സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് സ്മാരക പാരമ്പര്യ വൈദ്യ പുരസ്കാരം

സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്  സ്മാരക പാരമ്പര്യ വൈദ്യ പുരസ്കാരം
സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് സ്മാരക പാരമ്പര്യ വൈദ്യ പുരസ്കാരം
Share  
2025 Aug 05, 08:10 PM
mannan

സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്

സ്മാരക പാരമ്പര്യ വൈദ്യ പുരസ്കാരം


ആയൂർവേദ പാരമ്പ്യവൈദ്യത്തെ ചികിത്സയുടെ മുഖ്യധാരയിൽ എത്തിക്കുന്നതിന് അശ്രാന്തപരിശ്രമം നടത്തിയ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജിൻ്റെ സ്മരണക്കായി മഹാത്മ ദേശസേവ എഡുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പാരമ്പര്യവൈദ്യ പുരസ്കാരത്തിൻ്റെ പുരസ്കാരദാന സമ്മേളനം 2025 ആഗസ്റ്റ് 24-ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വടകര കരിമ്പനപ്പാലത്തുള്ള രാമാനന്ദ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുകയാണ്.

ഒരു ലക്ഷം രൂപയും, അശോകൻ സർഗാലയ തയ്യാറാക്കിയ ശിൽപ്പവും ഇരിങ്ങൽ രഘു തയ്യാറാക്കിയ പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. 

.വി.ജനാർദ്ദനൻ വൈദ്യർ (മഞ്ചേരി) കെ.വി.മുഹമ്മദ്ഗുരുക്കൾ ( വടകര) 

കാനായി നാരായണൻ വൈദ്യർ (പയ്യന്നൂർ) എന്നിവരാണ് പുരസ്കാര ജേതാക്കൾ. 


മുൻ സംസ്ഥാന ഗതാഗത -വനം - ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.സി.കെ.നാണു പുരസ്കാരദാനം നിർവ്വഹിക്കും.

 വടകര നഗരസഭ ചെയർപേഴ്സൺ ശ്രീമതി.കെ.പി.ബിന്ദു ആദരവ് നൽകും. ഹരിതാമൃതം ചെയർമാനും സംസ്ഥാന സർക്കാറിൻ്റെ ആർക്കൈവസ് അഡൈസറി ബോർഡ് മെമ്പറുമായ ശ്രീ.പി.പി.ദാമോദരൻ മാസ്റ്റർ പ്രശസ്തിപത്ര സമർപ്പണം നടത്തും.

വടകര നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.ബിജു കൗൺസിലർമാരായ വി.കെ.അസീസ് മാസ്റ്റർ, ശ്രീമതി എം.പ്രീതി എന്നിവർ ആശംസയർപ്പിച്ചു സംസാരിക്കും. റിട്ട.ഡി.വൈ.എസ്.പി. ശ്രീ.പി.പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും, ജൈകൃഷി പ്രചാരകൻ വി.സി.വിജയൻ മാസ്റ്റർ, സാംസ്കാരിക നായകൻ തയ്യുള്ളതിൽ രാജൻ എന്നിവർ അനുമോദന പ്രസംഗവും നിർവ്വഹിക്കും.

നൗറ ബുക്സ് &മീഡിയ അവതരിപ്പിക്കുന്ന "ഒരു വാക്ക് ഇനിയും പറയാനുണ്ട്" (സോളോഡ്രാമ ) 

വടകര കോ ഓപ്പറേറ്റീവ് ആർട്ട്സ് & സയൻസ് കോളേജ് BSW സ്റ്റുഡന്റ്സ് അവതരിപ്പിക്കുന്ന "തീംഡാൻസ്" (നൃത്തശില്പം), 

റെഡ് വേവ്സ് മ്യൂസിക് ബാൻഡ് വടകര അവതരിപ്പിക്കുന്ന "സംഗീതവിരുന്ന്" (ഹൃദയരാഗങ്ങൾ) തുടങ്ങിയ കലാപരിപാടികൾ പുരസ്കാരദാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും

swami-nirmmal
samudra---copy
samudra---copy
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan