പി. ചന്ദ്രൻ സ്വാഗതവും എൻ.കെ. അജിത്കുമാർ നന്ദിയും പറഞ്ഞു.

ജൈവകലവറയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ
- തവിടു കളയാത്ത അരികൾ
- നാട്ടുകർഷകരുടെ കാർഷികവിഭവങ്ങൾ
- വാഴക്കുലകൾ, മില്ലറ്റുകൾ, ബേക്കറി വിഭവങ്ങൾ
- ചക്കിലാട്ടിയ വെളിച്ചെണ്ണ, നല്ലെണ്ണ
- ശുദ്ധമായ മഞ്ഞൾ, പാകം ചെയ്ത മില്ലറ്റ് വിഭവങ്ങൾ (മുത്താറി അട, പഴംപൊരി)
- ഉലുവക്കഞ്ഞി, പഴം പ്രഥമൻ, നാടൻ പശുവിന്റെ നെയ്യ്, മോർ
- നടീൽ വസ്തുക്കൾ, ജൈവവളങ്ങൾ
- ഗുണമേന്മയുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ, ക്ലീനിങ് ലോഷനുകൾ
പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷമില്ലാതെ നാട്ടുകാരായ കർഷകരുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജൈവകലവറ. ഏവരുടെയും സഹകരണവും പിന്തുണയും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.ടി. ശ്രീനിവാസൻ ചെയർമാൻ


ഓണത്തിന്റെ മാധുര്യം,
നിങ്ങളുടെ വീട്ടിലേക്ക്…
ചോമ്പാൽ സെൻട്രൽ മുക്കാളിയിലെ ജൈവകലവറയിൽ നിന്ന്!
വിശാലി കോക്കനട്ട് ഓയിൽ ,കോക്കനട്ട് പേസ്റ്റ് & ഫ്ലോർ മിൽ
ജൈവകലവറ, സെൻട്രൽ മുക്കാളി
വിളിക്കു... 99950 09320 | 92070 04999
വിരുന്നിൻ്റെ മഹിമ ‘പ്രഥമൻ’ കൊണ്ട് അവസാനിപ്പിക്കുമ്പോഴാണ് സദ്യയുടെ പൂർത്തീകരണം!
ഇപ്പോൾ, അതിനുള്ള ഒരുക്കം എളുപ്പവും രുചികരവുമായ നിലയിൽ മുക്കാളിയിൽ !
മുക്കാളിയിലെ ജൈവകലവറയിൽ നിന്നും ഓണസദ്യയ്ക്ക് ‘പ്രഥമൻ’ എളുപ്പം!
വിരുന്നിന്റെ രാജാവ് — പരിപ്പ് പ്രഥമൻ
ഇപ്പോൾ, വറുത്ത ചെറുപയർ പരിപ്പും മെഷീനിൽ പിഴിഞ്ഞെടുത്ത ശുദ്ധമായ തേങ്ങാപ്പാലും ഒപ്പം ശർക്കരയും ...പായസകിറ്റ് റെഡി
നിങ്ങളുടെ അടുക്കളയിൽ സ്വാദിന്റെ ഉത്സവം പാകം ചെയ്യാൻ തയ്യാറായി!
സ്വാദിന്റെ ഉറപ്പ്:
വാസന നിറഞ്ഞ വറുത്ത ചെറുപയർ പരിപ്പ് 100% ശുദ്ധവും ക്രീമിയുമായ മെഷീൻ-പിഴിഞ്ഞ തേങ്ങാപ്പാൽ
സ്വാഭാവിക സുഗന്ധവും പരമ്പരാഗത രുചിയും
ജൈവകലവറയുടെ പ്രഥമൻ സ്പെഷ്യൽ?
വാസന നിറഞ്ഞ വറുത്ത ചെറുപയർ പരിപ്പ് – സ്വാദിന്റെ ആത്മാവ്
ക്രീമിയായ ശുദ്ധ തേങ്ങാപ്പാൽ – മെഷീനിൽ പിഴിഞ്ഞെടുത്തത്, മൃദുവായ നിറവും സുഗന്ധവും
ശർക്കര, ഏലക്ക, നെയ്യിൽ വറുത്ത കശുവണ്ടി & മുന്തിരി – മധുരത്തിന്റെ രാജകീയ സ്പർശം
രാസപദാർത്ഥങ്ങളില്ല – 100% സ്വാഭാവികം
തയ്യാറാക്കൽ എളുപ്പം:
വറുത്ത പരിപ്പ് വേവിക്കുക
ശർക്കര ചേർത്ത് കുറുകുമ്പോൾ രണ്ടാം പാൽ ചേർക്കുക
അവസാനം ആദ്യ പാൽ ചേർത്താൽ
സ്വാദിന്റെയും സുഗന്ധത്തിന്റെയും ,സദ്യയുടെ മനോഹര സമാപനം പ്രഥമൻ റെഡി!
ഓർമ്മിക്കൂ:
ഓർഡറുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
ഓണസദ്യക്ക് വേണ്ട പരിപ്പും തേങ്ങാപ്പാലും ശർക്കരയും ഒരേ സ്ഥലത്ത്, വിശ്വാസത്തോടെ.
ജൈവകലവറ – സെൻട്രൽ മുക്കാളി
99950 09320 | 92070 04999



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group